സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ ആദ്യ മൂന്നു കോച്ചുകള്‍ ഇങ്ങെത്തി, ഇനി ഒരു മാസം പരീക്ഷണ ഓട്ടം. ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്നാണ് കോച്ചുകള്‍ ആലുവയിലെ മുട്ടം യാര്‍ഡില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിയ കോച്ചുകള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച മൂന്ന് മണിയോടെയാണ് ആലുവയില്‍ എത്തിയത്. കോച്ചുകള്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയ …
സ്വന്തം ലേഖകന്‍: മുംബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയില്‍ സണ്‍ഗ്ലാസ് അടിച്ചുമാറ്റിയ എയര്‍ ഇന്ത്യ പൈലറ്റ് പിടിയില്‍, പൈലറ്റിന് കനത്ത പിഴയും എയര്‍ ഇന്ത്യക്ക് നാണക്കേടും. മുംബൈ വിമാനത്താവളത്തില്‍ വെച്ച് സണ്‍ഗ്ലാസ് മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് എയര്‍ ഇന്ത്യ പൈലറ്റ് കയ്യോടെ പിടിക്കപ്പെട്ടത്. മുംബൈ തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് സണ്‍ഗ്ലാസ് മോഷ്ടിച്ചതിന് …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, നിരോധനം നീക്കുന്നത് രണ്ടു വര്‍ഷത്തിനു ശേഷം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തമിഴ്‌നാട് ആവേശത്തോടെയാണ് വരവേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കികൊണ്ട് നിലപാടെടുത്തത്. കാളകളെ എഴുന്നള്ളിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് പ്രധാന ജല്ലിക്കട്ട് കേന്ദ്രമായ മധുരയിലെ ജനങ്ങള്‍ ഇതിനെ വരവേറ്റത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി …
സ്വന്തം ലേഖകന്‍: ഇന്ത്യയെ നോക്കിയിരിക്കുന്ന കൂറ്റന്‍ മാവോ പ്രതിമ ചൈന പൊളിച്ചു മാറ്റി, നടപടി പരാതിയെ തുടര്‍ന്ന്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേ തുങിന്റെ സ്വര്‍ണ നിറമുള്ള പ്രതിമയാണ് തകര്‍ത്തത്. അധികൃതരുടെ അനുമതിയില്ലാതെ നിര്‍മ്മിച്ചുവെന്ന പരാതിയാണ് പ്രതിമ പൊളിച്ചു നീക്കാന്‍ കാരണമായത്. 4.6 ലക്ഷം ഡോളര്‍ മുടക്കി നിര്‍മ്മിച്ച …
സ്വന്തം ലേഖകന്‍: പല്ലുതേച്ച് ഗിന്നസ് ബുക്കില്‍ കയറിയ ബംഗളുരുവിലെ സ്‌കൂള്‍ കുട്ടികള്‍. ആയിരക്കണക്കിന് ഇന്ത്യന്‍ കുട്ടികള്‍ ഒരൊറ്റ വേദിയില്‍ പല്ലുതേച്ചാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്. ഡോ. ഗിരീഷ് റാവുവിന്റെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങാണ് ചരിത്രമായത്. ബംഗളുരുവില്‍ വച്ച നടന്ന മൈ ഡെന്റല്‍ പ്ലാന്‍ എന്ന പരിപാടിയില്‍ 20 സ്‌കൂളുകളില്‍നിന്നായി 17,505 …
സ്വന്തം ലേഖകന്‍: വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പ്രതിസന്ധി, എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താമെന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ ഉറപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പു നല്‍കിയത്. ഈ വിഷയത്തില്‍ സ്ഥാനപതിമാരുമായി ചര്‍ച്ച ചെയ്ത ശേഷം വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചവരില്‍ 30% സ്ത്രീകള്‍. 2014 ല്‍ 24 ശതമാനം ആയിരുന്ന സ്ഥാനത്താണിത്. ലോകത്താകമാനം 24% സ്ത്രീകളാണ് പോണ്‍ വെബ്‌സൈറ്റുകളുടെ നിത്യ സന്ദര്‍ശകര്‍. പോണ്‍ ഹബ് എന്ന പോണ്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. പോണ്‍ ഹബിന്റെ സര്‍വേ പ്രകാരം ലോകത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ …
സ്വന്തം ലേഖകന്‍: മതവികാരം വ്രണപ്പെടുത്തല്‍ കേസ്, എംഎസ് ധോണിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അനന്ത്പൂര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബിസിനസ് ടുഡേ മാഗസിന്‍ കവര്‍ ചിത്രത്തില്‍ ധോണി ദൈവത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് കേസിന് കാരണമായത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങിയ പരമ്പര കളിക്കാനായി ഓസ്‌ട്രേലിയയിലാണ് …
സ്വന്തം ലേഖകന്‍: വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ നിങ്ങള്‍? സന്ദേശങ്ങളില്‍ ഒരു കണ്ണു വച്ചോളൂ, മതവികാരം വ്രണപ്പെടുത്തുന്ന സന്ദേശളുടെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. കാന്ദ്‌ല ടൗണിലുള്ള ഒരു പ്രത്യേക മതവിഭാഗത്തെ കളിയാക്കുന്ന തരത്തില്‍ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ബിജെപി തലയെ തേടുന്നു, നടന്‍ അജിത് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. രജനീകാന്ത് കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത്. അജിതിനെ പാര്‍ട്ടിയിലെത്തിക്കാനാണ് സംസ്ഥാന ബി ജെ പി ഘടകം ഇപ്പോള്‍ ശ്രമിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പാളിപ്പോയിരുന്നു. അജിത് …