സ്വന്തം ലേഖകന്‍: 2020 ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശി അശോക് സിംഘാള്‍. 2020 ഓടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഹിന്ദുമത വിശ്വാസത്തിലേക്ക് മാറും. 2030 ല്‍ ലോകം മുഴുവന്‍ ഹിന്ദുമത വിശ്വാസത്തിലാകുമെന്ന് സായിബാബ തന്നോട് പറഞ്ഞതായും സിംഘാള്‍ വെളിപ്പെടുത്തി.
ആശ്രമത്തില്‍ സായിബാബയെ ദര്‍ശിക്കാന്‍ ചെന്നപ്പോഴായിരുന്നു അദ്ദേഹം തന്നോട് ഇക്കാര്യം പറഞ്ഞത്. അതിനുവേണ്ടിയുള്ള സായുധ വിപ്ലവം ഇപ്പോള്‍ തുടങ്ങിക്കഴിഞ്ഞതായി താന്‍ കരുതുന്നുവെന്നും അശോക് സിംഘാള്‍ പറഞ്ഞു.
800 വര്‍ഷത്തെ അടിമത്വമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലൂടെ ഇല്ലാതായത്. ഇന്ത്യയില്‍ തുടങ്ങിയ ഈ വിപ്ലവം ഇവിടെ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ലോകത്തിനു മുന്നില്‍ ഒരു പുതിയ പ്രത്യശാസ്ത്രം തുറന്നു കാട്ടുകയാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിര്യാതനായ മുന്‍ ആര്‍എസ്എസ് മേധാവി കെ.എസ്. സുദര്ശനനെക്കുറിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അശോക് സിംഘാള്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചടങ്ങില്‍ പങ്കെടുത്തിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല