1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വയസ് വെറും 14, അമേരിക്കന്‍ പയ്യന്റെ കണ്ടുപിടുത്തത്തിന്റെ വില 300 ലക്ഷം ഡോളര്‍
വയസ് വെറും 14, അമേരിക്കന്‍ പയ്യന്റെ കണ്ടുപിടുത്തത്തിന്റെ വില 300 ലക്ഷം ഡോളര്‍
സ്വന്തം ലേഖകന്‍: വയസ് വെറും 14, അമേരിക്കന്‍ പയ്യന്റെ കണ്ടുപിടുത്തത്തിന്റെ വില 300 ലക്ഷം ഡോളര്‍. അലബാമ സ്വദേശിയായ ടെയ്‌ലര്‍ റൊസെന്തലിനെയാണ് കണ്ണുതള്ളിക്കുന്ന പ്രതിഫലവുമായി ഒരു ആരോഗ്യ പരിപാലന കമ്പനി സമീപിച്ചിരിക്കുന്നത്. എന്നാല്‍, തന്റെ കണ്ടുപിടിത്തം വില്‍ക്കാന്‍ ടെയ്‌ലര്‍ തയാറായില്ല. പൈസയിട്ടാല്‍ പ്രഥമ ശുശ്രൂഷ കിറ്റുകള്‍ ലഭിക്കുന്ന യന്ത്രമാണ് ടെയ്‌ലര്‍ കണ്ടുപിടിച്ചത്. മുറിവ്, തീപ്പൊള്ളല്‍ തുടങ്ങിയവക്കുള്ള …
ലണ്ടന്റെ പുതിയ മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ ശ്രീ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ച് ആരാധന നടത്തി, ചിത്രങ്ങള്‍ തരംഗമാകുന്നു
ലണ്ടന്റെ പുതിയ മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ ശ്രീ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ച് ആരാധന നടത്തി, ചിത്രങ്ങള്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ലണ്ടന്റെ പുതിയ മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ ശ്രീ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ച് ആരാധന നടത്തി, ചിത്രങ്ങള്‍ തരംഗമാകുന്നു. ക്ഷേത്രത്തിനകത്ത് വിശ്വാസികളുമായി സംവദിക്കുകയും ക്ഷേത്രാചാരങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഹിന്ദു പുരോഹിതന്‍ അദ്ദേഹത്തിന്റെ കൈയില്‍ ചരട് കെട്ടിക്കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. സ്വാമി നാരായണ്‍ ക്ഷേത്രം ലണ്ടനിലെ എന്റെ …
‘അമ്മ’ ഒരാളുടെ മാത്രം അമ്മയാകരുത്, എല്ലാ മക്കള്‍ക്കും ‘അമ്മ’യാകണം, നടന്‍ സലീംകുമാര്‍
‘അമ്മ’ ഒരാളുടെ മാത്രം അമ്മയാകരുത്, എല്ലാ മക്കള്‍ക്കും ‘അമ്മ’യാകണം, നടന്‍ സലീംകുമാര്‍
സ്വന്തം ലേഖകന്‍: ‘അമ്മ’ ഒരാളുടെ മാത്രം അമ്മയാകരുത്, എല്ലാ മക്കള്‍ക്കും ‘അമ്മ’യാകണം, നടന്‍ സലീംകുമാര്‍. താരസംഘടനയായ അമ്മയില്‍ നിന്നും രാജി വക്കുന്നതായി വ്യക്തമാക്കി ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ച കത്തിലാണ് സലീം കുമാര്‍ സംഘടനാ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്നത്. ഈ വരികള്‍ക്ക് പുറമെ ഈ കത്ത് തന്റെ രാജിയായി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് സലീംകുമാറിന്റെ കത്തിലുള്ളത്. വാട്‌സ്ആപ്പ് …
ഡല്‍ഹിയില്‍ ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി പ്രേതമായി
ഡല്‍ഹിയില്‍ ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി പ്രേതമായി
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി പ്രേതമായി. ഡല്‍ഹിയിലെ പഞ്ചാബി ഭാഗിലാണ് സംഭവം. ഡല്‍ഹി ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമാണെന്ന പരിഹാസം ശരിവക്കും വിധമാണ് യുവതികള്‍ക്ക് പ്രേതമായി അഭിനയിച്ച് ആക്രമണത്തില്‍ നിന്ന് രക്ഷ നേടേണ്ടി വരുന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ പ്രേതമായി അഭിനയിച്ചത്. പെണ്‍കുട്ടിയുടെ അനുഭവം വിവരിച്ച് സുഹൃത്ത് ഖ്യാതി …
യുഎസ് കോണ്‍ഗ്രസിലേക്കു ജനവിധി തേടി ഇന്ത്യന്‍ വനിത, ജയിച്ചാല്‍ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്
യുഎസ് കോണ്‍ഗ്രസിലേക്കു ജനവിധി തേടി ഇന്ത്യന്‍ വനിത, ജയിച്ചാല്‍ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസിലേക്കു ജനവിധി തേടി ഇന്ത്യന്‍ വനിത, ജയിച്ചാല്‍ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. വാഷിങ്ടണിലെ ഏഴാമത് ഡിസ്ട്രിക്റ്റ് സീറ്റില്‍ നിന്നു മത്സരിക്കുന്ന ഇന്ത്യന്‍ വംശജ പ്രമീള ജയ്പാലാണ് യുഎസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാകാന്‍ കാത്തിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് പ്രമീള ജയ്പാല്‍ മത്സര രംഗത്തുള്ളത്. യുഎസിലാകെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മൂന്ന് വനിതാ …
