1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നരേന്ദ്ര മോഡി ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും
നരേന്ദ്ര മോഡി ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും
യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കാലിഫോര്‍ണിയയിലുള്ള ഫെയ്‌സ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കും.
മെക്കയിലെ ക്രെയിന്‍ അപകടം; കാരണം കണ്ടെത്തുമെന്ന് പൗരന്മാര്‍ക്ക് സൗദി രാജാവിന്റെ ഉറപ്പ്
മെക്കയിലെ ക്രെയിന്‍ അപകടം; കാരണം കണ്ടെത്തുമെന്ന് പൗരന്മാര്‍ക്ക് സൗദി രാജാവിന്റെ ഉറപ്പ്
ഹജ്ജ് തീര്‍ത്ഥാടനത്തിന് തൊട്ടുമുന്‍പ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കിനുള്ളില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണ് 107 പേര്‍ മരിക്കാന്‍ ഇടയായ കാരണം എന്താണെന്ന് കണ്ടെത്തുമെന്ന് പൗരന്മാര്‍ക്ക് സൗദി രാജാവിന്റെ ഉറപ്പ്.
ഷില്ലോംഗില്‍ ടോയ് ട്രെയിന്‍ അപകടം; രണ്ട് ബ്രിട്ടീഷുകാര്‍ മരിച്ചു; ആറു പേര്‍ക്ക് പരുക്ക്
ഷില്ലോംഗില്‍ ടോയ് ട്രെയിന്‍ അപകടം; രണ്ട് ബ്രിട്ടീഷുകാര്‍ മരിച്ചു; ആറു പേര്‍ക്ക് പരുക്ക്
ഷെഫീല്‍ഡില്‍നിന്നുള്ള ലൊറെയ്ന്‍ ടോണര്‍, ജൊവാന്‍ നിക്കോളാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും 60 വയസ്സാണ് പ്രായം.
ക്യാന്‍സര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ 300 മില്യണ്‍ പൗണ്ട് ചെലവാക്കുന്നു
ക്യാന്‍സര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ 300 മില്യണ്‍ പൗണ്ട് ചെലവാക്കുന്നു
ബ്രിട്ടണിലെ ക്യാന്‍സര്‍ രോഗനിര്‍ണയം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനിടെ ക്യാന്‍സര്‍ ചികിത്സയക്കായി ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ 300 മില്യണ്‍ പൗണ്ട് അധികമായി അനുവദിച്ചു.
‘പള്ളിക്കായി പണമുണ്ട്, അഭയാര്‍ത്ഥികള്‍ക്കായി ഇല്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സൗദി
‘പള്ളിക്കായി പണമുണ്ട്, അഭയാര്‍ത്ഥികള്‍ക്കായി ഇല്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സൗദി
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്നും മറ്റും പാലായനം ചെയ്ത് വന്ന അഭയാര്‍ത്ഥികളെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ സ്വരാജ്യത്തേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന സോഷ്യല്‍ മീഡിയാ വിമര്‍ശനത്തിന് മറുപടിയുമായി സൗദി രംഗത്ത്.
ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയെ ഇനി ജെറമി കോര്‍ബിന്‍ നയിക്കും
ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയെ ഇനി ജെറമി കോര്‍ബിന്‍ നയിക്കും
ലേബര്‍ പാര്‍ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജെറമി കൊര്‍ബിന്‍ ഉജ്ജ്വല വിജയം നേടി. നാലേകാല്‍ ലക്ഷത്തോളം വരുന്ന ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ബാലറ്റ് പേപ്പര്‍ വഴിയും പങ്കെടുത്ത തെരഞ്ഞെടുപ്പിലാണ് ജെറമി കൊര്‍ബിന്‍ 59 % വോട്ടുകള്‍ നേടിക്കൊണ്ട് ചരിത്ര വിജയം നേടിയത്.
മക്കയില്‍ മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാര്‍
മക്കയില്‍ മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാര്‍
മക്കയിലെ ഹറാ പള്ളിയില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മരിച്ചവര്‍ക്കൊപ്പം ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാരുടെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടുണ്ട്.
ബ്രിട്ടണില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ബ്രിട്ടണില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്ന് കലാപത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ ബ്രിട്ടണിലേക്ക് ഒഴുകുന്നതും അവരെ തടയുന്നതിനായി ബ്രിട്ടന്‍ ചെയ്യുന്ന പ്രവൃത്തികളും ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ സംസാരവിഷയമാണ്. അതോടൊപ്പം തന്നെ കണക്കിലെടുക്കേണ്ട കാര്യമാണ് ബ്രിട്ടണിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍. അതിര്‍ത്തികളിലും മറ്റും ഒളിച്ചു കടക്കുന്ന ആളുകളാണ് ഇത്തരത്തില്‍ രാജ്യത്ത് കടന്നുകൂടി തലവേദന സൃഷ്ടിക്കുന്നത്.
മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് അറുപതിലേറെ മരണം
മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് അറുപതിലേറെ മരണം
മക്കയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും മസ്ജിദുല്‍ ഹറാം വികസന ജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ തകര്‍ന്നു വീണ് അറുപതിലേറെ തീര്‍ത്ഥാടകര്‍ മരിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സിവില്‍ ഡിഫന്‍സ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
ഐഎസ് ബന്ധം ആരോപിച്ച് യുഎഇ നാടുകടത്തിയ സ്ത്രീ ഹൈദരാബാദില്‍ വെച്ച് പൊലീസ് പിടിയില്‍
ഐഎസ് ബന്ധം ആരോപിച്ച് യുഎഇ നാടുകടത്തിയ സ്ത്രീ ഹൈദരാബാദില്‍ വെച്ച് പൊലീസ് പിടിയില്‍
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സോഷ്യല്‍ മീഡിയ ഇടപെടലിലൂടെ ആളുകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ ജോലിയെന്ന് പൊലീസ് പറഞ്ഞു. അഫ്ഷ ജബീന്‍ എന്ന നിക്കി ജോസഫാണ് ഇപ്പോള്‍ കസ്റ്റഡിയിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.