1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാം വരവിൽ യൂറോപ്പിനെ പിടിച്ചുലച്ച് കൊറോണ; ഫ്രാൻസിൽ 24 മണിക്കൂറിനിടെ 32,427 പേർക്ക് രോഗം
രണ്ടാം വരവിൽ യൂറോപ്പിനെ പിടിച്ചുലച്ച് കൊറോണ; ഫ്രാൻസിൽ 24 മണിക്കൂറിനിടെ 32,427 പേർക്ക് രോഗം
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഒരിടവേളക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. വൈറസ് രണ്ടാംഘട്ട വ്യാപനത്തെ നേരിടാനായി പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഫ്രാൻസിൽ പാരിസ് ഉൾപ്പെടെ വൻ നഗരങ്ങളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഇംഗ്ലണ്ടിൽ പലയിടത്തും ഒത്തുചേർന്നുള്ള പരിപാടികൾക്ക് വിലക്കുണ്ട്. ഇറ്റലിയിൽ പ്രധാന നഗരങ്ങളിൽ ബാറുകൾ അടക്കുകയും കായിക മത്സരങ്ങൾ നിർത്തിവെക്കുകയും …
അലാസ്‌ക്കയിലും കരോലിനിയിലും നേട്ടമുണ്ടാക്കി റിപ്പബ്ലിക്കന്മാർ; അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം
അലാസ്‌ക്കയിലും കരോലിനിയിലും നേട്ടമുണ്ടാക്കി റിപ്പബ്ലിക്കന്മാർ; അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം
സ്വന്തം ലേഖകൻ: ഏര്‍ലി മെയില്‍ വോട്ടിങ്ങിനു ശേഷം നടത്തിയ പോള്‍ സര്‍വേയില്‍ അലാസ്‌ക്കയിലും കരോലിനിയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വം. ഇരു സ്ഥലങ്ങളിലും ഡെമോക്രാറ്റുകളെ കവച്ചു വെക്കുന്ന പ്രകടനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ അഭിപ്രായ സര്‍വേയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും പ്രസിഡന്‍ന്റ് സ്ഥാനാർഥി ജോ ബെഡനും മുന്നേറ്റം തുടരുകയാണ്. അലാസ്‌ക്കയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ …
തിന്മക്ക്​ മേൽ നന്മയുടെ വിജയമുണ്ടാവ​ട്ടെ; നവരാത്രി ആശംസകളുമായി ബൈഡനും കമല ഹാരിസും
തിന്മക്ക്​ മേൽ നന്മയുടെ വിജയമുണ്ടാവ​ട്ടെ; നവരാത്രി ആശംസകളുമായി ബൈഡനും കമല ഹാരിസും
സ്വന്തം ലേഖകൻ: യു.എസ്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡനും വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി കമല ഹാരിസും നവരാത്രി ആശംസകൾ നേർന്നു. തിന്മക്ക്​ മേൽ ഒരിക്കൽ കൂടി നന്മയുടെ വിജയമുണ്ടാവ​ട്ടെയെന്ന്​ ഇരുവരും പറഞ്ഞു. ഹിന്ദു ആഘോഷമായ നവരാത്രി തുടങ്ങുകയാണ്​. യു.എസിലും ലോകത്തെല്ലായിടത്തും നവരാത്രി ആഘോഷിക്കുന്നവർക്ക്​ ആശംസകൾ നേരുന്നു. തിന്മക്ക്​ മേൽ നന്മ ഒരിക്കൽ കൂടി വിജയം നേട​ട്ടെ. …
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
സ്വന്തം ലേഖകൻ: ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോർട്​സ്​ ആൻഡ്​ റെസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വീസ യിൽ എത്തിയവർക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വിമാന സർവീസ ുകൾ നിർത്തിവെച്ചതോടെ​ സന്ദർശക വീസ കളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ …
സൌദി, തുർക്കി തർക്കം വ്യാ‍പാര മേഖലയിലേക്കും; സൂപ്പർ മാർക്കറ്റുകളിൽ ടർക്കിഷ് ഉൽപ്പന്നങ്ങൾ പുറത്ത്
സൌദി, തുർക്കി തർക്കം വ്യാ‍പാര മേഖലയിലേക്കും; സൂപ്പർ മാർക്കറ്റുകളിൽ ടർക്കിഷ് ഉൽപ്പന്നങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: മേഖലയിലെ ഇടപെടൽ നയങ്ങളെച്ചൊല്ലി സൌദിയിൽ തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രചാരണം തുടരുന്നു. സൌദിയിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലകൾ തുർക്കി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി പ്രഖ്യാപിച്ചു. ഈ വഴിക്ക് കൂടുതൽ സ്ഥാപനങ്ങൾ ബഹിഷ്കരണ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ തുർക്കി ഉത്പന്നങ്ങളുടെയും ഇറക്കുമതിയും പ്രാദേശിക വിതരണക്കാരിൽ നിന്നുള്ള സംഭരണവും താൽകാലികമായി നിർത്തിവയ്ക്കുകയാണെന്ന് അബ്ദുല്ല അൽ …
