മഹാരാഷ്ട്രയിലെ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായെത്തിയ സിനിമാ താരം സുരേഷ് ഗോപി കുടുങ്ങി. ഒരാഴ്ച മുമ്പ് ബീഫ് കഴിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയ പരിപാടിയുടെ വീഡിയോയാണ് പുറത്തായത്. ഗോവധ നിരോധനം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കിയാല്‍ താന്‍ അനുസരിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ വന്നിരിക്കുന്നത് 967 എഫ്എമ്മില്‍ നടത്തിയ ലൈവ് ഷോയിലെ വെളിപ്പെടുത്തലാണ്.
മാതൃഭൂമിചാനലിലെ ന്യൂസില്‍ ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായ വേണു ബാലകൃഷ്ണന്‍ രാജിവെച്ചു. ചാനലിലെ സഹപ്രവര്‍ത്തക വേണുവിനെതിരെ നല്‍കിയ പരാതിയെതുടര്‍ന്നായിരുന്നു രാജിയെന്നാണ് സൂചന. അതേസമയം മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നും വാര്‍ത്തകളുണ്ട്.
സിറ്റിസണ്‍ഷിപ്പില്‍ നിര്‍ണായക ഭേദഗതി വരുത്താനുള്ള ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. പേര്‍സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ), ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ.സി.ഐ) എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള നിബന്ധനകളില്‍ തുല്യത കൊണ്ടുവരുന്നതാണ് പുതിയ ഭേദഗതി. രണ്ടു ദിവസം മുമ്പ് ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. ഇതോടെ പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാരെ …
അണ്ണാ ഹസാരെക്ക് എതിരെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ കര്‍ശനമാക്കി. കാനഡയില്‍ താമസിക്കുന്ന ഒരു വിദേശ ഇന്ത്യക്കാരനാണ് ഹസാരെയെ കൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടര്‍ന്ന് മഹരാഷ്ട്രാ സര്‍ക്കാര്‍ ഹസാരെയുടെ റലേഗാന്‍ സിദ്ധിയിലുള്ള ഓഫീസിനും വീടിനും സുരക്ഷ വര്‍ധിപ്പിച്ചു. ഹസാരെയുടെ വീടിനും ഓഫീസിനും പുറത്തും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. നിലവില്‍ ഇസെഡ് കാറ്റഗറി …
മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ ഏറിയതിന്റെ ആരവങ്ങള്‍ ഒടുങ്ങും മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പുറത്താക്കി. യോഗേന്ദ്ര യാദവിനെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്നു കൂടി നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് …
തൃശൂര്‍ ശോഭസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചും കാറിടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമം നടത്തുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. വെറും ആരോപണം മാത്രമല്ല തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്ന് ജോര്‍ജ് പറഞ്ഞു. തെളിവുകള്‍ സിഡിയിലാക്കി അന്വേഷണ സംഘത്തിനു കൈമാറും. മുഹമ്മദ് നിസാമിന്റെ ഭാര്യയെ കേസില്‍ …
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനും ലാറയും കണ്ടുമുട്ടുമ്പോഴെല്ലാം അത് വാര്‍ത്തയാകാറുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ വേദിയില്‍ കണ്ടുമുട്ടിയപ്പോഴും ആ പതിവ് തെറ്റിയില്ല. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ചൊവ്വാഴ്ചയാണ് സച്ചിന്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ചിത്രം പോസ്റ്റ് ചെയ്ത് മൂന്നു മണിക്കൂറിനകം 3,00,000 ലൈക്കുകള്‍ അടിച്ചാണ് ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചത്. കറുത്ത കോട്ടണഞ്ഞ സച്ചിനും ലാറയും …
നടന്‍ മുകേഷുമായുള്ള വിവാഹ മോചനക്കേസില്‍ കൗണ്‍സിലിങിനെത്തിയ മുന്‍ ഭാര്യയും നടിയുമായ സരിത കോടതി പരിസരത്ത് കുഴഞ്ഞു വീണു.നേരത്തേ കുടുംബ കോടതി മുകേഷിന് അനുകൂലമായാണ് കേസിന്റെ നടത്തിപ്പ് മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് സരിത ആരോപിച്ചിരുന്നു. ഉച്ചയോടെയാണ് കൗണ്‍സിലിങിനായി ഇരുവരും കോടതിയില്‍ എത്തിയത്. ജഡ്ജിയുമായി അരമണിക്കൂര്‍ സംസാരിച്ച സരിത പുറത്തിറങ്ങിയതും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ബോധം തെളിഞ്ഞപ്പോള്‍ മുകേഷ് …
ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ചതിന് ബിബിസി സംവിധായിക ലെസ്ലീ ഉഡ്‌വിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി മുകേഷ് സിംഗിന്റെ അഭിമുഖമാണ് ലെസ്ലീ ചിത്രീകരിച്ചത്. ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ കഥ പറയുന്ന ബിബിസിയുടെ ഡോക്യുമെന്ററി ഇന്താസ് ഡോട്ടറിന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു അഭിമുഖം നടത്തിയത്. കടുത്ത …
ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്‌ലി വക അസഭ്യ വര്‍ഷം. വെള്ളിയാഴ്ച വിന്‍ഡീസെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനു ശേഷം ഇന്ത്യന്‍ ടീം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇന്ത്യന്‍ ടീമിനരികിലേക്ക് വന്ന മാധ്യമ സംഘത്തില്‍ ഉണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനു നേര്‍ക്ക് പെട്ടെന്ന് കോഹ്‌ലി തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. …