സ്വന്തം ലേഖകന്‍: സൗദിയിലെ നാലു പള്ളികളില്‍ അന്യ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ തീരുമാനം. ചരിത്ര പ്രാധാന്യമേറിയ ജാമിയ മോസ്‌ക് റഹ്മ, കിങ് ഫഹ്ദ മോസ്‌ക്, കിങ് സൗദ് മോസ്‌ക്, മോസ്‌ക് അല്‍ തഖ്വ എന്നീ പള്ളികളാണ് എല്ലാ മതവിഭാഗങ്ങള്‍ക്കുമായി തുറന്നു കൊടുത്തിരിക്കുന്നത്. ഇസ്ലാമിന്റെ സംസ്‌കാരവും വാസ്തുവിദ്യയും എല്ലാ മതക്കാരെയും അറിയിക്കുകയാണ് സൗദി സര്‍ക്കാര്‍ ഇതിലൂടെ …
സ്വന്തം ലേഖകന്‍: ബ്രസീലിന്റെ നിര്‍ഭയക്കു വേണ്ടി ആയിരങ്ങള്‍ തെരുവില്‍, ഡല്‍ഹി മാതൃകയില്‍ പ്രതിഷേധം. ബ്രസീലില്‍ പതിനാറുകാരിയെ മുപ്പതിലധികം പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യമെങ്ങും നിര്‍ഭയ മോഡല്‍ പ്രതിഷേധം വ്യാപികമാകുകയാണ്. ഡല്‍ഹിയില്‍ നിര്‍ഭയ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മരിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്രസീലില്‍ സമാനമായ പ്രതിഷേധ …
സ്വന്തം ലേഖകന്‍: കള്ളന്‍ അടിച്ചു മാറ്റിയ കാര്‍ ഉടമക്ക് തിരിച്ചുകിട്ടിയത് ഇകൊമ്മേര്‍സ് സൈറ്റായ ഒഎല്‍എക്‌സ് വഴി. കഴിഞ്ഞ ഓഗസ്റ്റില്‍ നോയിഡയില്‍ നിന്നും മോഷണം പോയ ഹോണ്ട സിറ്റി കാറാണ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്കെത്തിയത്. പരസ്യം കണ്ട് പരസ്യദാതാവിനെ സമീപിച്ച വാഹന ഉടമ പോലീസില്‍ വിവരം അറിയിക്കുകയും മോഷ്ടാവിനെ കുടുക്കുകയുമായിരുന്നു. ഡി.എല്‍ 4സി.ആര്‍ 0757 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ …
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു, ഒപ്പമുണ്ടായിരുന്ന നടന്മാരെ സംശയമെന്ന് സഹോദരന്‍. കലാഭവന്‍ മണി ആശുപത്രിയില്‍ ആകുന്നതിന്റെ തലേന്ന് പാടിയില്‍ വന്ന ആരോ ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്നും ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയിക്കേണ്ടി വരുമെന്നും മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു. വിഷമദ്യം കൊണ്ടുവന്നത് തെളിയിക്കാതിരിക്കാന്‍ വേണ്ടിയാകും തിടുക്കപ്പെട്ട പാടി …
സ്വന്തം ലേഖകന്‍: മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ജനപ്രിയ വാരികകളിലെ സ്ഥിരം പേരായിരുന്ന മാത്യു മറ്റം 270 ലേറെ നോവലുകള്‍ രചിച്ചിട്ടുണ്ട്. ലക്ഷംവീട്, കരിമ്പ്, മേയ്ദിനം, അഞ്ചു സുന്ദരികള്‍, ആലിപ്പഴം, റൊട്ടി, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകള്‍ തുടങ്ങിയവയാണു പ്രധാന കൃതികള്‍. എരുമേലി പമ്പാവാലി …
സ്വന്തം ലേഖകന്‍: ഷേവ് ചെയ്താല്‍ നൂറു ഡോളറും ഇറുകിയ വസ്ത്രം ധരിച്ചാല്‍ 25 ഡോളറും പിഴ, ദാരിദ്ര്യം മറികടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പുതുവഴികള്‍ തേടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അധീന പ്രദേശങ്ങളില്‍ ഐ.എസ് പിഴയും പുതിയ നികുതികളും ഈടാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിലുള്ള നിരവധി നികുതികള്‍ ഐ.എസ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. താടി ട്രിം ചെയ്യുന്നതിന് …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ കുടിയേറ്റ ബോട്ടുകള്‍ മുങ്ങി ഒരാഴ്ചകൊണ്ട് പൊലിഞ്ഞത് 700 ജീവന്‍. മൂന്ന് ബോട്ടപകടങ്ങളിലായി 700 കുടിയേറ്റക്കാര്‍ മരിച്ചതായി യു.എന്‍. റഫ്യൂജി ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലുള്ളത്. ലിബിയയില്‍നിന്നും ഇറ്റലിയിലേക്കു അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണു ദുരന്തത്തില്‍പ്പെട്ടത്. ബുധനാഴ്ച മുങ്ങിയ കള്ളക്കടത്തു ബോട്ടിലെ നൂറുപേരെ കാണാതായി. നിരവധിപ്പേരെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ …
സ്വന്തം ലേഖകന്‍: സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരിക്ക്. 31കാരിയായ അദിതി കൃഷ്ണകുമാറിന്റെ ‘കോഡക്‌സ് ദ ലോസ്റ്റ് ട്രഷര്‍ ഓഫ് ഇന്‍ഡസ്’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ ചരിത്രത്തോട് അദിതിക്കുള്ള അഗാധമായ പ്രണയം വിളിച്ചോതുന്ന 32,000 വാക്കുകളുള്ള കൈയെഴുത്തുപ്രതിയാണിത്. 10,000 സിംഗപ്പൂര്‍ ഡോളറാണ് പുരസ്‌കാരത്തുക. കഴിഞ്ഞ സെപ്റ്റംബറിലാണ് പുരസ്‌കാരത്തിനായി കൃതി സമര്‍പ്പിച്ചത്. മൂന്നു വര്‍ഷമായി …
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രമായ ഉഡ്ത്താ പഞ്ചാബിന് സെന്‍സര്‍ ബോര്‍ഡിന്റെ പൂട്ട്, പുറകില്‍ രാഷ്ട്രീയ കളിയെന്ന് ആരോപണം. ഷാഹിദ് കപൂര്‍, കരീന കപൂര്‍, അലിയാ ഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഉഡ്ത്താ പഞ്ചാബ് രാഷ്ട്രീയ ചരടുവലിയില്‍ കുരുങ്ങി വലയുന്നു. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. സിനിമയ്‌ക്കെതിരേ ശിരോമണി …
സ്വന്തം ലേഖകന്‍: നാട്ടിലേക്ക് തിരിച്ചെത്താനായി ഒരു പ്രവാസി യുവാവിന്റെ വിക്രിയകള്‍. അജ്മാനിലെത്തിയ യുവാവാണ് നാട്ടില്‍ തിരിച്ചുവരാനായി ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തത്. യുവാവിന്റെ ചെയ്തികളില്‍ വട്ടംചുറ്റിയത് അജ്മാന്‍ പോലീസാണെന്നു മാത്രം. 19 കാരനായ യുവാവ് ഒരു മാസം മുമ്പാണു ഇലക്ട്രീഷ്യനായി അജ്മാനില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തിയ യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. അജ്മാനില്‍ നിന്നു …