സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ പൊട്ടിത്തെറിച്ചത് ആണികള്‍ നിറച്ച ബക്കറ്റ് ബോംബ്, ഒഴിവായത് വന്‍ ദുരന്തമെന്ന് പോലീസ്, പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച്തായി റിപ്പോര്‍ട്ടുകള്‍. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ ഭൂഗര്‍ഭ ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് ഭീകരസംഘടനകള്‍ തയാറാക്കുന്ന സ്‌ഫോടക വസ്തുക്കളുമായി പല സമാനതകളുമുള്ള ബക്കറ്റ് ബോംബ് ആണെന്നാണ് …
സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ രണ്ടാം ജന്മം. ഗുരുതര രോഗത്തോട് പൊരുതി ജയിച്ച താരം മടങ്ങി വരുന്നു. താന്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായതായി വെളിപ്പെടുത്തി അമേരിക്കന്‍ ഗായികയും നടിയുമായി സെലീന ഗോമസ് കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചിരുന്നു. സ്വാഭാവിക രോഗപ്രതിരോധശേഷി നഷ്ടമാകുന്ന രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് …
സ്വന്തം ലേഖകന്‍: യുഎസില്‍ പെണ്മക്കളുടെ ചേലാ കര്‍മ്മം നടത്തിയ രണ്ട് അമ്മമാരും സഹായം ചെയ്ത ഡോക്ടറും കുടുങ്ങി. യുഎസിലെ മിനസോട്ടയില്‍ ഏഴു വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് പ്രാകൃത നടപടിയായ ചേലാ കര്‍മ്മത്തിന് വിധേയരായത്. ഈ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്കും ഇരുവര്‍ക്കും സഹായം നല്‍കിയതിന് ഡോ. ഫഖ്രുദ്ദീന്‍ അട്ടാററിനെതിരേയും കേസെടുത്തതായി ഡിട്രോയിറ്റ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മിഷിഗണ്‍ …
സ്വന്തം ലേഖകന്‍: സ്‌റ്റൈല്‍ മന്നന് ഉലകനായകന്‍ തുണൈ, രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൂടെയുണ്ടാകുമെന്ന് കമല്‍ഹാസന്‍. എ.എന്‍.ഐ ന്യൂസ് ഏജന്‍സിയോടാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ രാഷ്ട്രീയത്തില്‍ രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കുമൊയെന്ന് ചോദ്യങ്ങള്‍ ഉയരുന്നു. രജനി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തോടൊപ്പം കൈകോര്‍ക്കാന്‍ ഞാനുണ്ടാകും,’ കമല്‍ വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ പ്രവേശനത്തില്‍ തിടുക്കം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ അവസാനത്തോടെ …
സ്വന്തം ലേഖകന്‍: മറവി രോഗമുള്ള 78 കാരിയെ പീഡിപ്പിച്ച കേസില്‍ മലയാളിക്ക് യുകെയില്‍ 20 മാസം തടവ്. നഴ്‌സിംങ് ഹോമില്‍ കെയററായി ജോലി ചെയ്തിരുന്ന സോളമന്‍ രാത്രി രണ്ടുമണിയോടെ ഡിമന്‍ഷ്യാ രോഗിയായ വൃദ്ധയുടെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. ഈ സമയം വൃദ്ധയുടെ മുറിയിലെ മോഷന്‍ സെന്‍സര്‍ അലാം ഓഫാക്കിയിരുന്നതായും കണ്ടെത്തി. സഹപ്രവര്‍ത്തകയായ …
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്ല്യക്ക് യുകെയിലും പണകുരുക്ക്, അനധികൃത പണമിടപാടുകളില്‍ അന്വേഷണം. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക വരുത്തി ലണ്ടനിലേക്ക് മുങ്ങിയ മല്ല്യ അനധികൃത പണമിടപാടുകള്‍ നടത്തിയതായി സംശയമുള്ളതിനാല്‍ യുകെയിലെ സീരിയസ് ഫ്രോഡ് ഓഫീസ് അന്വേഷണം തുടങ്ങിയതാണ് റിപ്പോര്‍ട്ടുകള്‍. കള്ളക്കമ്പനികളുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ ബ്രിട്ടനിലേക്കും അവിടെ …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ കൊള്ളയടിക്കപെടുന്നത് പതിവാകുന്നതായി ആരോപണം. വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഷണം നടക്കുന്നതെന്ന് യാത്രക്കാര്‍ ആരോപണം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളുടെ സാധനങ്ങളാണ് കൂടുതലായും മോഷണം പോകുന്നത്. നേരത്തെ പ്രവാസികളുടെ ലഗേജുകള്‍ മുഴുവനായി മോഷണം പോയ സംഭവം ഉണ്ടായിട്ടുണ്ട്. ബാഗ് തുറന്ന് വിലകൂടിയ …
സ്വന്തം ലേഖകന്‍: ഇര്‍മ ചുഴലിക്കാറ്റ് ഡിസ്‌നി വേള്‍ഡിനോട് ചെയ്തത്, ശവപ്പറമ്പായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്. ഭൂമിയിലെ ഏറ്റവും സന്തോഷമേറിയ ഇടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടാറുള്ള യുഎസിലെ ഡിസ്‌നി വേള്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിനേയും ഫ്‌ലോറിഡയെ എടുത്ത് അമ്മാനമാടിയ ഇര്‍മ ചുഴലിക്കാറ്റ് വെറുതെ വിട്ടില്ല. ആളൊഴിഞ്ഞ് ശവപ്പറമ്പായി മാറിയിരിക്കുകയാണ് പാര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുഴലിക്കാറ്റിന്റെ താണ്ഡവത്തെ തുടര്‍ന്ന് ഡിസ്‌നി …
സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്‌സാപ്പും സ്‌കൈപ്പും ഉപയോഗിച്ചുള്ള വോയ്‌സ്, വീഡിയോ കോളുകളുടെ നിയന്ത്രണം നീക്കുന്നു. ഇന്റര്‍നെറ്റ് വോയ്‌സ്, വിഡിയോ കോളുകള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന നിയന്ത്രണമാണ് സൗദി എടുത്തു കളയുന്നത്. ഇതോടെ വാട്‌സ്ആപ്പ്, സ്‌കൈപ്, വൈബര്‍ എന്നീ ആപ്പുകളുടെ വോയ്‌സ്, വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും അവസരമൊരുങ്ങും. അടുത്ത ആഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. …
സ്വന്തം ലേഖകന്‍: ജപ്പാനെ കടലില്‍ മുക്കും, യുഎസിനെ ചുട്ടു ചാരമാക്കും, വീണ്ടും ഭീഷണിയുമായി ഉത്തര കൊറിയ, ഒപ്പം പുതിയ മിസൈല്‍ പരീക്ഷണവും. യുഎന്‍ ഉപരോധത്തില്‍ പ്രകോപിതരായി ജപ്പാന്റെ നാലു ദ്വീപുകള്‍ കടലില്‍ മുക്കുമെന്നും യുഎസിനെ ചാരമാക്കുമെന്നും ഉത്തര കൊറിയ ഭീഷണി മുഴക്കി. കൊറിയ ഏഷ്യപസഫിക് പീസ് കമ്മിറ്റിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് വാര്‍ത്ത …