1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം
ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം
സ്വന്തം ലേഖകന്‍: ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവലന്മാര്‍ മനശ്ശാസ്ത്രപരമായി ദുര്‍ബലരും ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരും ആയിരിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കി. ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്‌റി കുസ്‌നെകോഫ് എന്നിവര്‍ ഹലോ3 എന്ന …
ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വീണ്ടും ഉരസല്‍, താനാണു സര്‍ക്കാറെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്
ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വീണ്ടും ഉരസല്‍, താനാണു സര്‍ക്കാറെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വീണ്ടും ഉരസല്‍, താനാണു സര്‍ക്കാറെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്വാതി മലിവാളിനെ എ.എ.പി. സര്‍ക്കാര്‍ നിയമിച്ച നടപടി റദ്ദാക്കിക്കൊണ്ടു പുറത്തിറക്കിയ കത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിയമനത്തിന് തന്റെ അംഗീകാരമില്ലാത്തതിനാല്‍ നിയമനം സാധുവുമല്ലെന്ന് കത്തില്‍ പറയുന്നു. …
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഹൈറേഞ്ചില്‍ ആശങ്ക പടരുന്നു
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഹൈറേഞ്ചില്‍ ആശങ്ക പടരുന്നു
സ്വന്തം ലേഖകന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഹൈറേഞ്ചില്‍ ആശങ്ക പടരുന്നു. ഇപ്പോള്‍ നടക്കുന്ന വനാതിര്‍ത്തി നിര്‍ണ്ണയം അട്ടിമറിക്കപെടാനുള്ള സധ്യതയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ 30 നകം പുതിയ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ജനവാസകേന്ദ്രങ്ങള്‍ ഇ.എസ്.എ പിരിധിയില്‍ നിന്ന് ഒഴിവാക്കാനായി നടത്തുന്ന പുതിയ സര്‍വ്വേയും അട്ടിമറിക്കപ്പെടുമോ …
കേരളം ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍, വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
കേരളം ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍, വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: കേരളം ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍, വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. കേരളത്തില്‍ വിനോദസഞ്ചാരത്തിന് എത്തുന്ന ജര്‍മന്‍കാര്‍ അപകടകാരികളും അലഞ്ഞുതിരിയുന്നവരുമായ തെരുവുനായ്ക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജര്‍മന്‍ മാധ്യമങ്ങളുടെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു ജര്‍മന്‍ വിനോദസഞ്ചാരി ഇന്ത്യയിലെത്തിയപ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയും ജര്‍മനിയില്‍ തിരിച്ചെത്തിയപ്പോള്‍ പേവിഷബാധമൂലം മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് …
തൊഴില്‍ പരിഷ്‌കരണങ്ങളും നിയമഭേദഗതികളും ത്രികക്ഷി സംവിധാനത്തിന്റെ അംഗീകാരത്തിലൂടെ മാത്രമെന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്
തൊഴില്‍ പരിഷ്‌കരണങ്ങളും നിയമഭേദഗതികളും ത്രികക്ഷി സംവിധാനത്തിന്റെ അംഗീകാരത്തിലൂടെ മാത്രമെന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്
സ്വന്തം ലേഖകന്‍: തൊഴില്‍ പരിഷ്‌കരണങ്ങളും നിയമഭേദഗതികളും ത്രികക്ഷി സംവിധാനത്തിന്റെ അംഗീകാരത്തിലൂടെ മാത്രമെന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്. തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്നതാണ് ത്രികക്ഷി സംവിധാനം. ഡല്‍ഹിയില്‍ നടന്ന 46 മത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഈ തീരുമാനം. എത്രയുംവേഗം ത്രികക്ഷിയോഗങ്ങള്‍ വിളിച്ചുകൂട്ടുമെന്ന് തീരുമാനം അംഗീകരിച്ചുകൊണ്ട് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. തീരുമാനം നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന …
വ്യാപം അഴിമതി, ആരോപിതരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കത്തയച്ചു
വ്യാപം അഴിമതി, ആരോപിതരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കത്തയച്ചു
സ്വന്തം ലേഖകന്‍: വ്യാപം അഴിമതി, ആരോപിതരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കത്തയച്ചു. ഒന്നുകില്‍ നീതി ലഭ്യമാക്കുക, അല്ലെങ്കില്‍ മരിക്കുവാന്‍ അനുവദിക്കുക എന്ന് ആവശ്യപ്പെട്ടാണ് മധ്യ പ്രദേശിലെ ഗിജ്‌റ രാജ മെഡിക്കല്‍ കോളജില്‍ നിന്നുള്ള അഞ്ചു വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. വ്യാപം അഴിമതിക്കേസില്‍ കുറ്റാരോപിതരായ 2500 പേരില്‍ ഉള്‍പ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍. 2010ല്‍ …
മുംബൈയില്‍ പേമാരി, ജനജീവിതം സ്തംഭിച്ചു
മുംബൈയില്‍ പേമാരി, ജനജീവിതം സ്തംഭിച്ചു
സ്വന്തം ലേഖകന്‍: മുംബൈയില്‍ പേമാരി, ജനജീവിതം സ്തംഭിച്ചു.കനത്ത മഴയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ മരം വീണത് ഗതാഗതത്തെ ബാധിച്ചു. അടുത്ത 48 മണിക്കൂറില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നീണ്ട വേനലിനു ശേഷം എത്തിയ മഴ മുംബൈയില്‍ നാശം വിതയ്ക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ രണ്ട് പേര്‍ …
മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിക്കൊല്ലും, ഹര്‍ജി സുപ്രീം കോടതി തള്ളി.
മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിക്കൊല്ലും, ഹര്‍ജി സുപ്രീം കോടതി തള്ളി.
സ്വന്തം ലേഖകന്‍: മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ ഈ മാസം 30 ന് തൂക്കിക്കൊല്ലും. വധശിക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണിത്. മുംബൈ സ്‌ഫോടന പരമ്പര കേസിലെ ഒന്നാംപ്രതിയാണ് യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍. ഇതോടെ വധശിക്ഷ തടയാനുളള നിയമവഴികളെല്ലാം അവസാനിച്ചു. നാഗ്പൂര്‍ ജയിലില്‍ ഈമാസം 30 നു …
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെയാണ് സി.ബി.ഐ. കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഒപ്പം ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജന്റും അറസ്റ്റിലായിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപയാണ് കൈക്കൂലി വാങ്ങിയതായി സിബിഐ സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മലപ്പുറത്തെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. കൈക്കൂലി ഇടപാടിന് ഇടനിലക്കാരനായി …
വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടനെന്ന് സൂചന
വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടനെന്ന് സൂചന
സ്വന്തം ലേഖകന്‍: വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെന്ന് സൂചന. പ്രേമം സിനിമ ചോര്‍ത്തിയ മുഖ്യപ്രതിയെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. പരിശോധനാസമയത്ത് വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച ഹാര്‍ഡ് ഡിസ്‌കുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാനയി അന്വേഷണസംഘം കാത്തിരികുകയാണെന്നാണ് സൂചന. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണസംഘം പരിശോധനാഫലം കാത്തിരിക്കുന്നത്. …