1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
80 കാരിയായ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗ ചെയ്ത സംഭവത്തില്‍ കേന്ദ്രം വിശദീകരണം തേടി
80 കാരിയായ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗ ചെയ്ത സംഭവത്തില്‍ കേന്ദ്രം വിശദീകരണം തേടി
സ്വന്തം ലേഖകന്‍: ബംഗാളില്‍ മോഷണ ശ്രമത്തിനിടെ എണ്‍പതുകാരിയായ കന്യാസ്ത്രീയെ കൂട്ട ബലത്സംഗ ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എടുത്ത നടപടികളെക്കുറിച്ചും കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇതുവരെയെടുത്ത നടപടികള്‍ വിശദീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. ബംഗാളിലെ നദിയ ജില്ലയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്‌കൂളിലാണ് …
കുത്തകകള്‍ ജനിതക മാറ്റം വരുത്തിയ സ്വര്‍ണ അരിയുമായെത്തുന്നു, വിറ്റാമിന്‍ കുറവിന് പരിഹാരമെന്ന് വാദം
കുത്തകകള്‍ ജനിതക മാറ്റം വരുത്തിയ സ്വര്‍ണ അരിയുമായെത്തുന്നു, വിറ്റാമിന്‍ കുറവിന് പരിഹാരമെന്ന് വാദം
സ്വന്തം ലേഖകന്‍: വഴുതനങ്ങക്കും പരുത്തിയ്ക്കും പുറകെ ജനിതക മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലെ നെല്‍പ്പാടങ്ങളിലും വീശിത്തുടങ്ങിന്നു. ജനിതക മാറ്റം വരുത്തിയ സ്വര്‍ണ അരിയുമായെത്തുകയാണ് ആഗോള ഭീമനായ മൊന്‍സാന്റോ. കുട്ടികളില്‍ ജന്മനാ കണ്ടുവരുന്ന വിറ്റാമിന്‍ എയുടെകുറവു മൂലമുണ്ടാകുന്ന അന്ധത ചെറുക്കാനെന്ന വാദവുമായാണ് പുതിയ അരിയുടെ രംഗപ്രവേശം. നേരത്തെ ജനിതക മാറ്റം വരുത്തിയ വഴുതനങ്ങക്കും പരുത്തിക്കും കടുത്ത എതിര്‍പ്പ് നേരിടേണ്ടി …
അടുത്ത 48 മണിക്കൂറിനുള്ളില്‍ യുഎഇ യില്‍ കനത്ത മഴക്കും കൊടുങ്കാറ്റിനും സാധ്യത, സുരക്ഷാ മുന്നറിയിപ്പ്
അടുത്ത 48 മണിക്കൂറിനുള്ളില്‍ യുഎഇ യില്‍ കനത്ത മഴക്കും കൊടുങ്കാറ്റിനും സാധ്യത, സുരക്ഷാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അടുത്ത 48 മണിക്കൂറിനുള്ളില്‍ യുഎഇ യില്‍ കനത്ത മഴക്കും ഇടിയും മിന്നലോടും കൂടിയ കൊടുംങ്കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. യുഎഇയില കാലാവസ്ഥാ പഠന കേന്ദ്രവും ഭൂകമ്പ ശാസ്ത്ര പഠന കേന്ദ്രവുമാണ് മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. യുഎഇയുടെ പടിഞ്ഞാറു …
കളിച്ചു കളിച്ച് ഒന്നര വയസുകാരി കലത്തിനകത്തായി
കളിച്ചു കളിച്ച് ഒന്നര വയസുകാരി കലത്തിനകത്തായി
സ്വന്തം ലേഖകന്‍: എന്നും കാണുന്ന കലത്തിലേക്ക് കൗതുകം കൊണ്ട് ഒന്ന് എത്തി നോക്കിയതാണ് അല്‍ഫിന എന്ന ഒന്നര വയസുകാരി. അതിനകത്ത് കയറി ഇരുന്നു ഒന്നു കളിച്ചു നോക്കുകയും ചെയ്തു. പക്ഷെ കളി കാര്യമായത് പിന്നീടാണ് അല്‍ഫിനക്ക് മനസിലായത്. പുറത്തിറങ്ങാന്‍ നോക്കുമ്പോള്‍ കലവും കൂടെ പോന്നത് കുഞ്ഞിനെ കുറച്ചൊന്നുമല്ല പരിഭ്രമിപ്പിച്ചത്. എങ്ങനെയെങ്കിലും പുറത്തു ചാടാന്‍ നടത്തിയ ശ്രമങ്ങളാകട്ടെ …
ഓട്ടോക്കൂലി ഇനി ഗൂഗിള്‍ മാപ്പ് പറയും, ബങ്കളുരു സ്‌റ്റൈല്‍
ഓട്ടോക്കൂലി ഇനി ഗൂഗിള്‍ മാപ്പ് പറയും, ബങ്കളുരു സ്‌റ്റൈല്‍
സ്വന്തം ലേഖകന്‍: ബങ്കുളുരുവില്‍ ഒരു തവണയെങ്കിലും ഓട്ടോയില്‍ കയറിയാല്‍ കേരളത്തിലെ ഓട്ടോക്കാരെ നമിക്കാത്തവര്‍ കുറവാണ്. പിന്നെ ഓട്ടോയില്‍ കയറാനും സാധ്യതയില്ല. ദക്ഷിനേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പരാതി കേള്‍ക്കേണ്ടി വരുന്ന ഓട്ടോക്കാര്‍ ബങ്കുളുരുവിലാണുള്ളത്. ചാര്‍ജിന്റെ കാര്യത്തിലാണ് യാത്രക്കാരും ഡ്രൈവര്‍മാരും പലപ്പോഴും ഉടക്കുന്നത്. മീറ്റര്‍ ഇട്ട് ഓടുക എന്നൊരു പരിപാടി ഇല്ലാത്താതതിനാല്‍ ചാര്‍ജിന്റെ പേരിലുള്ള വഴക്കുകളും സുലഭം. …
സംഗീതം വെറും വായ കൊണ്ട്, മലയാളി ഗായിക തരംഗമാകുന്നു
