1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2015

വടക്കേ ഇന്ത്യയിലെ ഷിംലയില്‍ ബ്രിട്ടീഷുകാര്‍ സഞ്ചരിക്കുകയായിരുന്ന ടോയ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു. ബ്രിട്ടീഷ് പൗരത്വമുള്ള രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചു. സ്വദേശീയരായ ആളുകളെക്കൂടാതെ 37 ബ്രിട്ടീഷുകാരും ട്രെയിനിലുണ്ടായിരുന്നു. ഇന്ത്യന്‍ സമയം ഇന്നലെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.

ഷെഫീല്‍ഡില്‍നിന്നുള്ള ലൊറെയ്ന്‍ ടോണര്‍, ജൊവാന്‍ നിക്കോളാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും 60 വയസ്സാണ് പ്രായം.

ട്രെയിനിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ആറ് പേര്‍ ബ്രിട്ടീഷുകാരും മൂന്ന് പേര്‍ ഇന്ത്യക്കാരുമാണ്. ട്രെയിന്‍ റൂട്ടിലെ ഒരു വളവില്‍വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണത്തെക്കുറിച്ച് ശരിയായ ധാരണയില്ലെങ്കിലും ട്രെയിനിന്റെ അമിത വേഗതയാക കൊണ്ടാകാം കോച്ചുകള്‍ താളം തെറ്റിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗെയ്ജ് ട്രെയിന്‍ വിഭാഗത്തിലുള്ള ഈ ട്രെയിനുകളെ സാധാരണയായി ടോയ് ട്രെയിനുകള്‍ എന്നാണ് പറയാറുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.