സ്വന്തം ലേഖകന്‍: ഒരു ഇടവേളക്കു ശേഷം വീണ്ടും ഡല്‍ഹിയിലേക്ക് വരികയാണ് അണ്ണാ ഹസാരെ. ഇത്തവണ ഹസാരെയുടെ ലക്ഷ്യം ഭൂമി ഏറ്റെടുക്കല്‍ ബില്ലാണെന്നാണ് സൂചന. പതിവുപോലെ ഡല്‍ഹി രാം ലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരത്തിനാണ് ഹസാരെയും അനുയായികളും ഒരുങ്ങുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചാണ് ഒക്ടോബര്‍ 3 …
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ചെയര്‍മാന്‍ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സമരം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍നിന്ന് പുറത്താക്കുമെന്ന് വിദ്യാര്‍ത്ഥികളോട് ചെയര്‍മാന്റെ ഭീഷണി. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് അയച്ചു. വിദ്യാര്‍ഥികളുമായി ഇനി യാതൊരു ചര്‍ച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇന്‍സ്റ്റിട്യൂട്ട് അധികൃതര്‍. ബിജെപി നേതാവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ …
സ്വന്തം ലേഖകന്‍: ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നതായി സൂചന. സംഘ് പരിവാറും കോണ്‍ഗ്രസുമാണ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്. ഒപ്പം മിക്ക സംസ്ഥാനങ്ങളും എതിരഭിപ്രായം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ തല്‍ക്കാലം കേന്ദ്രസര്‍ക്കാര്‍ മാറ്റിവക്കുമെന്നാണ് സൂചന. അഭിപ്രായ ഐക്യമില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന സൂചനയാണ് ബില്‍ ചര്‍ച്ച …
സ്വന്തം ലേഖകന്‍: മദ്യനയം, അറ്റോര്‍ണി ജനറലിനെതിരെ ആരോപണ ശരങ്ങളുമായി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. സുപ്രധാന കേസുകളില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ ഇടപെടലുകള്‍ സംബന്ധിച്ച് രൂക്ഷമായ ആരോപണങ്ങളാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്തിലുള്ളതെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായി ബാറുടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയായിരുന്നു. …
സ്വന്തം ലേഖകന്‍: ഹരിയാനയിലെ അമ്മമാരുടെ മുലപ്പാലില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ഹരിയാനയിലെ സിര്‍സ ജില്ലയിലാണ് മുലപ്പാലില്‍ വിഷാംശം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന കരുതിയിരുന്നതില്‍ നൂറു മടങ്ങ് കൂടുതലാണ് ഇവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ കലര്‍ന്നിരിക്കുന്ന കീടനാശിനിയുടെ അളവ്. സിര്‍സയിലെ ചൌദരി ദേവി ലാല്‍ യൂണിവേഴ്!സിറ്റിയിലെ ഊര്‍ജ പരിസ്ഥിതി ശാസ്ത്ര വകുപ്പ് നടത്തിയ ഗവേഷണത്തിലാണ് ഇവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ …
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസ്, പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. വധശിക്ഷ ജീവപര്യന്തമായി കുറച്ചവരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മോചിപ്പിക്കാനാകില്ലെന്ന മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെടുകയും തുടര്‍ന്ന് ജീവപര്യന്തം ശിക്ഷയാക്കി കുറക്കുകയും ചെയ്ത പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലായ് 30 ന് നടപ്പാക്കിയേക്കുമെന്ന് സൂചന. യാക്കൂബ് മെമന്റെ വധശിക്ഷ ജൂലായ് 30 നു തന്നെ നടപ്പാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നീക്കം തുടങ്ങി. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മെമന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലായ് 21 ന് പരിഗണിക്കും. ക്യൂറേറ്റീവ് പെറ്റീഷന്‍ …
സ്വന്തം ലേഖകന്‍: ആളുമാറി ബലാത്സംഗ കേസില്‍ പ്രതിയായി, ജയിലില്‍ പൊഴിഞ്ഞത് ഏഴു വര്‍ഷം. ഹോട്ടല്‍ മാനേജ്!മെന്റ് ബിരുദധാരിയായ ഗോപാല്‍ ഷെട്ടിക്കാണ് ചെയ്യാത്ത കുറ്റത്തിന് ഏഴു വര്‍ഷം ഹോമിക്കേണ്ടി വന്നത്. മുംബൈ ഘട്ടകോപറിലെ ഒരു റെസ്റ്റേറന്റില്‍ ഷെഫ് ആയി ജോലി ചെയ്യുമ്പോഴാണ് ഷെട്ടി കേസില്‍ കുടുങ്ങിയത്. 2009 ല്‍ ഔറംഗാബാദ് സ്വദേശിയായ യുവതി തെരുവില്‍ ബലാത്സംഗം ചെയ്യപ്പെട്ടതാണ് …
സ്വന്തം ലേഖകന്‍: റാംബോ വരുന്നു, ഇസ്ലാമിക് സ്റ്റേറ്റ് പൊളിച്ചടുക്കാന്‍. വിയറ്റ്‌നാം, തായ്!ലന്‍ഡ്, അഫ്!ഗാനിസ്ഥാന്‍, ബര്‍മ്മ എന്നിവിടങ്ങളിലെ വിജയകരമായ ഓപ്പറേഷനുകള്‍ക്കു ശേഷം വീണ്ടും പുറപ്പെടുകയാണ്. ഇത്തവണ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടുന്ന സിറിയയിലേക്കാണ് റാംബോയുടെ പടപ്പുറപ്പാട്. ഹോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ നായകനാകുന്ന റാംബോ 5 ന്റെ നിര്‍മ്മാണ ജോലികള്‍ ത്വരിതഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാസ്റ്റ് ബ്ലഡ് എന്നാണ് …
സ്വന്തം ലേഖകന്‍: ആനകളോടുള്ള ക്രൂരത, സുപ്രീം കോടതി വടിയെടുക്കുന്നു. നാട്ടാവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുമ്പോള്‍ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി. വന്യജീവികളെ നാട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അവയോടു ക്രൂരത കാട്ടുന്നതും തടയാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല എന്നഥുകൊണ്ട് നിലവിലുള്ള നിയമം പാലിക്കാതിരിക്കേണ്ടതില്ല എന്ന് ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ല …