സ്വന്തം ലേഖകന്‍: സുസുകി കാറുകളുടെ ക്ഷമതാ പരിശോധനയില്‍ കൃത്രിമം കാട്ടിയതായി കമ്പനിയുടെ കുറ്റസമ്മതം. കാറുകളുടെ ഇന്ധനക്ഷമത പരിശോധനയിലും പുകപരിശോധനയിലും ‘അനുചിത നടപടികള്‍’ ഉണ്ടായിട്ടുണ്ടെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുകി സമ്മതിച്ചു. എന്നാല്‍, ഉപയോക്താക്കളെ വഞ്ചിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ പുതിയ മോഡലുകളുടെ പരിശോധന ഔദ്യോഗികമായി നിര്‍ദേശിച്ച പ്രകാരമല്ല നടത്തിയതെന്ന് കമ്പനി സമ്മതിച്ചു. എന്നാല്‍, പരിശോധനയില്‍ കൃത്രിമം …
സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വെള്ളാപ്പള്ളി നടേശനും, ഒ രാജഗോപാലുമാണ് ട്രോളുകളുടെ പ്രധാന ഇര. കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച് അക്കൗണ്ട് തുറന്നെങ്കിലും ഒ. രാജഗോപാലിനെ വിടാതെ കൂടിയിരിക്കുകയാണ് ട്രോള്‍ ദൈവങ്ങള്‍. സപ്ലിക്കാരുടെ കണ്‍കണ്ട ദൈവം, കേരളത്തിലെ ഡികാപ്രിയോ തുടങ്ങിയ വിശേഷണങ്ങളാണ് ട്രോളന്‍മാര്‍ രാജഗോപാലിന് ചാര്‍ത്തിക്കൊടുക്കുന്നത്. …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ജയലളിത, ബംഗാളില്‍ മമത, അസമില്‍ ബിജെപി, പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഭരണ കക്ഷി ഭരണം നിലനിര്‍ത്തിയപ്പോള്‍ അസം ബി.ജെ.പി. പിടിച്ചെടുത്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു. ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസി(എ.ഐ.എന്‍.ആര്‍.സി.)നാണ് ഇവിടെ ഭരണം നഷ്ടമായത്. 15 വര്‍ഷം തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വ്യാപകമായി ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി ഫ്രഞ്ച് രഹസ്യാന്വേഷണ സംഘടന. ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായ ആക്രമണ പരമ്പരയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഫ്രഞ്ച് ഇന്റലിജന്‍സ് മേധാവി പാട്രിക് കാല്‍വര്‍ പറഞ്ഞു. അടുത്തമാസം നടക്കുന്ന യൂറോ സോക്കര്‍ ചാമ്പ്യന്‍ഷിപ്പിനു ഫ്രാന്‍സ് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷയെക്കുറിച്ച് പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയില്‍ മൊഴി നല്‍കുകയായിരുന്നു …
സ്വന്തം ലേഖകന്‍: സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ വിഷമിപ്പിക്കുന്നതായി വിരാട് കോഹ്‌ലി. സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴക്കുന്ന കാര്യമാണെന്ന് താരം വെളിപ്പെടുത്തുന്നു. സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നുമാണ് കോഹ്ലിയുടെ വാദം. സച്ചിന്‍ രാജ്യത്തിന് വേണ്ടി 24 വര്‍ഷം കളിച്ച താരമാണ്. എന്നാല്‍ താന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷമേ ആകുന്നുള്ളൂ. …
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ തടവു പുള്ളി മൊബൈല്‍ വിഴുങ്ങി, ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ഡബ്ലിനിലെ ടള്ളാട്ട് ആശുപത്രിയിലായിരുന്നു ഓപ്പറേഷന്‍ നടന്നത്. തടവു പുള്ളിയായ 29 കാരന്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി ഛര്‍ദ്ദിച്ച ശേഷം മരണവെപ്രാളം കാണിക്കാന്‍ ആരംഭിച്ചതോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ മൊബൈല്‍ കണ്ടെത്തുകയായിരുന്നു. ഒരു ക്യാമറയില്‍ ഗ്രിപ്പറും …
സ്വന്തം ലേഖകന്‍: ബിബിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, നാലു വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പതിനഞ്ചു മില്യന്‍ പൗണ്ടിന്റെ കമ്മി നേരിടുന്ന ബ്രിട്ടന്റെ ഔദ്യോഗിക മാധ്യമ ഭീമന്‍ തങ്ങളുടെ പ്രമുഖ സൈറ്റുകളായ ബിബിസി ഫുഡ്, ന്യുസ് മാഗസിന്‍, ഐവണ്ടര്‍, ന്യൂസ്ബീറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കുന്നതായി അധികൃതര്‍ സൂചന നല്‍കി. ബിബിസി ന്യൂസ്ബീറ്റിന്റെ സൈറ്റും ആപ്പും ഇനി മുതല്‍ …
സ്വന്തം ലേഖകന്‍: തെരുവില്‍ യാചകനായി പാട്ടും പാടി ബോളിവുഡ് ഗായകന്‍ സോനു നിഗം. തെരുവില്‍ പാട്ടുപാടുന്ന യാചകനായി വേഷമിട്ട സോനു നിഗമിനെ ആരും തിരിച്ചറിഞ്ഞില്ലെന്ന് മാത്രമല്ല ആഹാരം കഴിക്കാന്‍ ഒരാള്‍ 12 രൂപ പോലും നല്‍കി. യൂ ട്യൂബിന്റെ സാമൂഹ്യ പരീക്ഷണ പരിപാടിയായ ‘ബീയിംഗ് ഇന്ത്യനി’ ല്‍ ആയിരുന്നു സോനുനിഗം ഭിക്ഷക്കാരനായത്. പാട്ടുപാടി അന്നം തേടുന്ന …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് ഇനി ഹൗസ് ഡ്രൈവര്‍ വിസയില്ല. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 30 ലക്ഷം ഇന്ത്യക്കാര്‍ ജോലി നോക്കുന്ന സൗദിയില്‍ അഞ്ച് ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. പൊതുവെ ഈ …
സ്വന്തം ലേഖകന്‍: പാരിസില്‍നിന്ന് കൈറോയിലേക്ക് പോയ ഈജിപ്ഷ്യന്‍ യാത്രാ വിമാനം കാണാതായി, തകര്‍ന്നതായി സ്ഥിരീകരണം. 26 വിദേശികളടക്കം 66 യാത്രക്കാരുമായി പറന്നുയര്‍ന്ന ഈജിപ്ഷ്യന്‍ എയര്‍ലൈന്‍സിന്റെ എ.320 വിമാനമാണ് അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നതായി ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.45 ഓടെയാണ് വിമാനം ഈജിപ്തിന്റെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് …