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം കൊണ്ട് ആറാട്ട്, ഒറ്റ ദിവസം പിടിച്ചെടുത്തത് 570 കോടി രൂപ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം കൊണ്ട് ആറാട്ട്, ഒറ്റ ദിവസം പിടിച്ചെടുത്തത് 570 കോടി രൂപ
സ്വന്തം ലേഖകന്‍: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം കൊണ്ട് ആറാട്ട്, ഒറ്റ ദിവസം പിടിച്ചെടുത്തത് 570 കോടി രൂപ. മെയ് 16 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പരസ്യ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച മാത്രം പിടിച്ചെടുത്ത തുകയാണിത്. മൂന്നു കണ്ടെയ്‌നറുകളില്‍ കടത്തുകയായിരുന്ന പണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുപ്പൂര്‍ ജില്ലയില്‍ …
കശ്മീര്‍ പഴയ കശ്മീരല്ല, ലോണ്‍ലി പ്ലാനറ്റിന്റെ ലോകത്തിലെ ഏറ്റവും മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം
കശ്മീര്‍ പഴയ കശ്മീരല്ല, ലോണ്‍ലി പ്ലാനറ്റിന്റെ ലോകത്തിലെ ഏറ്റവും മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം
സ്വന്തം ലേഖകന്‍: കശ്മീര്‍ പഴയ കശ്മീരല്ല, ലോണ്‍ലി പ്ലാനറ്റിന്റെ ലോകത്തിലെ ഏറ്റവും മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം. തീവ്രവാദ ആക്രമണങ്ങളും സൈന്യത്തിന്റെ സുരക്ഷാ പരിശോധനകളും പിന്നിലാക്കി ഭൂമിയിലെ ഏറ്റവും മനോഹര പ്രണയ തീരങ്ങളില്‍ കശ്മീര്‍ രണ്ടാം സ്ഥാനത്തെത്തി. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷണമുള്ള കശ്മീര്‍ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്റിന് മാത്രം പിന്നിലാണ്. പ്രമുഖ യാത്രാ മാഗസിനായ …
പരിസ്ഥിതിയുടെ പേരില്‍ കങ്കാരുക്കളെ കൂട്ടക്കൊല ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം
പരിസ്ഥിതിയുടെ പേരില്‍ കങ്കാരുക്കളെ കൂട്ടക്കൊല ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം
സ്വന്തം ലേഖകന്‍: പരിസ്ഥിതിയുടെ പേരില്‍ കങ്കാരുക്കളെ കൂട്ടക്കൊല ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം. കങ്കാരുക്കളുടെ വംശ വര്‍ദ്ധനവ് പരിസ്ഥിതി സംരക്ഷണത്തിനു വെല്ലുവിളിയാകുമെന്ന പഠനമാണ് കങ്കാരുക്കളെ കുട്ടത്തോടെ കൊന്നൊടുക്കാനുള്ള മാല്‍ക്കം ടണ്‍ബുള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍. ‘ഈസ്‌റ്റേണ്‍ ഗ്രെ’ വിഭാഗത്തില്‍പ്പെട്ട 1,900 കങ്കാരുക്കളെ ആഗസ്റ്റ് ആദ്യ വാരത്തോടെ കൊന്നൊടുക്കനാണ് തീരുമാനം. ഓസ്ട്രലിയന്‍ പാര്‍ക്ക്‌സ് ആന്റ് കണ്‍സര്‍വേഷന്‍ ഡിപ്പര്‍ട്ട്‌മെന്റ് …
ആണവ വിതരണ ഗ്രുപ്പില്‍(എന്‍.എസ്.ജി) നിന്നും ഇന്ത്യയെ പുകച്ചു പുറത്തു ചാടിക്കാന്‍ ചൈനയുടെ ഗൂഡാലോചന
ആണവ വിതരണ ഗ്രുപ്പില്‍(എന്‍.എസ്.ജി) നിന്നും ഇന്ത്യയെ പുകച്ചു പുറത്തു ചാടിക്കാന്‍ ചൈനയുടെ ഗൂഡാലോചന
സ്വന്തം ലേഖകന്‍: ആണവ വിതരണ ഗ്രുപ്പില്‍(എന്‍.എസ്.ജി) നിന്നും ഇന്ത്യയെ പുകച്ചു പുറത്തു ചാടിക്കാന്‍ ചൈനയുടെ ഗൂഡാലോചന. ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവക്കാത്ത രാജ്യങ്ങളെ എന്‍.എസ്.ജി ഗ്രുപ്പില്‍ ഉള്‍പ്പെടുപ്പെടുത്തേണ്ടതില്ല എന്നാണ് മറ്റ് എന്‍.എസ്.ജി അംഗങ്ങളുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് വ്യക്തമാക്കി. നിലവില്‍ 48 അംഗങ്ങള്‍ ഉള്ള എന്‍.എസ്.ജി ഗ്രൂപ്പ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി അംഗത്വം …
യുഎഇയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ കുടുങ്ങും, പുതിയ നിയമം
യുഎഇയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ കുടുങ്ങും, പുതിയ നിയമം
സ്വന്തം ലേഖകന്‍: യുഎഇയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ കുടുങ്ങും, പുതിയ നിയമം. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കി യുഎഇ ആഭ്യന്തര വകുപ്പിന്റെ പുതിയ നിയമം നിലവില്‍ വന്നു. വിവാഹമുള്‍പ്പെടെയുള്ള പരിപാടികളിലും പൊതു ചടങ്ങുകളിലും എടുക്കുന്ന ചിത്രങ്ങള്‍ അവരുടെ അനുവാദം കുടാതെ പ്രസിദ്ധീക്കുന്നവരില്‍ …