സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പൂവണിയുന്നത് കേരളത്തിന്റെ ദീര്‍ഘ നാളത്തെ പരിശ്രമമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്ക, പ്രവാസി മന്ത്രി കെസി ജോസഫും കേന്ദ്രവുമായി ഇക്കാര്യം ഉന്നയിച്ച് നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നു. ഒപ്പം കുവൈത്തിലെ ഇന്ത്യന്‍ എംബസിയും പ്രശ്‌നത്തില്‍ സജീവമായി ഇടപെടല്‍ നടത്തി. നഴ്‌സിംഗ് …
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോല്‍വികല്‍ ഒന്നാണിത്. മത്സരത്തില്‍ ബാറ്റ്‌സ്മാരുടെ പരാജയം ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ രൂക്ഷമായ് …
സ്വന്തം ലേഖകന്‍: പതിവു ചര്‍ച്ചകള്‍ കൊണ്ടും സ്ഥിരം കാണുന്ന മുഖവും വേഷങ്ങളും കൊണ്ടും പതിവു പോലെ വിരസമായ രാജ്യസഭക്ക് പുതുമഴ പെയ്ത പ്രതീതിയായിരുന്നു ഇന്നലെ. രാജ്യസഭയിലെ തന്റെ നീണ്ടകാല അസാന്നിദ്ധ്യത്തിനു ശേഷം എംപിയും ബോളിവുഡ് താര റാണിയുമായ രേഖ രാജ്യസഭയിലെത്തി. ക്രീം നിറമുള്ള സാരിയുടുത്ത് സുന്ദരിയായി സഭയിലെത്തിയ രേഖ മോഡി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം …
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ വ്യാപക പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് തൊഴില്‍ മന്ത്രാലയം. ആയിരക്കണക്കിന് വിദേശികളായ സ്ത്രീ തൊഴിലാളികളാണ് ലേഡീസ് ഷോപ്പുകളില്‍ ജോലി ചെയ്യുന്നത്. ഈ ലേഡീസ് ഷോപ്പുകളാകട്ടെ അധികവും പ്രവര്‍ത്തിക്കുന്നത് തുറസായ കമ്പോളങ്ങളില്‍ താത്ക്കാലിക കെട്ടിടങ്ങളിലാണ്. ലൈസന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ …
സ്വന്തം ലേഖകന്‍: ബാര്‍ കോഴ ആരോപണത്തില്‍ പെട്ട് നട്ടം തിരിയുന്ന ധനമന്ത്രി കെഎം മാണിക്ക് ഇപ്പോള്‍ ആവശ്യം വിശ്രമം ആണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെപിസിസി വക്താവ് പന്തളം സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചു. സംഭവം യുഡിഎഫില്‍ ചൂടന്‍ ചര്‍ച്ചയാകുകയും മാധ്യമങ്ങളില്‍ വിവാദമാകുകയും ചെയ്തതോടെയാണ് പന്തളം പോസ്റ്റ് പിന്‍വലിച്ചത്. ഒപ്പം പോസ്റ്റ് മാണിക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും …
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ കടന്നു. ശ്രീലങ്കയുടെ 134 റണ്‍സെന്ന ദുര്‍ബല വിജയ ലക്ഷ്യം വെറും 18 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ക്വന്റണ്‍ ഡി കോക്ക് പുറത്താവാതെ നേടിയ 74 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് സഹായകരമായത്. ലോകകപ്പിലെ …
സ്വന്തം ലേഖകന്‍: ആരാധകരെ ആവേശത്തിലാഴ്ത്തി റഹ്മാനിയ വീണ്ടും വീശിയടിക്കുന്നു. ഇത്തവണ മണിരത്‌നത്തിന്റെ പുതിയ തമിഴ് ചിത്രം ഒകെ കണ്മണിയിലാണ് എആര്‍ റഹ്മാന്‍ മാജിക്. യൂട്യൂബിലൂടെ പുറത്തുവിട്ട ചിത്രത്തിലെ മെന്റല്‍ മനതില്‍ എന്ന പാട്ട് വൈറലായി പടരുകയാണ്. റഹ്മാനും ജൊനിതാ ഗാന്ധിയും ചേര്‍ന്നാണ് മെന്റല്‍ മനതില്‍ ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ മണിരത്‌നമാണ് റഹ്മാനോടൊപ്പം പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് എന്ന …
സ്വന്തം ലേഖകന്‍: മൂന്നു കൊലപാതകം ചെയ്‌തെന്ന് പുല്ലു പോലെ ടെലിവിഷന്‍ പരിപാടിക്കിടെ ഏറ്റുപറഞ്ഞ അമേരിക്കന്‍ കോടീശ്വരന്‍ കുടുങ്ങി. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കോടീശ്വരനായ റോബര്‍ട്ട് ഡര്‍സ്റ്റാണ് എച്ച്ബിഒയുടെ ഡോക്യുമെന്ററി പരമ്പരയായ ദി ജിന്‍ക്‌സിന്റെ ചിത്രീകരണത്തിനിടെ താന്‍ മൂന്നു പേരെ തട്ടിയതായി വെളിപ്പെടുത്തിയത്. പരിപാടിയുടെ ചിത്രീകരണം അവസാനിച്ചു എന്ന ധാരണയില്‍ ഓഫ് ദി കാമറ എന്ന മട്ടിലായിരുന്നു …
സ്വന്തം ലേഖകന്‍: സ്വന്തം ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി ബോളിവുഡ് നടി രതി അഗ്‌നിഹോത്രി രംഗത്തെത്തി. ശനിയാഴ്ചയാണ് നടി പരാതിയുമായി മുംബൈ വര്‍ളി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി. ഭര്‍ത്താവ് അനില്‍ വിര്‍മാണി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ രതി പറയുന്നു. ഗാര്‍ഹിക പീഡന നിയമ പ്രകാരം ബലപ്രയോഗത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനും …
സ്വന്തം ലേഖകന്‍: ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാന്റെ പത്മശ്രീ ബഹുമതി കേന്ദ്രം തിരിച്ചെടുക്കാന്‍ സാധ്യത. സെയ്ഫിനെതിരെ അടിപിടിക്കേസ് നിലവിലുള്ളതിനാല്‍ ബഹുമതി തിരിച്ചെടുക്കണമെന്ന് വാദം ശക്തമാവുകയാണ്. കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ചാണ് സെയ്ഫ് അലിഖാനും സുഹൃത്തുക്കളും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ …