സ്വന്തം ലേഖകന്‍: ജീവനു വേണ്ടി പൊരുതി ജയിച്ച് 22 മാസം മാത്രം പ്രായമുള്ളപ്പോള്‍ ജനിച്ച ഇന്ത്യയുടെ അത്ഭുത ശിശു, ഒപ്പം പൊരുതിയത് 14 ഡോക്ടര്‍മാരും 50 നഴ്‌സുമാരും. 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോള്‍ പിറന്ന നിര്‍വാണ്‍ എന്ന ശിശുവാണ് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. 32 സെന്റീമീറ്റര്‍ നീളവും 610 ഗ്രാം തൂക്കവുമുള്ള നിര്‍വാണ്‍ …
സ്വന്തം ലേഖകന്‍: 21 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഗുര്‍മീതിനു പിന്നാലെ രാജസ്ഥാനിലെ എഴുപതുകാരനായ ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍. രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ പ്രപന്നാചാര്യ ഫലഹാരി മഹാരാജ് താന്‍ 25 വര്‍ഷം പഴങ്ങള്‍ മാത്രം കഴിച്ചാണ് ജീവിക്കുന്നത് എന്ന വെളിപ്പെടുത്തലിനു ശേഷമാണ് ഫലഹാരി ബാബയെന്ന പേരില്‍ പ്രശ്‌സ്തി നേടിയത്. ഛത്തീസ്ഗഡ് സ്വദേശിനിയായ 21 കാരി …
സ്വന്തം ലേഖകന്‍: മലയാള സിനിമാ ലോകത്തെ ഇളക്കി മറിച്ച് രാമലീല ബഹിഷ്‌ക്കരണ വിവാദം, ദിലീപ് ചിത്രത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തെ തുടര്‍ന്ന് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രം രാമലീല ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് ചിത്രത്തേയും അണിയറ …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഭീകരരെ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ഭീകര രാഷ്ട്രം, യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച് സുഷമ സ്വരാജ്, നവംബറില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടി ത്രിശങ്കുവില്‍. ഇന്ത്യ ഡോക്ടര്‍മാരേയും എഞ്ചിനിയര്‍മാരേയും ശാസ്ത്രജ്ഞരേയും സൃഷ്ടിക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരരരെ സൃഷ്ടിച്ച് കയറ്റി അയക്കുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയില്‍ സാര്‍ക്ക് …
സ്വന്തം ലേഖകന്‍: ‘ആരാണ് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഈ സുന്ദരി,’ സോഷ്യല്‍ മീഡിയ ചോദിക്കുന്നു, കൗതുകമായി രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തിലെ ചിത്രം. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സ്പാനിഷ് ആസ്‌ട്രേലിയന്‍ നടി നതാലിയ റാമോസും ഒരുമിച്ചുള്ള ചിത്രമാണ് സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. രാഹുലിനോടൊപ്പമുള്ള ചിത്രം നതാലിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് …
സ്വന്തം ലേഖകന്‍: രണ്ടേമുക്കാല്‍ ലക്ഷം കോടിയുടെ സ്വത്ത് ബാക്കിയാക്കി ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത ലിലിയന്‍ ബെറ്റന്‍കോര്‍ട്ട് ഓര്‍മയായി. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ലോറിയല്‍സ് കന്പനിയിലെ മുഖ്യ ഓഹരി ഉടമയായിരുന്നു 94 കാരിയായ ലിലിയന്‍. ഫോബ്‌സ് മാഗസിന്റെ 2017ലെ പട്ടികപ്രകാരം 4,430 കോടി ഡോളറാണ് അവരുടെ സ്വത്ത്. കുറേനാളായി സ്മൃതിനാശ രോഗബാധിതയായിരുന്നു. വിവാദങ്ങള്‍ നിറഞ്ഞ ആ …
സ്വന്തം ലേഖകന്‍: അരക്കോടി മോചനദ്രവ്യം അവശ്യപ്പെട്ട് ബംഗളുരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊന്ന് നഗരത്തിലെ തടാകത്തില്‍ തള്ളി. സംഭവത്തില്‍ ആറ് യുവാക്കളെ അറസ്റ്റു ചെയ്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകന്‍ എന്‍ജിനിയറിങ്ങ് ഡിപ്ലോമ വിദ്യാര്‍ഥി ശരത്താ (19) ണ് കൊല്ലപ്പെട്ടത്. ശശി, വിശാല്‍, വിക്കി, ശാന്ത, കര്‍ണ്ണ എന്നിവരടക്കം ആറു പേരാണ് …
സ്വന്തം ലേഖകന്‍: ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന് ഞായറാഴ്ച തുടക്കം, യുഎഇ, കേരള ബന്ധത്തില്‍ പുതിയ അധ്യായമെന്ന് യു.എ.ഇ അംബാസഡര്‍. കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗം …
സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ചത് ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ ആസിഫ് അലി സര്‍ദാരിയാണെന്ന വെളിപ്പെടുത്തലുമായി മുഷറഫ്, മുഷറഫ് കൊലപാതകിയും ഭീരുവുമാണെന്ന് സര്‍ദാരിയുടെ പെണ്മക്കള്‍, പാക് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റടിക്കുന്നു. ബേനസീറിന്റെ കൊലപാതകത്തിലൂടെ നേട്ടമുണ്ടാക്കിയ ഏക വ്യക്തി ഭര്‍ത്താവായിരുന്ന സര്‍ദാരിയാണ്. അധികാരത്തില്‍ എത്തിയെ സര്‍ദാരി എന്തുകൊണ്ടാണ് ഭാര്യയുടെ കൊലപാതകികളെ കണ്ടു പിടിക്കാത്തതെന്ന് ചിന്തിച്ചാല്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇയു പൗരന്മാക്കിടയില്‍ അരക്ഷിതത്വം വ്യാപിക്കുന്നു, ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം 10,000 ത്തോളം യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ എന്‍എച്ച്എസ് വിട്ടതായി കണക്കുകള്‍. എന്‍എച്ച്എസ് ഡിജിറ്റല്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഹിതപരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് അനുബന്ധ ജോലിക്കാര്‍ എന്നിവര്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ എന്‍എച്ച്എസ് …