സ്വന്തം ലേഖകന്‍: അഭ്യൂഹങ്ങള്‍ക്ക് ചൂടു പിടിപ്പിച്ച് കമല്‍ഹാസന്‍, അരവിന്ദ് കെജ്‌രിവാള്‍ കൂടിക്കാഴ്ച. കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂര്‍ നിണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കമലിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതായി കെജ്‌രിവാള്‍ വ്യക്തമാക്കി. ഇന്ത്യ അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായി പോരാടുന്ന സമയത്ത് സമാന മനസ്‌കര്‍ യോജിക്കേണ്ടത് അത്യാവശ്യമാണെന്നും …
സ്വന്തം ലേഖകന്‍: പറക്കലിനിടെ സാങ്കേതിക തകരാര്‍, എയര്‍ ഇന്ത്യയുടെ മംഗലാപുരം, ദോഹ വിമാനം അടിയന്തിരമായി നിലത്തിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം ബോയിങ് 737 800 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിലെ 173 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. മംഗലാപുരത്തു നിന്ന് ദോഹയിലേക്ക് …
സ്വന്തം ലേഖകന്‍: ‘മഹാത്മാവിനെ പിന്തുടരുക’, മഹാത്മാ ഗാന്ധിയുടെ ജന്മദിനം വന്‍ ആഘോഷമാക്കാന്‍ നെതര്‍ലന്‍ഡ്‌സ്. സത്യത്തിന്റെയും അഹിംസയുടെയും പാത സ്വീകരിക്കുക എന്ന ആഹ്വാനവുമായി മഹാത്മാഗാന്ധിയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ സമൂഹം. ‘മഹാത്മാവിനെ പിന്തുടരുക’ എന്ന മുദ്രാവാക്യവുമായി ഒക്ടോബര്‍ ഒന്നിനും രണ്ടിനുമാണ് പരിപാടികള്‍. സമാന ചിന്താഗതിക്കാരായ എല്ലാവര്‍ക്കും ഇന്ത്യന്‍ സമൂഹത്തോടൊപ്പം പങ്കുചേരാമെന്ന് ഇന്ത്യന്‍ എംബസിയും …
സ്വന്തം ലേഖകന്‍: നവജാത ശിശുക്കള്‍ക്ക് നടുവിരല്‍ സല്യൂട്ടും റാപ്പ് മ്യൂസിക്കിനൊപ്പം ഡാന്‍സും, ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അമേരിക്കന്‍ നഴ്‌സുമാരുടെ ജോലി തെറിച്ചു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെയിലെ നേവല്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാരെയാണ് ജോലിയില്‍ അലംഭാവം കാണിച്ച കുറ്റത്തിന് പുറത്താക്കിയത്. ഇരുവരും തമാശയായി നവജാത ശിശുക്കളെ കളിപ്പിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ് നഴ്‌സുമാര്‍ക്ക് വിനയായത്. ജനിച്ച് …
സ്വന്തം ലേഖകന്‍:ഡൊമനിക്കയെ കശക്കിയെറിഞ്ഞ് മരിയ ചുഴലിക്കാറ്റ്, ഡൊമനിക്കന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മേല്‍ക്കൂര പറന്നു പോയി, കരീബിയന്‍ മേഖലയില്‍ കനത്ത നാശനഷ്ടം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് ശനിയാഴ്ച രൂപംകൊണ്ട മരിയ ചുഴലിക്കാറ്റ് ഡൊമിനികയില്‍ ആഞ്ഞടിച്ചതോടെ രാജ്യത്തുടനീളം വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ വീട് പ്രളയത്തില്‍ മുങ്ങിയെന്നും മേല്‍ക്കൂര കാറ്റില്‍ പറന്നുപോയെന്നും ഡൊമനിക്കന്‍ പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് ഫേസ്ബുക്കില്‍ …
സ്വന്തം ലേഖകന്‍: ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ശുപാര്‍ശ. ഇത്തരക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാന്‍ എന്‍.ആര്‍.ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. ഗാര്‍ഹിക പീഡനം കുറ്റവാളി കൈമാറ്റ കരാറിന്റെ പരിധിയില്‍ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ജെറ്റ് എയര്‍വേസിന് അബുദാബിയിലേക്കും …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ആണവ പദ്ധതിയില്‍ പാകിസ്താന്റെ നിര്‍ണായക പങ്ക് അന്വേഷിക്കണം, ഐക്യരാഷ്ട്ര സഭ പരിഷ്‌ക്കരിക്കണമെന്ന വാദത്തിന് പിന്തുണ, യുഎന്നില്‍ ഇന്ത്യന്‍ ശബ്ദമായി സുഷമ സ്വരാജ്, ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഉത്തര കൊറിയയുടെ ആണവ വ്യാപനത്തില്‍ അന്വേഷണം നടത്തണമെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഉത്തരവാദിയായി കാണമെന്നും വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകന്‍: അല്‍ ഖായിദ ബന്ധം, ഡല്‍ഹിയില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. ഭീകര സംഘടനയായ അല്‍ ഖായിദയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ബ്രിട്ടിഷ് പൗരന്‍ ഷൗമന്‍ ഹഖിനെ (27) ഡല്‍ഹി പൊലീസാണ് കസ്റ്റ്ഡിയില്‍ എടുത്തത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ് മാര്‍ഗില്‍നിന്നാണു ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി 30 വരെ ഇയാളെ പൊലീസ് …
സ്വന്തം ലേഖകന്‍: ദിലീപിന് നാലാം തവണയും ജാമ്യം നിഷേധിച്ചു, ചുമത്തിയിരിക്കുന്നത് 20 വര്‍ഷമോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളെന്ന് കോടതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ‘ജാമ്യം നിഷേധിച്ചിരിക്കുന്നു’ എന്ന ഒറ്റ വാക്കിലുള്ള വിധിയാണ് ഇന്ന് പറഞ്ഞത്. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കും. പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങള്‍ പരിഗണിക്കേണ്ട ഘട്ടമല്ലിത് എന്നീ പ്രോസിക്യൂഷന്‍ വാദങ്ങള്‍ …