വാക്സീൻ വൊളന്റിയർമാർക്ക് നിരവധി ആനുകൂല്യങ്ങളുമായി യുഎഇ; രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന
വാക്സീൻ വൊളന്റിയർമാർക്ക് നിരവധി ആനുകൂല്യങ്ങളുമായി യുഎഇ; രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന
സ്വന്തം ലേഖകൻ: യുഎഇയിൽ വാക്സീൻ വൊളന്റിയർമാർ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിനു ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ കൊവിഡ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു. സമയബന്ധിതമായി കൊവിഡ് ടെസ്റ്റ് നടത്തി സജീവ അംഗമായി തുടരുന്നവർക്കു മാത്രമേ വൊളന്റിയർ ആനുകൂല്യം ലഭിക്കൂ. അല്ലാത്തവർ സാധാരണ പൗരന്മാർക്കുള്ള നടപടികൾ പൂർത്തിയാക്കണം. വൊളന്റിയർ കാലയളവിൽ സൗജന്യ ചികിത്സയും കൊവിഡ് …
ബ്രിട്ടനിൽ രണ്ടാഴ്ചത്തെ അടിയന്തിര ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യം ശക്തം
ബ്രിട്ടനിൽ രണ്ടാഴ്ചത്തെ അടിയന്തിര ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യം ശക്തം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആഴ്ചകൾക്ക് മുൻപേ സേജ് കമ്മിറ്റി മുന്നോട്ട് വച്ച സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചത് ഏറെ വിവാദമായിരുന്നു. അതിന് പകരമായി പകരമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ നിലവിലെ സാഹചര്യങ്ങളിൽ മതിയാകില്ലെന്ന അഭിപ്രായം സേജ് കമ്മിറ്റി ശാസ്ത്രജ്ഞർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ …
ചാനൽ ചർച്ചയിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് ട്രം‌പും ബൈഡനും; തോറ്റാൽ താൻ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്
ചാനൽ ചർച്ചയിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് ട്രം‌പും ബൈഡനും; തോറ്റാൽ താൻ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക്ക് പ്രസിഡന്റ് നോമിനി ജോ ബൈഡനും വ്യത്യസ്ത ടിവി ചാനലുകളില്‍ ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച വേളയിലാണ് ഇരുവരും പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ടു പരമാവധി വോട്ടര്‍മാരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചത്. ട്രംപിന്റെ അഭിമുഖം എന്‍ബിസിയിലും ബൈഡന്റെ ചോദ്യോത്തര പരിപാടി എബിസിയിലുമാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ടാം പ്രസിഡന്‍ഷ്യല്‍ …
ദുബായ് വഴി കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂടി; ട്രാൻസിറ്റ്​ പോയൻറ്​ തേടി പ്രവാസികൾ
ദുബായ് വഴി കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂടി; ട്രാൻസിറ്റ്​ പോയൻറ്​ തേടി പ്രവാസികൾ
സ്വന്തം ലേഖകൻ: കുവൈത്തിലെത്താൻ യു.എ.ഇക്ക്​ പകരം പുതിയ ട്രാൻസിറ്റ്​ കേന്ദ്രങ്ങൾ തേടി പ്രവാസികൾ. ഇന്ത്യ ഉൾപ്പെടെ 34 രാജ്യക്കാർക്ക്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരാൻ കഴിയില്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ കോവിഡ്​ ഇല്ലെങ്കിൽ കുവൈത്തിൽ വരാം. ദുബായ് ആയിരുന്നു ഇന്ത്യക്കാർ ഉൾപ്പെടെ പ്രധാനമായും ഇതിന്​ ആശ്രയിച്ചിരുന്നത്​. വീസ നടപടിക്രമങ്ങളിലെ എളുപ്പവും താരതമ്യേന കുറഞ്ഞ അക്കമഡേഷൻ ചെലവും …
സാംസ്കാരിക വീസ നടപ്പിലാക്കാൻ ദുബായ്; നിക്ഷേപകർക്കും കലാകാരന്മാർക്കും അവസരം
സാംസ്കാരിക വീസ നടപ്പിലാക്കാൻ ദുബായ്; നിക്ഷേപകർക്കും കലാകാരന്മാർക്കും അവസരം
സ്വന്തം ലേഖകൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച സാംസ്കാരിക വീസ നടപ്പിലാക്കാൻ ദുബായ് ഒരുക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും (ദുബായ് കൾചർ ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സും കരാറിൽ ഒപ്പുവച്ചു. …