1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015

ഏറെക്കാലം നീണ്ട ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു. മീററ്റ് സ്വദേശിയായ പ്രിയങ്ക ചൗധരിയാണ് വധു. ലോകകപ്പിന് ശേഷം റെയ്‌ന ഇന്ത്യയിലെത്തിയാല്‍ ഉടന്‍ തന്നെ വിവാഹം നടക്കുമെന്നാണ് സൂചന.

ലക്‌നൗവില്‍ വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. റെയ്‌നയുടെ കുടുംബവുമായി ഏറെക്കാലത്തെ ബന്ധമുള്ളവരാണ് പ്രിയങ്കയുടെ കുടുംബം. പ്രിയങ്ക ഇപ്പോള്‍ നെതര്‍ലാന്റിലാണ് ജോലി ചെയ്യുന്നത്.

നേരത്തെ ഏപ്രില്‍ എട്ടിന് ലക്‌നൗവില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ഏപ്രില്‍ എട്ടിന് തുടങ്ങുന്നതിനാല്‍ വിവാഹതീയതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റുകയായിരുന്നു. റെയ്‌നയുടെ ഡല്‍ഹിയിലെ വസതിയില്‍ ഏപ്രില്‍ എട്ടിന് വൈകുന്നേരം വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

വിവാഹത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം പങ്കെടുക്കുമെന്നാണ് സൂചന. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡി,? ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുമുണ്ട്. ബിസിസിഐ ബോര്‍ഡ് അധികൃതരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ തമിഴ് നടി ശ്രുതി ഹാസനും റെയ്‌നയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.