സ്വന്തം ലേഖകന്‍: വിദേശ ജോലിയും കുടിയേറ്റവും ന്യൂ ജനറേഷന്‍ ഇന്ത്യക്കാരുടെ ആവേശമായതോടെ ഉത്തരേന്ത്യയില്‍ വിസാ ദൈവങ്ങളുടെ വിളയാട്ടം. ശൂന്യാകാശത്തേക്ക് മിസൈല്‍ വിക്ഷേപിക്കുമ്പോള്‍ പോലും തേങ്ങയുടക്കുന്നവരുടെ നാടായ ഇന്ത്യയില്‍ ഇതില്‍ അത്ഭുതമില്ലെങ്കിലും വിസാ ദൈവങ്ങളെന്ന പേരില്‍ തട്ടിപ്പുകളും പെരുകുന്നതായി സൂചനയുണ്ട്. പുതിയ തലമുറയിലുണ്ടായ വിദേശവാസഭ്രമത്തെ ചൂഷണം ചെയ്താണ് പുതിയ വിസാ ദൈവങ്ങളുടെ വളര്‍ച്ച. പതിനായിരക്കണക്കിന് ആളുകളാണ് ദിവസവും …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ കനത്ത മഴയേയും വെള്ളപ്പൊക്ക ഭീഷണിയേയും തുടര്‍ന്ന് ജനങ്ങളെ വ്യാപകമായി മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജമ്മുകശ്മീരില്‍ ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. സാംബ ജില്ലയിലെ രാംഗഢ് മേഖലയില്‍ നൂറുകണക്കിനു ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. ബസന്തര്‍ നദി കരകവിയുമെന്ന …
ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ ആവശ്യമനുസരിച്ച് രാജ്യാന്തര മധ്യസ്ഥതക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.കടലിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ തയാറാക്കിയ കരാറില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുള്ള സാഹചര്യത്തിലാണിത്. തര്‍ക്കവിഷയങ്ങളില്‍ ഏതെങ്കിലും രാജ്യം രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടാല്‍ മറ്റേ രാജ്യവും അത് അംഗീകരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥ. മറീനുകളെ …
സ്വന്തം ലേഖകന്‍: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ ചെന്നൈയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 86 വയസുള്ള വിശ്വനാഥന്‍. ചെന്നൈയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസ്സവും അനുഭപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിശ്വനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടക്ക് …
സ്വന്തം ലേഖകന്‍: റമദാന്‍ കാലത്തെ ഭിക്ഷാടനം തടയാനുള്ള പതിവു പരിശോധനക്കിറങ്ങിയ കുവൈത്ത് പോലീസ് പതിവുപോലെ പിടികൂടിയതാണ് ഒരു യാചകനെ. എന്നാല്‍ പിടിയിലായ ആളുടെ വിവരങ്ങള്‍ ചികഞ്ഞു പോയ പോലീസുകാര്‍ അന്തംവിട്ടു. യാചകന്റെ ബാങ്ക് നിക്ഷേപം അഞ്ചുലക്ഷം ദിനാര്‍. എകദേശം പത്തു കോടി ഇന്ത്യന്‍ രൂപ. മിക്കവാറും സര്‍ക്കാര്‍ ജീവനക്കാരുടെ ആയുഷ്‌ക്കാല സമ്പാദ്യത്തോളം വരുന്ന ഈ തുക …
സ്വന്തം ലേഖകന്‍: കടല്‍ കൊല കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചികിത്സക്കായി ഇറ്റലിലേക്ക് മടങ്ങിയ നാവികന്‍ മാസിമിലാനോ ലാത്തോറെക്ക് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ഇറ്റലി സുപ്രീ കോടതിയില്‍ ആവശ്യപ്പെടും. ഒപ്പം കടല്‍ കൊല കേസില്‍ അന്താരാഷ്ട്ര സമവായത്തിനായി ഇറ്റലി സമീപിച്ചിരിക്കുന്നത് കൊണ്ട് അക്കാര്യത്തില്‍ തീരുമാനമായ ശേഷം ഇന്ത്യയില്‍ നടപടിയാകാമെന്നും ഇറ്റലി അറിയിച്ചിട്ടുണ്ട്. ഇറ്റലി …
സ്വന്തം ലേഖകന്‍: കശ്മീരില്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അനിഷ്ട സംഭവം ഒഴിവാക്കാന്‍ വിമത നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഭിന്നിച്ചുനിന്നിരുന്ന വിമത ഗ്രൂപ്പുകള്‍ രക്തസാക്ഷിദിനത്തില്‍ സംയുക്തമായി റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. സയ്യിദ് അലി ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷബീര്‍ഷാ, ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക് തുടങ്ങിയവരെയാണ് വീട്ടു തടങ്കലില്‍ ആക്കിയത്. വിഷയത്തില്‍ …
സ്വന്തം ലേഖകന്‍: പോലീസ് ബുദ്ധി പാളി, മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ഒരേ സംഘം രണ്ടു തവണ പീഡിപ്പിച്ചു. ആദ്യ പീഡനത്തിനുശേഷം പരാതിയുമായി എത്തിയ പെണ്‍കുട്ടിയെ പ്രതികളെ വലയിലാക്കാന്‍ പൊലീസ് വീണ്ടും അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടപ്പോഴാണ് രണ്ടാമതും പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയെ സംഘത്തിനടുത്തേക്കയച്ച അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഇജ്ജപ്വാറിനെ ഐ.ജി വിശ്വാസ് നഗ്രെ പാട്ടീല്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ …
സ്വന്തം ലേഖകന്‍: സ്വച്ഛ് ഭാരത് പദ്ധതിക്കായി പൊടിച്ചത് 100 കോടിയോളം രൂപ. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായിരുന്നു സ്വച്ഛ് ഭാരത് അഭിയാന്‍. സ്വച്ഛ് ഭാരതിന്റെ പരസ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് ഏകദേശം നൂറു കോടി രൂപയോളമാണ്. പത്രം, റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങിയ മേഖലകളില്‍ മാത്രം ഇതിന്റെ പരസ്യത്തിനായി 94 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കോപ്പിയടി. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് പുസ്തകത്തിന്റെ പേജുകള്‍ വച്ച് കോപ്പിയടിച്ചത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യം പകര്‍ത്തിയതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലെ കോളജിലാണ് സംഭവം. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് ഇന്‍വിജിലേറ്റര്‍മാര്‍ നോക്കി നില്‍ക്കെ കോപ്പിയടി തുടര്‍ന്നത്. പിന്നോക്ക പ്രദേശത്തെ കോളജില്‍ …