സ്വന്തം ലേഖകന്‍: ടിവിയില്‍ ഇനി ഭാവി പ്രവചനം വേണ്ട! ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കാനാണ് അധികൃതരുടെ ആലോചന. ഇതുസംബന്ധിച്ച് പ്രത്യേകചട്ടം തയ്യാറാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവില്‍ പറഞ്ഞു. വീട്ടമ്മമാരുടെയും പ്രായമുള്ളവരുടെയും പ്രധാന ഹോബി എന്നു വേണമെങ്കില്‍ പറയാം. രാവിലെ ടിവി തുറന്ന് ജ്യോതിഷ …
സ്വന്തം ലേഖകന്‍: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട റഷ്യയുടെ രഹസ്യ കത്തുകള്‍ പുറത്തായി. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ത്യയും റഷ്യയും നടത്തിയ രഹസ്യ കത്തുകളാണ് നേതാജിയുടെ അനന്തരവനും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ ആശിഷ് റോയി പുറത്തുവിട്ടത്. 1991 മുതല്‍ 95 വരെ ഇരുരാജ്യങ്ങളിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈമാറിയ കത്തുകളാണിവ. സുഭാഷ് ചന്ദ്ര ബോസ് 1945ലോ അതിനുശേഷമോ റഷ്യയില്‍ …
സ്വന്തം ലേഖകന്‍: പാകിസ്താന് അമേരിക്ക പോര്‍വിമാനങ്ങള്‍ വിറ്റാല്‍ അത് ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന് മുന്‍ അമേരിക്കന്‍ അംബാസഡര്‍. പാകിസ്താന് യു.എസ്. എഫ്16 പോര്‍വിമാനങ്ങള്‍ വിറ്റാല്‍ അവര്‍ അവ ഉപയോഗിക്കുക ഇന്ത്യയ്ക്കു നേരെയാകുമെന്നാണ് യു.എസ്സിന്റെ മുന്‍ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയുടെ മുന്നറിയിപ്പ്. പാകിസ്താനുമായി എഫ്16 വിമാനങ്ങളും ആയുധങ്ങളും വില്‍ക്കാന്‍ യു.എസ്. തയ്യാറെടുക്കുമ്പോഴാണ് ഹഖാനി കോണ്‍ഗ്രസ്സിന് ഈ മുന്നറിയിപ്പു …
സ്വന്തം ലേഖകന്‍: മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ആഹ്വാനം. റിപ്പബ്ലിക്കന്‍ ഡൊണാള്‍ഡ് ട്രംപാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. മുസ്‌ലിങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയുടെ നയങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. സ്ഥിരമായി രാജ്യത്തേക്ക് വരുന്നവരെ മാത്രമല്ല സന്ദര്‍ശനത്തിന് എത്തുന്നവരേയും …
സ്വന്തം ലേഖകന്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു, മലയാളി വൈദികന്‍ പിടിയില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വൈദികന്‍ അരീപ്പാലം പതിശ്ശേരി ഫാ. എഡ്വിന്‍ ഫിഗറസ് പോലീസില്‍ കീഴടങ്ങുകയായിരുന്നു. കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരിക്കുമ്പോഴാണ് പള്ളിമേടയില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പലകുറി പീഡിപ്പിച്ചതായാണ് കേസ്. മാസങ്ങളായി ഒളിവിലായിരുന്ന ഫാ. എഡ്വിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് …
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘം സംഘപരിവാര്‍ നേതാക്കളെ ലക്ഷ്യമിടുന്നതായി സൂചന. ഗുജറാത്ത് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ നേതാക്കളെ കൊലപ്പെടുത്തി സാമുദായി കലാപം ഉണ്ടാക്കാന്‍ ദാവൂദ് സംഘം പദ്ധതി ആസൂത്രണം ചെയ്യുന്നത്. സൂചന ലഭിച്ചതിനെ തുടര്‍ന്ന് എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. നവംബര്‍ രണ്ടിന് ബറൂച്ചില്‍ രണ്ട് ബി.ജെ.പി. നേതാക്കളെ വെടിവെച്ചുകൊന്ന കേസില്‍ …
സ്വന്തം ലേഖകന്‍: ഒടുവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എംപി രാജ്യസഭയില്‍ ആദ്യ ചോദ്യം ഉന്നയിച്ചു, എന്തായിരുന്നു എംപി സച്ചിന്റെ ആദ്യ ചോദ്യം? . രാജ്യസഭാംഗത്വം ലഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആദ്യ ചോദ്യം ചോദിച്ചത്. സബര്‍ബന്‍ റെയില്‍വേക്ക് പ്രത്യേക പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വെള്ളിയാഴ്ച അദ്ദേഹത്തിന്റെ എഴുതിക്കൊടുത്ത ചോദ്യം വന്നത്. എന്നാല്‍ സഭയില്‍ സച്ചിന്‍ …
സ്വന്തം ലേഖകന്‍: സഹോദരിയെന്ന് വിളിക്കും, കവിളത്ത് ചുംബിക്കും, ദുബായിലെ അധ്യാപകനെതിരെ 17 കാരിയായ കനേഡിയന്‍ വിദ്യാര്‍ഥിയുടെ പരാതി. സ്‌പെഷ്യല്‍ ക്ലാസിന്റെ പേരും പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തിയിരുന്നത്. അപമര്യാദയായി പെരുമാറിയ അധ്യാപകന്‍ വിചാരണ നേരിടുകയാണ്. സ്‌കൂളിലെ പതിവ് ക്ലാസിന് പുറമെയാണ് പെണ്‍കുട്ടിയ്ക്ക് അധ്യാപകന്‍ പ്രത്യേക ക്ലാസ് എടുത്തത്. എന്നാല്‍ ക്ലാസ് അവസാനിക്കുന്നതിന് മുമ്പ് അധ്യാപകന്‍ പെണ്‍കുട്ടിയുടെ …
സ്വന്തം ലേഖകന്‍: ചെന്നൈ സാധാരണ നിലയിലേക്ക് മടങ്ങുന്നു, ഗതാഗത സംവിധാനങ്ങളും വൈദ്യുതിയും പുനസ്ഥാപിച്ചു. പ്രളയക്കെടുതിയില്‍ നിന്നും ജനജീവിഹിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതായാണ് സൂചന. ആഴ്ചകളോളം സ്തംഭിച്ചു കിടന്ന ഗതാഗത സര്‍വ്വീസുകള്‍ എല്ലാം പുനസ്ഥാപിച്ചു. വൈദ്യുത കമ്പികള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് മുടങ്ങിയ വൈദ്യുതിയും തിങ്കളാഴ്ചയോടെ പുനസ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി ആരംഭിച്ചിരുന്നു. രണ്ടാഴ്ചയായി അടഞ്ഞു കിടന്ന …
സ്വന്തം ലേഖകന്‍: മഴക്കെടുതിയില്‍ നിന്ന് ചെന്നൈ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു, രക്ഷാപ്രവര്‍ത്തനം സജീവം. മഴ തുടരുമ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം. ഞായറാഴ്ച ചെന്നൈയുടെ തെക്കന്‍ ഭാഗങ്ങളില്‍ കനത്തമഴ പെയ്തു. കടലൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലും പുതുച്ചേരിയിലും മഴ ശക്തമായിരുന്നു. ബംഗാള്‍ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം ഉടലെടുത്തിട്ടുള്ളതിനാല്‍ തിങ്കളാഴ്ചയും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണനിലയം അധികൃതര്‍ അറിയിച്ചു. …