1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2015

സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ കനത്ത മഴയേയും വെള്ളപ്പൊക്ക ഭീഷണിയേയും തുടര്‍ന്ന് ജനങ്ങളെ വ്യാപകമായി മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങി.
കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജമ്മുകശ്മീരില്‍ ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്.

സാംബ ജില്ലയിലെ രാംഗഢ് മേഖലയില്‍ നൂറുകണക്കിനു ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. ബസന്തര്‍ നദി കരകവിയുമെന്ന ആശങ്കയെത്തുടര്‍ന്നാണു ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചത്. പല പ്രദേശത്തും നദിയിലെ ജലനിരപ്പ് ഉയരുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.

സമീപത്തെ സ്‌കൂളിലാണു ജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മണ്ണൊലിപ്പു തടയാനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു.
അതേസമയം കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അമര്‍നാഥ് യാത്ര തടസപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ടിന് ആരംഭിച്ച അമൃനാഥ് യാത്ര രണ്ട് മാസം നീണ്ടു നില്‍ക്കുന്നതാണ്. അതേസമയം മഴയും മണ്ണിടിച്ചിലും യാത്ര മുടക്കിയത് തീര്‍ഥാടകരെ വലയ്ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.