സ്വന്തം ലേഖകന്‍: ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി സഖ്യ രാജ്യങ്ങളിലൂടെ അടിയന്തര വ്യോമപാത അനുവദിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി ഖത്തര്‍. സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തള്ളിക്കളഞ്ഞു. സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങളില്‍ ഖത്തറി വിമാനങ്ങള്‍ക്ക് അടിയന്തര വ്യോമ പാത അനുവദിച്ചിട്ടുണ്ടെന്നാണ് സൗദി പ്രസ് …
സ്വന്തം ലേഖകന്‍: തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷം, അണികളെ ബോധവല്‍ക്കരിക്കുമെന്ന് സമാധാന യോഗത്തിനു ശേഷം നേതാക്കള്‍, യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ശകാരിച്ച് മുഖ്യമന്ത്രി. തലസ്ഥാനത്ത് ഉണ്ടായതുപോലെ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമാധാന ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നേതാക്കള്‍ …
സ്വന്തം ലേഖകന്‍: ആറു വയസുള്ളപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് തുറന്നു പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’യുടെ പ്രചരണ പരിപാടിയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ആറ് വയസ് പ്രായമുണ്ടായിരുന്നപ്പോഴാണ് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ അനുഭവം നിങ്ങളോട് തുറന്നു പറയുന്നു …
സ്വന്തം ലേഖകന്‍: ‘മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു, അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം?’ പത്മപ്രിയ ചോദിക്കുന്നു. ‘പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക …
സ്വന്തം ലേഖകന്‍: ഇ ഫയലിംഗിലെ പിഴവ്, ആധാര്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. ഇഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം ആധാര്‍ ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് നിരവധി പ്രവാസികള്‍ക്കാണ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സെസിന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി …
സ്വന്തം ലേഖകന്‍: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ടെത്തിയ മിസൈല്‍ സൗദി സൈന്യം തകര്‍ത്തു, ആക്രമണത്തിനു പിന്നില്‍ യെമനിലെ ഹൂഥി വിമതരെന്ന് സൗദി. കഴിഞ്ഞ ദിവസമാണ് മക്കയിലെ വിശുദ്ധ ഭവനം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം ഉണ്ടായത്. ഹറം പള്ളി തകര്‍ക്കാനായിരുന്നു നീക്കമെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. സൈന്യത്തിന്റെ അവസരോചിത ഇടപെടല്‍ മിസൈല്‍ തകര്‍ക്കുകയായിരുന്നു. മക്കയിലേക്ക് എത്തുന്നതിന് …
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് മതി സര്‍,’ മ്യൂട്ട് ചെയ്ത വാക്കുകള്‍ കേള്‍പ്പിച്ചും അനുവദിച്ച വാക്കുകള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ബോര്‍ഡിന്റെ മുഖത്തടിച്ച് തമിഴ് ചിത്രമായ തരമണിയുടെ ടീസര്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്ത്രീ പറയുന്ന വാക്കുകള്‍ അശ്ലീലമാണ്, മ്യൂട്ട് ചെയ്ത് കാണിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ …
സ്വന്തം ലേഖകന്‍: ലൈംഗിക പീഡനം ചെറുക്കാന്‍ സ്മാര്‍ട്ട് സ്റ്റിക്കറുമായി ഗവേഷകര്‍. പീഡനം ചെറുക്കാന്‍ ഒരു കൊച്ച് ഉപകരണവുമായി രംഗത്തെത്തിയിരിക്കുന്നത് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധരാണ്. ഇന്ത്യക്കാരിയായ മനിഷ മോഹനാണ് ഈ കൊച്ചു ഉപകരണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം. ഒരു സ്മാര്‍ട്ട് സ്റ്റിക്കറാണ് സംഘം അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് വഴി ഈ സ്റ്റിക്കര്‍ എപ്പോഴും സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെട്ടിരിക്കും. …
സ്വന്തം ലേഖകന്‍: കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 22,71,752, കൂടുതല്‍ പേര്‍ മലപ്പുറത്തു നിന്ന്. കേരളത്തില്‍ നിന്നുള്ള പ്രവാസികളെ സംബന്ധിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ പ്രവാസികള്‍ 22,71,752 ആണ്. ഇതില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം ഇടുക്കിയില്‍ നിന്നാണ് ഏറ്റവും …
സ്വന്തം ലേഖകന്‍: ബില്‍ ഗേറ്റ്‌സിനെ വീഴ്ത്തി ആമസോണ്‍ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി, പക്ഷെ ഏതാനു മണിക്കൂര്‍ നേരം മാത്രം. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍ ആമസോണിന്റെ ഉടമയാണ് ബെസോസ്. 2013 മേയ് മുതല്‍ ബില്‍ ഗേറ്റ്‌സ് കൈയടക്കിവച്ചിരുന്ന ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവിയാണ് ബെസോസ് സ്വന്തമാക്കിയത്. ഫോബ്‌സ് മാസികയും ബ്ലൂംബെര്‍ഗും …