സ്വന്തം ലേഖകന്‍: അറബിക്കടലിന്റെ റാണിയെ കാണാന്‍ ആഡംബര കപ്പലുകളുടെ റാണിയെത്തി. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ആഡംബര കപ്പല്‍ ഓവേഷന്‍ ഓഫ് ദ സീയാണ് കൊച്ചിയുടെ തീരത്തെത്തിയത്. രണ്ട് ദിവസത്തേക്കാണ് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്. ദുബായില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ കൊച്ചി തീരത്ത് എത്തിയത്. 4000 യാത്രക്കാരും 1649 ജീവനക്കാരും അടക്കം 5649 പേരുമായാണ് …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ഐഐടി വിദ്യാര്‍ഥികള്‍ക്ക് അധികൃതരുടെ വക അറസ്റ്റും തുടര്‍ന്നും വിട്ടയക്കലും. ഇറ്റലിയില്‍ എത്തിയ മൂന്ന് ഐ.ഐ.ടി വിദ്യാര്‍ഥികളെയാണ് അധികൃതര്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചത്. ഫ്രഞ്ച് ഇറ്റാലിയന്‍ അതിര്‍ത്തിക്ക് സമീപം വെന്റിമിയ നഗരത്തില്‍ നിന്നാണ് ഇവരെ വ്യാഴാഴ്ച അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി ഐഐടിയില്‍ നിന്നുള്ള അക്ഷിത് ഗോയല്‍, ദീപക് …
സ്വന്തം ലേഖകന്‍: ഗ്രീസിലെ ക്രെറ്റക്കു സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 400 ലധികം പേരെ കാണാതായി. ഗ്രീക്ക് ദ്വീപായ ക്രെറ്റക്കു സമീപം തെക്കന്‍ ഈജിയന്‍ കടലിലാണ് 700 ലധികം അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ട് മുങ്ങിയത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 700 ലധികം പേരാണു ബോട്ടില്‍ ഉണ്ടായിരുന്നതെന്നും 300 പേരെ രക്ഷപ്പെടുത്തിയതായും ഗ്രീക്ക് തീര …
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറെ വെടിവച്ചു കൊന്നശേഷം ഇന്ത്യന്‍ വിദ്യാര്‍ഥി ജീവനൊടുക്കി. സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയും ഇന്ത്യക്കാരനുമായ മൈനാക് സര്‍ക്കാരാണ് മെക്കാനിക്കല്‍, ഏറോസ്‌പേസ് എന്‍ജിനിയറിംഗില്‍ അസോസിയേറ്റ് പ്രഫസറായ 39 കാരനായ വില്യം ക്ലഗിനെ വെടിവച്ചു കൊന്നത്. ബുധനാഴ്ച യൂണിവേഴ്‌സിറ്റി കാമ്പസില്‍ വച്ചായിരുന്നു സംഭവം. ക്ലഗിന്റെ കീഴില്‍ നേരത്തെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന സര്‍ക്കാര്‍ പിന്നീട് സ്വയം …
സ്വന്തം ലേഖകന്‍: നടന്‍ സലിം കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ തന്നെ ജയിപ്പിച്ചു, നന്ദി പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ആഞ്ഞടിച്ച സലിം കുമാറിന് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം മറുപടി നല്‍കുകയായിരുന്നു കെ.ബി ഗണേശ് കുമാര്‍. സലിം കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്നും തന്നെ ജയിപ്പിച്ചതില്‍ അദ്ദേഹത്തിന് …
സ്വന്തം ലേഖകന്‍: മികച്ച ടിക്കറ്റ് നിരക്കുകളുമായി ഓഫ് സീസണ്‍ നഷ്ടം നികത്താന്‍ വിമാന കമ്പനികള്‍. ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പടെയുള്ള കമ്പനികളാണ് നിശ്ചിത കാലയളവിലേക്ക് നിരക്കുകളില്‍ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ബിസിനസ്, എക്കണോമി ക്‌ളാസ്സുകളില്‍ നിരക്ക് ബാധകമാണ്. വിനോദസഞ്ചാരത്തിന്റെ മോശം സീസണില്‍ ഒഴിഞ്ഞ സീറ്റുകള്‍ മൂലം വരുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് നിരക്ക് കുറക്കുന്നതിന്റെ ലക്ഷ്യം. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ ബാലവിവാഹത്തിന് ഇരയാകുന്നത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പത്തു വയസില്‍ താഴെയുള്ള 12 ദശലക്ഷം കുട്ടികളാണ് നമ്മുടെ രാജ്യത്തു ബാലവിവാഹത്തിന് ഇരയാകുന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. ശൈശവ വിവാഹം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള ഇന്ത്യയില്‍ ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 12 ദശലക്ഷം കുട്ടികളില്‍ 84 ശതമാനം …
സ്വന്തം ലേഖകന്‍: ബ്രസീലിലെ നിര്‍ഭയ സംഭവം, റിയോ ഡി ജനീറോയില്‍ നഗ്‌നരായി സ്ത്രീകളുടെ പ്രതിഷേധം. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ റിയോ ഡി ജനീറോയില്‍ 16 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. തങ്ങള്‍ പീഡകര്‍ക്ക് എതിരാണെന്നും, ഒരുമിച്ച് കരുത്തരാകുമെന്നും രക്തം ചിന്തുമെന്നും എഴുതിയ ബാനറുകളുമേന്തി …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ചെലവേറിയ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനക്കെത്തി, വില ഒമ്പതു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയില്‍. ഇസ്രായേല്‍ സ്റ്റാര്‍ട് അപ് ആയ സിറില്‍ ലാബ്‌സ് പുറത്തിറക്കുന്ന സോളറിന്‍ എന്ന ഫോണാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ മൊബൈല്‍ എന്ന വിശേഷണവുമായി വിപണിയി എത്തിയിരിക്കുന്നത്. ഒമ്പതു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടക്കാണ് ഫോണിന്റെ വില. ഫോണിലൂടെയുള്ള ആശയവിനിമയങ്ങള്‍ …
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെതിരെ പ്രതികരിച്ച ബ്രിട്ടീഷ് വനിതാ എം.പിക്ക് ഒറ്റ രാത്രി ലഭിച്ചത് അറുനൂറിലധികം ഭീഷണി കത്തുകള്‍. ലേബര്‍ പാര്‍ട്ടിയുടെ വനിത എം.പിയായ ജെസ്സ് ഫിലിപ്‌സിനാണ് ഇത്രയും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ജെസ്സിനെ ലൈംഗിക പീഡനത്തിന് ഇരയാക്കുമെന്നാണ് എല്ലാ കത്തുകളിലേയും ഭീഷണി. തന്നെ അധിക്ഷേപിക്കുന്ന നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ലഭിച്ചതായി എം.പി പറഞ്ഞു. …