സംഗീതം വെറും വായ കൊണ്ട്, മലയാളി ഗായിക തരംഗമാകുന്നു
സ്വന്തം ലേഖകന്‍: സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ വായ മാത്രം ഉപയോഗിച്ച് പാട്ടിന് സംഗീതം നല്‍കിയ മലയാളി ഗായിക തരംഗമാകുന്നു. ഗായികയായ സൗമ്യ സനാതനനാണ് നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഗാനത്തിന് സ്വന്തം വായ കൊണ്ട് പിന്നണി ഒരുക്കിയത്. തിരുവനന്തപുരം സ്വദേശിനിയാണ് സൗമ്യ. ഒരു വര്‍ഷം സമയമെടുത്താണ് പാട്ടിന്റെ സംഗീതം ചിട്ടപ്പെടുത്തിയത് എന്നാണ് സൗമ്യ പറയുന്നത്. ശബ്ദവും …
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ കെ. ശ്രീനാഥിന്റെ ഇന്ത്യന്‍ മുത്തം
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ കെ. ശ്രീനാഥിന്റെ ഇന്ത്യന്‍ മുത്തം
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ പുതിയ ബാഡ്മിന്റണ്‍ താരോദയമായ കെ. ശ്രീകാന്തിന് സ്വിസ് ഓപ്പണ്‍ ഗ്രാന്റ് പ്രിക്‌സ് കിരീടം. ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീകാന്ത്. ഞായറാഴ്ച നടന്ന ഫൈനലില്‍ ഡെന്‍മാര്‍ക്കിന്രെ വിക്ടര്‍ അലക്‌സണ്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി 47 നീണ്ട ആവേശപ്പോരാട്ടത്തില്‍ അതിജീവിച്ചാണ് ശ്രീനാഥ് വിജയ ശ്രീലാളിതനായത്. സ്‌കോര്‍: 21 15, 12 21, …
മദ്യലഹരിയില്‍ കാട്ടാനയെ ഇക്കിളിയിട്ട യുവാവിന് കിട്ടിയ പണി, വീഡിയോ കാണാം
മദ്യലഹരിയില്‍ കാട്ടാനയെ ഇക്കിളിയിട്ട യുവാവിന് കിട്ടിയ പണി, വീഡിയോ കാണാം
സ്വന്തം ലേഖകന്‍: മദ്യലഹരിയില്‍ ആനയെ ഇക്കിളിയിടാന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് ആശുപത്രിയിലായി. ശ്രീലങ്കയിലെ ഉദവാലവേ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഇരുനൂറ്റമ്പതോളം കാട്ടാനകള്‍ താമസിക്കുന്ന റിസര്‍വ് വനമാണിത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയ യുവാവ് മദ്യലഹരിയില്‍ ആനയുടെ മുന്നില്‍ ചെന്ന് അതിനെ ഇക്കിളിയിടാനും പ്രകോപിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ആദ്യമൊന്നും ആന തിരിഞ്ഞു നോക്കിയില്ല. ഇതോടെ ഇയാള്‍ …
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു, വധു ശ്രുതി ഹാസനല്ല, പിന്നെയോ?
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു, വധു ശ്രുതി ഹാസനല്ല, പിന്നെയോ?
ഏറെക്കാലം നീണ്ട ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു. മീററ്റ് സ്വദേശിയായ പ്രിയങ്ക ചൗധരിയാണ് വധു. ലോകകപ്പിന് ശേഷം റെയ്‌ന ഇന്ത്യയിലെത്തിയാല്‍ ഉടന്‍ തന്നെ വിവാഹം നടക്കുമെന്നാണ് സൂചന. ലക്‌നൗവില്‍ വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. റെയ്‌നയുടെ കുടുംബവുമായി ഏറെക്കാലത്തെ ബന്ധമുള്ളവരാണ് പ്രിയങ്കയുടെ കുടുംബം. പ്രിയങ്ക ഇപ്പോള്‍ നെതര്‍ലാന്റിലാണ് ജോലി ചെയ്യുന്നത്. …
സെല്‍ഫിയെടുത്ത് റെക്കോര്‍ഡിടാന്‍ കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥികള്‍
സെല്‍ഫിയെടുത്ത് റെക്കോര്‍ഡിടാന്‍ കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥികള്‍
സെല്‍ഫിയെടുത്ത് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ കയറാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥികള്‍. 2161 പേരാണ് ഭീമന്‍ സെല്‍ഫിക്കായി കോളേജ് ക്യാംപസില്‍ ഒരുമിച്ചു പോസ് ചെയ്തത്. സെല്‍ഫികളുടെ പൂരപ്പറമ്പായിരുന്നു ഐഐടി ക്യാമ്പസ്. റെക്കോര്‍ഡ് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ എത്തിയവര്‍ തലങ്ങും വിലങ്ങും സെല്‍ഫി എടുത്തു കൂട്ടി. അവസാനം, വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വച്ച് യുവതാരം …