1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2015

സ്വന്തം ലേഖകന്‍: റമദാന്‍ കാലത്തെ ഭിക്ഷാടനം തടയാനുള്ള പതിവു പരിശോധനക്കിറങ്ങിയ കുവൈത്ത് പോലീസ് പതിവുപോലെ പിടികൂടിയതാണ് ഒരു യാചകനെ. എന്നാല്‍ പിടിയിലായ ആളുടെ വിവരങ്ങള്‍ ചികഞ്ഞു പോയ പോലീസുകാര്‍ അന്തംവിട്ടു.

യാചകന്റെ ബാങ്ക് നിക്ഷേപം അഞ്ചുലക്ഷം ദിനാര്‍. എകദേശം പത്തു കോടി ഇന്ത്യന്‍ രൂപ. മിക്കവാറും സര്‍ക്കാര്‍ ജീവനക്കാരുടെ ആയുഷ്‌ക്കാല സമ്പാദ്യത്തോളം വരുന്ന ഈ തുക യാചകന്റെ അക്കൗണ്ടില്‍ കണ്ട് കണ്ണുതള്ളിയിരിപ്പാണ് കുവൈത്ത് പോലീസ്.

പൗരത്വമില്ലാത്തവര്‍ എന്നര്‍ഥം വരുന്ന ബിദൂനി വിഭാഗത്തില്‍പ്പെട്ടയാളാണു പിടിയിലായത്. ഭിക്ഷാടനത്തിനെതിരെ കടുത്ത നിലപാടാണ് കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. സന്ദര്‍ശക വീസയില്‍ കുവൈത്തില്‍ എത്തി പിരിവു നടത്തുന്ന പ്രവണത റമസാനില്‍ കൂടുതലാണ് എന്നതിനാല്‍ വീസ അനുവദിക്കുന്നതിനുപോലും കടുത്ത നിയന്ത്രണമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.