സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ കോംഗോ പൗരനെ തല്ലിക്കൊന്ന സംഭവം, കോംഗോയില്‍ ഇന്ത്യക്കാര്‍ക്കെതിരെ ആക്രമം. ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. കോംഗോയിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം ഇരുപതിനാണ് ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചു കൊന്നത്. കുറ്റവാളികള്‍ക്കെതിരെ ഇന്ത്യ ശക്തമായ …
സ്വന്തം ലേഖകന്‍: പിറന്നയുടനെ വേര്‍പിരിഞ്ഞ 99 കാരി അമ്മയെ 83 വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ 83 കാരിയായ മകള്‍ എത്തിയപ്പോള്‍. അമേരിക്കക്കാരായ 99 കാരി എയ്‌ലീന്‍ വാഗ്‌നറും 83 കാരി മകള്‍ ഡോറിയന്‍ ഹമ്മറുമാണ് ഹോളിവുഡ് സിനിമകളെ തോല്‍പ്പിക്കുന്ന ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങള്‍. കൗമാര പ്രായത്തില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വന്ന എയ്‌ലീനെ …
സ്വന്തം ലേഖകന്‍: ഒരു മിനിറ്റ് കൊണ്ട് 79 പേരെ കെട്ടിപ്പിടിച്ച് ഇന്ത്യക്കാരനായ കൃഷ്ണ കുമാറിന്റെ ഗിന്നസ് റെക്കോര്‍ഡ്. പലതരം ഗിന്നസ് റെക്കോഡുകളെ കുറിച്ച് അറിവുള്ളവര്‍ പോലും കെട്ടിപ്പിടിക്കാന്‍ ഒരു ഗിന്നസ് റെക്കോര്‍ഡുള്ള കാര്യം അറിയാന്‍ സാധ്യത കുറവാണ്. ഇപ്പോള്‍ ഒരു ഇന്ത്യക്കാരനാണ് ഈ ലോക റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഒരു മിനിറ്റില്‍ ഏറ്റവും കുടുതല്‍ ആളുകളെ …
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണം, അന്വേഷണത്തില്‍ പുരോഗതിയില്ല, മണിയുടെ കുടുംബം നിരാഹാര സമരത്തിനു ഒരുങ്ങുന്നു. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും ആരോപിച്ച് മണിയുടെ കുടുംബം ഉപവാസ സമരത്തിന് ഒരുങ്ങുന്നതായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇക്കാര്യത്തില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ചാലക്കുടി സൗത്ത് ഫ്‌ളൈ …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിലെ തര്‍ക്ക മേഖല ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പാകിസ്താന്‍. മേഖല ഇന്ത്യയില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച ബില്‍ യു.എന്‍ പ്രമേയത്തിന്റെ ലംഘനമാണെന്ന് യുഎന്നിലെ പാക് അംബാസഡര്‍ മലീഹ ലോദി യു.എന്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു. ചൊവ്വാഴ്ച യു.എന്‍ ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ കരട് ബില്ലില്‍ പാകിസ്താന്‍ …
സ്വന്തം ലേഖകന്‍: അടുക്കളയില്‍ ഉള്ളി അരിയുന്ന രാജാവ്, ഇതു പോലൊരു ഭരണാധികാരി സ്വപ്നങ്ങളില്‍ മാത്രം. രാജാവെന്നും നേതാവെന്നും കേട്ടാള്‍ വില കൂടിയ കാറില്‍ സുരക്ഷാ സൈനികരുടെ വലയത്തില്‍ വരുന്ന ഏതോ വലിയ മനുഷ്യനെന്ന് കരുതുന്ന എല്ലാവരേയും വാപൊളിപ്പിക്കുകയാണ് ഭൂട്ടാനിലെ രാജാവ്. ലളിത ജീവിതത്തിന് പേരു കേട്ട ഭൂട്ടാന്‍ രാജകുടുംബത്തിന്റെ വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. രാജപദവിയുടെ …
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ സ്ത്രീ പീഡന വീരനായ ആള്‍ദൈവം പിടിയില്‍, ദൈവത്തിന്റെ ലീലകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വിവാദ ആള്‍ദൈവമായ ബാബ പര്‍മാനന്ദാണ് പീഡന കേസില്‍ പിടിയിലായത്. പര്‍മാനന്ദിന്റെ ലൈംഗിക പീഡനത്തിനിരയായ സ്ത്രീ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് സ്വാമിയെ കുടുക്കിയത്. തുടര്‍ന്ന് പോലീസ് സ്വാമിയുടെ ആശ്രമം റെയ്ഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റ് …
സ്വന്തം ലേഖകന്‍: ഗ്രീസ്, മാസിഡോണിയ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കുന്നു, പ്രതിഷേധം ശക്തം. മാസിഡോണിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇദോമെനി അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഒഴിപ്പിക്കലിനെതിരായ പ്രതിഷേധങ്ങള്‍ നേരിടുന്നതിനായി പ്രദേശത്ത് 400 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മേഖലയിലേക്കുള്ള പ്രവേശനമാര്‍ഗം അധികൃതര്‍ പൂര്‍ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി പൊലീസ് ബലം പ്രയോഗിക്കില്ലെന്നും പത്തു ദിവസങ്ങള്‍ക്കകം നടപടികള്‍ …
സ്വന്തം ലേഖകന്‍: ടീം പിണറായി തയ്യാര്‍, അഴമതിക്കാരെ അടുപ്പിക്കില്ലെന്ന് നിയുക്ത കേരള മുഖ്യമന്ത്രി. ഇന്ന് സത്യപ്രതിജ്ഞ. എല്‍.ഡി.എഫ്. മന്ത്രിസഭ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്വന്തമായിരിക്കുമെന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അഴിമതിക്കെതിരേ കടുത്ത നടപടിയുണ്ടാകും. തന്റെയോ മറ്റു മന്ത്രിമാരുടെയോ ആളുകളെന്നു പറഞ്ഞ് ആരെയും മുതലെടുപ്പു നടത്താന്‍ അനുവദിക്കില്ലെന്നും പഴസണല്‍ സ്റ്റാഫിന്റെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തുമെന്നും …
സ്വന്തം ലേഖകന്‍: കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു തുടങ്ങി, ഭീകരാക്രമണം ആണെന്നുള്ള സംശയം ബലപ്പെടുന്നു. പാരിസില്‍നിന്ന് കൈറോയിലേക്കുള്ള യാത്രക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ശരീരഭാഗങ്ങള്‍ വിമാനം തകര്‍ന്ന സ്ഥലത്തു നിന്നാണ് ലഭിച്ചതെന്ന് ഈജിപ്തിലെ ഫോറന്‍സിക് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശരീരഭാഗങ്ങളുടെ തീരെ ചെറിയ 80 …