സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ തടവു പുള്ളി മൊബൈല്‍ വിഴുങ്ങി, ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ഡബ്ലിനിലെ ടള്ളാട്ട് ആശുപത്രിയിലായിരുന്നു ഓപ്പറേഷന്‍ നടന്നത്. തടവു പുള്ളിയായ 29 കാരന്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി ഛര്‍ദ്ദിച്ച ശേഷം മരണവെപ്രാളം കാണിക്കാന്‍ ആരംഭിച്ചതോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ മൊബൈല്‍ കണ്ടെത്തുകയായിരുന്നു. ഒരു ക്യാമറയില്‍ ഗ്രിപ്പറും ലൈറ്റും വെച്ച് ഫോണ്‍ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പല പണികളും നോക്കിയിട്ടും നടക്കാതെ വന്നതോടെ ഒടുവില്‍ ഡോക്ടര്‍മാര്‍ വയറു കീറി മൊബൈല്‍ പുറത്തെടുത്തു.
ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് സര്‍ജറി കേസ് റിപ്പോര്‍ട്ടാണ് വിവരം പുറത്തു വിട്ടത്. അതേസമയം മൊബൈല്‍ വിഴുങ്ങിയത് എന്തിനാണെന്നും എങ്ങനെയാണെന്നും ഉള്ള വിവരങ്ങള്‍ ജേര്‍ണല്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മൊബൈല്‍ വിഴുങ്ങിയ ആള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ട് എന്ന വിവരം മാത്രമാണ് ജേര്‍ണല്‍ പുറത്തുവിട്ടിരിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല