1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാൽപ്പത്തിയാറാമത്തെ യുഎസ് പ്രസിഡന്റായി ബൈഡൻ; ചരിത്രം തിരുത്തി കമല ഹാരിസ്
നാൽപ്പത്തിയാറാമത്തെ യുഎസ് പ്രസിഡന്റായി ബൈഡൻ; ചരിത്രം തിരുത്തി കമല ഹാരിസ്
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. 273 ഇലക്ട്രല്‍ വോട്ട് നേടിയാണ് ബൈഡന്‍ നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയത്. പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. അമേരിക്കയുടെ 46-ാം പ്രസിഡണ്ടാണ് ബൈഡൻ. ഐക്യത്തിന്റെ …
മുതിർന്നവർ കുട്ടികളെ അടിക്കുന്നത് നിയമ വിരുദ്ധമാക്കി സ്കോട്ട്ലൻഡ്; യുകെയിൽ ആദ്യം
മുതിർന്നവർ കുട്ടികളെ അടിക്കുന്നത് നിയമ വിരുദ്ധമാക്കി സ്കോട്ട്ലൻഡ്; യുകെയിൽ ആദ്യം
സ്വന്തം ലേഖകൻ: യുകെയിൽ ആദ്യമായി കുട്ടികളെ തല്ലുന്നത് (സ്മാക്കിംഗ്) നിയമ വിരുദ്ധമാക്കി സ്കോട്ട്ലൻഡ്. ശനിയാഴ്ച പ്രാബല്യത്തിൽ വന്ന നിയമ ഭേദഗതി കുട്ടികൾക്ക് മുതിർന്നവരിൽ നിന്നുള്ള ആക്രമണത്തിൽ നിന്ന് സംരക്ഷണം ഉറപ്പു നൽകുന്നു. സ്കോട്ടിഷ് പാർലമെന്റ് കഴിഞ്ഞ വർഷം ഈ നീക്കത്തിന് അംഗീകാരം നൽകിയിരുന്നു, 2022 ഓടെ വെയിൽസും ഇതേ വഴി പിന്തുടരുമെന്നാണ് പ്രതീക്ഷ. ചിൽഡ്രൻസ് ആക്റ്റ് …
ലീഡ് ഉയർത്തി ബൈഡൻ; തോൽ‌വി സമ്മതിക്കാതെ ട്രം‌പ്; തോക്കുകളേന്തി റിപബ്ലിക്കൻ വിജയാഘോഷം
ലീഡ് ഉയർത്തി ബൈഡൻ; തോൽ‌വി സമ്മതിക്കാതെ ട്രം‌പ്; തോക്കുകളേന്തി റിപബ്ലിക്കൻ വിജയാഘോഷം
സ്വന്തം ലേഖകൻ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതോടെ തെരുവുകളിൽ ആഘോഷം. ഫിലാഡൽഫിയയിൽ ബൈഡൻ അനുകൂലികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തെരുവുകളിൽ നൃത്തം ചവിട്ടി അവർ ആഹ്ലാദം പങ്കുവെച്ചു. തെരഞ്ഞെടുപ്പ്​ പ്രചരണത്തി​െൻറ വേഷങ്ങളും പ്ലക്കാർഡുകളുമേന്തിയും സംഗീത ഉപകരണങ്ങൾ വായിച്ചും ജനം തെരുവിലറങ്ങുകയായിരുന്നു. അതേസമയം, ഡെട്രോയിറ്റിൽ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ പുറത്ത്​ …
സൌദിയിൽ പുതുക്കിയ തൊഴിൽ നിയമം മാർച്ച് മുതൽ; ഇളവുകൾ വീട്ടുജോലിക്കാർക്ക് ബാധകമാകില്ല
സൌദിയിൽ പുതുക്കിയ തൊഴിൽ നിയമം മാർച്ച് മുതൽ; ഇളവുകൾ വീട്ടുജോലിക്കാർക്ക് ബാധകമാകില്ല
സ്വന്തം ലേഖകൻ: മാർച്ചിൽ പ്രാബല്യത്തിലാകുന്ന പുതിയ തൊഴിൽ നിയമപ്രകാരം, സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാമെങ്കിലും അതിനു പ്രത്യേക വ്യവസ്ഥകളുണ്ടെന്നു സൗദി അറേബ്യ അറിയിച്ചു. വീട്ടുഡ്രൈവർ, വീട്ടുജോലിക്കാർ, ഇടയൻ, തോട്ടം ജോലിക്കാരൻ, കെട്ടിട കാവൽക്കാരൻ എന്നിവർക്കു പുതിയ നിയമത്തിലെ ഇളവുകൾ ലഭിക്കില്ലെന്നും വ്യക്തമാക്കി. സ്പോൺസറുടെ പക്കൽ ഒരു വർഷം പിന്നിട്ട പ്രവാസികൾക്കു ജോലി മാറാം. തൊഴിൽ കരാർ …
ഗ്വാട്ടിമാലയെ കശക്കിയെറിഞ്ഞ് ഏയ്റ്റ കൊടുങ്കാറ്റ്; മരണം 150 കടന്നു; നിരവധി പേരെ കാണാതായി
ഗ്വാട്ടിമാലയെ കശക്കിയെറിഞ്ഞ് ഏയ്റ്റ കൊടുങ്കാറ്റ്; മരണം 150 കടന്നു; നിരവധി പേരെ കാണാതായി
സ്വന്തം ലേഖകൻ: എയ്റ്റ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ നൂറ്റിയമ്പതോളം ആളുകള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അലജാന്‍ഡ്രോ ഗയാമെറ്റി അറിയിച്ചു. ഏയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതല്‍ രാജ്യത്തെമ്പാടും നാശം വിതച്ച് തുടങ്ങിയിരുന്നു. സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായതായും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവുമെന്നും …
“പ്രസിഡന്റ് പറയുന്നത് നുണ,” ട്രംപിന്റെ ലൈവ് പാതിവഴിയിൽ നിർത്തി യുഎസ് മാധ്യമങ്ങൾ
