1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2015

ബ്രിട്ടണിലെ ക്യാന്‍സര്‍ രോഗനിര്‍ണയം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനിടെ ക്യാന്‍സര്‍ ചികിത്സയക്കായി ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ 300 മില്യണ്‍ പൗണ്ട് അധികമായി അനുവദിച്ചു. കൃത്യസമയത്ത് ക്യാന്‍സര്‍ നിര്‍ണയം നടത്താന്‍ പറ്റാത്തതുകൊണ്ട് പലപ്പോഴും എന്‍എച്ച്എസിന് ഫലപ്രദമായ അര്‍ബുദ ചികിത്സ നടത്താന്‍ സാധിക്കാറില്ല. ഇത്തരം പ്രതിസന്ധികള്‍ പരഹിരകിക്കുന്നതിന് വേണ്ടി കൂടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രിട്ടണില്‍ ക്യാന്‍സര്‍ സര്‍വൈവേഴ്‌സിന്റെ തോത് തീരെ കുറവാണ്. സ്തനാര്‍ബുദം, ബവല്‍ ക്യാന്‍സര്‍, സ്‌റ്റൊമക്ക് ക്യാന്‍ര്‍, ലംങ് ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും പ്രതിവിധി നിര്‍ണയിക്കുന്നതിലും ബ്രിട്ടണ്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒരു ദശാബ്ദം പിന്നിലാണെന്ന് കഴിഞ്ഞയിടക്ക് മക്മില്ലന്‍ ക്യാന്‍സര്‍ സപ്പോര്‍ട്ട് ചാരിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ജിപി ഡോക്ടര്‍മാര്‍ ക്യാന്‍സര്‍ സംശയത്തെതുടര്‍ന്ന് റെഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് 28 ദിവസത്തിനകം ഓള്‍ ക്ലിയര്‍ നല്‍കുന്ന പദ്ധതിയാണ് എന്‍എച്ച്എസ് ആസൂത്രണം ചെയ്യുന്നത്. ക്യാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകള്‍ നടത്തിയശേഷം അതിന്റെ റിസല്‍ട്ടിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ബ്രിട്ടണിലെ രോഗികള്‍ക്കുള്ളത്. ഇത് പലപ്പോഴും മരണങ്ങളിലേക്കും രോഗം മൂര്‍ച്ഛിക്കുന്നതിലേക്കും വഴിവെയ്ക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.