സ്വന്തം ലേഖകന്‍: രാഷ്ട്രപതി ഭവന്റെ ഒരു വര്‍ഷം ചെലവ് 100 കോടിയെന്ന് വിവരാവകാശ രേഖ. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ടെലിഫോണ്‍ ബില്‍ ഇനത്തില്‍ മാത്രം ചെലവഴിച്ചത് അഞ്ച് ലക്ഷം രൂപ. വിവരാവകാശ രേഖ പ്രകാരം 100 കോടിയോളം രൂപയാണ് രാഷ്ട്രപതിഭവനില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്. ജോഗേശ്വരി സ്വദേശി മന്‍സൂര്‍ ദര്‍വേഷ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയെ ഹിറ്റ്‌ലറെന്നു വിളിച്ച മുംബൈ മേയറുടെ പ്രസ്താവന വിവാദമാകുന്നു. മുംബൈ മേയറും ശിവസേന നേതാവുമായ സ്‌നേഹല്‍ അംബേക്കറാണ് ആഫ്റ്റര്‍ നൂണ്‍ ഡെസ്!പാച് ആന്റ് കൊറിയറിന് നല്‍കിയ അഭിമുഖത്തില്‍ മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ചത്. ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന മോദിയോട് തനിക്ക് ആരാധനയാണെന്നും എന്നാല്‍ ചിലപ്പോള്‍ മോദിയുടെ ഭരണം ഹിറ്റ്!ലറിന്റെ ഭരണത്തിന് സമാനമാണെന്ന് തനിക്ക് …
സ്വന്തം ലേഖകന്‍: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവില്ല, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 5000 കര്‍ഷകര്‍. മഹാരാഷ്ട്ര, തെലുങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ ഉദ്ധരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ അയ്യായിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കിയതായി പറയുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവാണ് 21 ശതമാനം കര്‍ഷകരും ആത്മഹത്യ …
സ്വന്തം ലേഖകന്‍: ഐഐടികള്‍ ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാകുന്നെന്ന് ആര്‍എസ്എസ്. സര്‍ക്കാരിന്റെ ചില നടപടികള്‍ക്കെതിരെ ഐഐഎമ്മിന്റെ പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് മാസികയായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഐഐഎം കരട് ബില്ലിനെക്കുറിച്ച് സ്ഥാപനങ്ങള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഗവര്‍ണര്‍മാരുടെയും ഡയറക്ടര്‍മാരുടെയും ബോര്‍ഡിലൂടെ ഇടതുപക്ഷവും കോണ്‍ഗ്രസും ഇപ്പോഴും ഇത്തരം പ്രശസ്ത സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. …
സ്വന്തം ലേഖകന്‍: ഭൂമി ഏറ്റെടുക്കല്‍ നിയമം, ചരിത്രത്തില്‍ ആദ്യത്തെ നാലാം ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍. ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ പ്രതിപക്ഷവുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അത് സംഭവിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഓര്‍ഡിനന്‍സ് തുടര്‍ച്ചയായി നാലുതവണ ഇറക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ വരികയും സ്വന്തം …
സ്വന്തം ലേഖകന്‍: 9 ദിവസം കൊണ്ട് 300 കോടി വാരി ബാഹുബലി സര്‍വകാല റെക്കോര്‍ഡിലേക്ക്. ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരു ചിത്രം 300 കോടി ക്ലബിലെത്തുന്നത്. ഷങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം യന്തിരന്റെ 290 കോടിയുടെ കളക്ഷന്‍ റെക്കോഡാണ് ബാഹുബലി അതിവേഗത്തില്‍ മറികടന്നത്. ലോകമെങ്ങുമുള്ള റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും ശനിയാഴ്ച്ച വരെയുള്ള ബാഹുബലിയുടെ കളക്ഷന്‍ …
സ്വന്തം ലേഖകന്‍: സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലിറങ്ങി, അരങ്ങേറ്റം തോല്‍വിയോടെ. എന്നാല്‍ ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ മലയാളി താരത്തിനായില്ല. ഏഴാമാനായി ക്രീസിലെത്തിയ സഞ്ജു 24 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ സിംബാബ്‌വേക്ക് 10 റണ്‍സിന് ജയയിക്കുകയും ചെയ്തു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയിലായി. ഓപ്പണര്‍ മുരളി …
സ്വന്തം ലേഖകന്‍: ഓണത്തിന് ഇറങ്ങാനിരിക്കുന്ന ചിത്രമായ ഡബിള്‍ ബാരല്‍ സിനിമ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ഷാജി നടേശന്‍. ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമെന്ന് ഷാജി ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തീയറ്റര്‍ ഉടമകളുടെ പിന്തുണയോടെയാണ് ഇത്തരം ഒരു പരീക്ഷണം നടത്തുന്നതെന്ന് ഷാജി പറഞ്ഞു. പൂര്‍ണമായും ഇന്റര്‍നെറ്റില്‍ റിലീസ് …
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളം, പരിസ്ഥിതി ആഘാത പഠനത്തിന് വീണ്ടും അനുമതി. പദ്ധതി നടത്തിപ്പുകാരായ കെ ജി എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് വീണ്ടും അനുമതി നല്‍കിയത്. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മേയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം …
സ്വന്തം ലേഖകന്‍: 2020 ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശി അശോക് സിംഘാള്‍. 2020 ഓടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഹിന്ദുമത വിശ്വാസത്തിലേക്ക് മാറും. 2030 ല്‍ ലോകം മുഴുവന്‍ ഹിന്ദുമത വിശ്വാസത്തിലാകുമെന്ന് സായിബാബ തന്നോട് പറഞ്ഞതായും സിംഘാള്‍ വെളിപ്പെടുത്തി. ആശ്രമത്തില്‍ സായിബാബയെ ദര്‍ശിക്കാന്‍ ചെന്നപ്പോഴായിരുന്നു അദ്ദേഹം തന്നോട് ഇക്കാര്യം പറഞ്ഞത്. …