“പ്രസിഡന്റ് പറയുന്നത് നുണ,” ട്രംപിന്റെ ലൈവ് പാതിവഴിയിൽ നിർത്തി യുഎസ് മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് പ്രസിഡന്റായാലും വേണ്ടില്ല തങ്ങള്‍ തത്സമയ വാര്‍ത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുത്തിരിക്കുകയാണ് അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍. ജനഹിതത്തെും ജനവിധിയെയും വരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രസംഗം ട്രംപ് നടത്തിയപ്പോള്‍ ചാനലുകള്‍ ലൈവ് സംപ്രേഷണം നിര്‍ത്തിവെക്കുകയായിരുന്നു. വ്യഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇലക്ഷന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾ അസാധാരണ …
ഇഞ്ചോടിച്ച് പോരാട്ടത്തിൽ മുൻ‌തൂക്കം നിലനിർത്തി ബൈഡൻ; അട്ടിമറി ആരോപണം കടുപ്പിച്ച് ട്രം‌പ്; വോട്ടെണ്ണൽ തടസപ്പെടുത്താൻ ട്രം‌പ് അനുകൂലികൾ
ഇഞ്ചോടിച്ച് പോരാട്ടത്തിൽ മുൻ‌തൂക്കം നിലനിർത്തി ബൈഡൻ; അട്ടിമറി ആരോപണം കടുപ്പിച്ച് ട്രം‌പ്; വോട്ടെണ്ണൽ തടസപ്പെടുത്താൻ ട്രം‌പ് അനുകൂലികൾ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും നിലവിലെ യുഎസ് പ്രസിഡന്റ് കൂടിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെയും ക്യാംപുകൾ. ചാഞ്ചാടി നിൽക്കുന്ന സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൈഡൻ ചരിത്ര വിജയത്തിനരികെ എന്നാണു സൂചന. നൊവാഡയിലും …
പുടിന്​ പാർക്കിൻസൺ ​രോഗമെന്ന്​ റിപ്പോർട്ട്​; പ്രസിഡൻറ്​ സ്​ഥാനം ഒഴിഞ്ഞേക്കുമെന്നും സൂചന
പുടിന്​ പാർക്കിൻസൺ ​രോഗമെന്ന്​ റിപ്പോർട്ട്​; പ്രസിഡൻറ്​ സ്​ഥാനം ഒഴിഞ്ഞേക്കുമെന്നും  സൂചന
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിൻ ഈ വര്‍ഷം തന്നെ സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ മാധ്യമങ്ങളാണ് ഇത്തരത്തിൽ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില ആരോഗ്യപ്രശ്നങ്ങളാണ് അതിനായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ക്കിൻസണ്‍സ് രോഗബാധിതനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 68 കാരനായ പുടിനോട് കുടുംബം തന്നെ പൊതു രംഗത്തു നിന്നും മാറി നിൽക്കുവാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യൻ രാഷ്ട്രീയ …
വിവാഹ, ജനനത്തീയതികൾ അപകടകാരികളായ പാസ്‌വേർഡുകൾ; മുന്നറിയിപ്പുമായി യുഎഇ
വിവാഹ, ജനനത്തീയതികൾ അപകടകാരികളായ പാസ്‌വേർഡുകൾ; മുന്നറിയിപ്പുമായി യുഎഇ
സ്വന്തം ലേഖകൻ: ഓൺലൈൻ ഇടപാടുകളിൽ പാസ്‌വേഡുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്തികൾ വരുത്തുന്ന പിഴവുകളെക്കുറിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയവും അബൂദബി ഡിജിറ്റൽ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ ഉപയോഗിക്കുന്ന ജനനത്തീയതി, വ്യക്തിഗത വിവരങ്ങൾ എന്നിവ ബാങ്ക് അക്കൗണ്ടുകൾ വരെ ഹാക്ക്​ ചെയ്യുന്നതിന് ഹാക്കർമാർ ഉപയോഗിക്കുന്നു. സ്മാർട്ട് ആപ്ലിക്കേഷനുകളിലും മറ്റും അക്കൗണ്ട് ഉണ്ടാക്കുമ്പോൾ പാസ്‌കോഡ് തിരഞ്ഞെടുക്കുന്നതിൽ ചിലർ …
അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ജനുവരി മുതൽ എല്ലാ വിദ്യാർഥികൾക്കും നേരിട്ടെത്താൻ അനുമതി
അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ജനുവരി മുതൽ എല്ലാ വിദ്യാർഥികൾക്കും  നേരിട്ടെത്താൻ അനുമതി
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും ജനുവരി മുതൽ നേരിട്ടെത്തി പഠിക്കാൻ അനുമതി. ഇതോടെ 6, 7, 8, 9, 11 ക്ലാസുകളിലെ കുട്ടികൾക്കു കൂടി സ്കൂളിൽ എത്താം. വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയും ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ കെജി മുതൽ 5–ാം ക്ലാസ് …