1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2020

സ്വന്തം ലേഖകൻ: ഏര്‍ലി മെയില്‍ വോട്ടിങ്ങിനു ശേഷം നടത്തിയ പോള്‍ സര്‍വേയില്‍ അലാസ്‌ക്കയിലും കരോലിനിയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വം. ഇരു സ്ഥലങ്ങളിലും ഡെമോക്രാറ്റുകളെ കവച്ചു വെക്കുന്ന പ്രകടനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ അഭിപ്രായ സര്‍വേയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും പ്രസിഡന്‍ന്റ് സ്ഥാനാർഥി ജോ ബെഡനും മുന്നേറ്റം തുടരുകയാണ്.

അലാസ്‌ക്കയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സന്തോഷിപ്പിക്കുന്ന സര്‍വ്വേ ഫലങ്ങളാണ് പുറത്തുവരുന്നത്. ഉറച്ച റിപ്പബ്ലിക്കന്‍ സംസ്ഥാനമായ അലാസ്‌ക പ്രസിഡന്റ് ഡോണള്‍ഡ് ടംപിന്റെ വിജയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

യുഎസിലെ പ്രതിദിന കൊവിഡ് കേസുകള്‍ 70,000 ത്തിലധികം

യുഎസില്‍ പ്രതിദിനകേസുകള്‍ 70,000ത്തില്‍ അധികം. ജൂലായ്ക്ക് ശേഷം ഇതാദ്യമായാണ് യുഎസില്‍ ഒരു ദിവസം ഇത്രയേറെ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നേരത്തേ പ്രവചിച്ച ശീതകാലവ്യാപനം രാജ്യത്ത് ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി ദി ഹില്‍ ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡേറ്റാബേസ് അനുസരിച്ച് വ്യോമിങ്, മിനസോട്ട, വീസ ്‌കോണ്‍സിന്‍, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡകോട്ട, ഇന്ത്യാന, ന്യൂ മെക്‌സികോ, കൊളറാഡോ എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് രേഖപ്പെടുത്തിയത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 81,06,751 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,19,289 പേര്‍ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.