സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് വിധി നടപ്പിലാക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ആഗ്രയിലെ ഷാഹ്ഗഞ്ചില്‍ മദ്യപിച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് 22 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ആഗ്ര സ്വദേശിയായ ജീത്തുവാണ് ജനക്കൂട്ടത്തിന്റെ രോഷത്തിന് ഇരയായത്. സമീപ പ്രദേശത്തുള്ള ഷൂ ഫാക്ടറിയില്‍ ജീവനക്കാരനാണ് ജീത്തു. മദ്യ ലഹരിയിലായിരുന്ന യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയാണ് …
മലയാളത്തിന്റെ സ്വന്തം ലാലേട്ടനെക്കുറിച്ച് തനിക്കറിയാവുന്ന ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാരിയര്‍. ഇരുവരും നായികാനായകന്മാരായി അഭിനയിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജു ലാലേട്ടന്‍ എന്ന വ്യക്തിയെ കുറിച്ചും ഒരു ജോലിചെയ്യുന്നതിനെ കുറിച്ചും തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. മോഹന്‍ലാലിനെ ഒരു മാന്ത്രിക കണ്ണാടി എന്നാണ് മഞ്ജു …
സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തു. നിയമസഭയ്ക്കു അകത്തും പുറത്തും ഇന്ന് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കു വച്ച രണ്ട് ഫോട്ടോകള്‍ക്ക് നന്ദി പറഞ്ഞ് അത് വീണ്ടും ഷെയര്‍ ചെയ്യുമ്പോള്‍ അത് ഇത്രയും വലിയ പുകലാകുമെന്ന് മഞ്ജു വാരിയര്‍ കരുതിക്കാണില്ല. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണ് ബച്ചന്‍ ചെയര്‍ ചെയ്തത്. കല്യാണ്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, പ്രഭു, വെങ്കട് …
യാത്രക്കാര്‍ എയര്‍ ഇന്ത്യ സേവനമികവു കൊണ്ട് സഹികെട്ടുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മിക്ക യാത്രക്കാരും കൊള്ളാവുന്ന വിദേശ വിമാന കമ്പനികളെ ആശ്രയിക്കാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ വേണ്ടാത്ത അവസ്ഥയാണ്. അടുത്തിടെ കമാന്‍ഡര്‍മാരുടെ ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച ഒരു പരസ്യത്തിന് ലഭിച്ച പ്രതികരണമാണ് എയര്‍ ഇന്ത്യയെ ഞെട്ടിച്ചിരിക്കുന്നത്. …
പ്രണയിച്ചു എന്ന കുറ്റത്തിന് പട്ടാപ്പകല്‍ പോലീസുകാരന്‍ മകളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ബങ്കളുരുവിലാണ് വഴിയാത്രക്കാരെ സാക്ഷി നിര്‍ത്തി യുവതി ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. തമിഴ്‌നാട് മധുര പോലീസ് ഇന്‍സ്‌പെക്ടറായ രാം മാധവാണ് ബങ്കളുരുവില്‍ ജോലി ചെയ്യുന്ന മകള്‍ സൂര്യയെ നടുറോഡില്‍ മര്‍ദ്ദിച്ചത്. സൂര്യക്ക് ബങ്കളുരുവില്‍ ജോലി ചെയ്യുന്ന ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു …
അകത്തു കെട്ടു നടക്കുമ്പോള്‍ പുറത്തു വെട്ടു നടക്കുമെന്ന സിനിമാ ഡയലോഗ് പോലെയായി സംസ്ഥാന ബജറ്റ് അവതരണം. നടന്നത് ഇതുവരെ അകത്തും പുറത്തും വെട്ടാണെന്ന് മാത്രം. സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ കാണാത്ത നാടകീയ രംഗങ്ങള്‍ക്കാണ് കേരള നിയമസഭ ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. സഭവങ്ങളുടെ വിവരണം ചുവടെ. രാവിലെ നേരത്തെ തന്നെ കെ.എം.മാണി ഒഴികെയുള്ള ഭരണപക്ഷ നേതാക്കളെല്ലാം …
ധനമന്ത്രി മാണിയുടെ ബജറ്റ് അവതരണം ഏതു വിധത്തിലും തടയുമെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ തലസ്ഥാനത്ത് യുദ്ധാന്തരീക്ഷം. ഏത് സാഹചര്യവും നേരിടാനായി വന്‍ പോലീസ് സന്നാഹമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് തമ്പടിച്ചിട്ടുള്ളത്. അതേ സമയം ബജറ്റ് അവതരണം പതിവുപോലെ രാവിലെ 9 നു തന്നെ നടത്തുമെന്ന് ഭരണപക്ഷം അറിയിച്ചു. നിയമസഭയില്‍ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് …
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജനിത് കല്യാണയോഗം. പഞ്ചാബിലൊന്നും പോയി പെണ്ണുതിരയാതെ ഇന്ത്യന്‍ സ്പിന്നര്‍ നേരെ വച്ചുപിടിച്ചത് ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തേക്കാണ്. ബോളിവുഡ് നടി ഗീത ബസ്രയാണ് ഹര്‍ഭജന്റെ വധുവാകാന്‍ ഒരുങ്ങുന്നത്. ബോളിവുഡ് പേജ് ത്രീ മാധ്യമങ്ങളുടെ ഇഷ്ട വിഭവമായിരുന്നു ഏറെ നാളായി ഹര്‍ഭജന്‍ ഗീതാ പ്രണയം. ഇരുവരേയും മാധ്യമങ്ങള്‍ പലതവണ വിവാഹം കഴിപ്പിക്കുകയും വേര്‍പിരിക്കുകയും ചെയ്തു. …
കുളിമുറിയില്‍ മൂളിപ്പാട്ടു പാടുന്ന സ്വഭാവക്കാരനാണോ നിങ്ങള്‍. മൂളുന്നത് ഇളയരാജയുടെ ഈണമാണെങ്കില്‍ പണികിട്ടാന്‍ സാധ്യതയുണ്ട്. കുളി കഴിഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ വക്കീല്‍ നോട്ടീസാവും കാത്തിരിക്കുക. ദൈര്‍ഘ്യമേറിയ സംഗീത ജീവിതത്തില്‍ ആരാധകര്‍ക്ക് സമ്മാനിച്ച എല്ലാ ഈണങ്ങള്‍ക്കും കോപ്പി റൈറ്റ് പുതപ്പിടുകയാണ് ഇശൈജ്ഞാനി ഇളയരാജ. ഇനി മുതല്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആര്‍ക്കും അദ്ദേഹത്തിന്റെ ഈണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. മൊബൈലില്‍ …