1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2016

സ്വന്തം ലേഖകന്‍: നടന്‍ സലിം കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ തന്നെ ജയിപ്പിച്ചു, നന്ദി പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ആഞ്ഞടിച്ച സലിം കുമാറിന് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം മറുപടി നല്‍കുകയായിരുന്നു കെ.ബി ഗണേശ് കുമാര്‍.

സലിം കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്നും തന്നെ ജയിപ്പിച്ചതില്‍ അദ്ദേഹത്തിന് നന്ദി പറയുന്നുവെന്നും ഗണേശ് പറഞ്ഞു. ഇത് അദ്ദേഹം തന്നെ സഹായിക്കാന്‍ ചെയ്തതാണ് എന്ന് വിശ്വസിക്കാണ് തനിക്കിഷ്ടമെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പലയിടത്തും പ്രസംഗിച്ചു നടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ എന്ത് അധികാരമാണുള്ളതെന്നും ഗണേശ് ചോദിച്ചു. തന്നെ സഹോദരനെപ്പോലെ കാണുന്ന അദ്ദേഹം പത്തനാപുരത്ത് വരുന്നതില്‍ എന്ത് വിവാദമാണുള്ളത്.

അമ്മയുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷമായി പങ്കെടുക്കാത്ത സലിം കുമാര്‍ രാജിവെച്ചതും അല്ലാത്തതും ഒരുപോലെയാണെന്നും ഗണേശ് പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ പത്തനാപുരത്തെ സ്ഥാനാര്‍ത്ഥിയായ ഗണേശ് കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചരണം നടത്തിയതിനെതിരെ സലിം കുമാര്‍ രംഗത്തെത്തുകയും ഇതില്‍ പ്രതിഷേധിച്ച് ‘അമ്മ’യില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.