1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേന്ദ്ര ബജറ്റ്, പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വേ അവതരണം ഇന്ന്
കേന്ദ്ര ബജറ്റ്, പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വേ അവതരണം ഇന്ന്
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി പാര്‍ലമെന്റില്‍ ഇന്ന് സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് ദിശാബോധം നല്‍കുന്നതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വികസന നയപ്രഖ്യാപനം നടത്തുന്നതിനു കൂടിയാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുക. നിലവില്‍ രാജ്യത്തെ സാമ്പത്തിക രംഗത്തുള്ള ഉണര്‍വ് സാമ്പത്തിക സര്‍വേ അവതരണത്തില്‍ പ്രതിഫലിക്കുമെന്ന് കരുതുന്നു. ഒപ്പം ബാലന്‍സ് ഓഫ് പേയ്‌മെന്റ്‌സില്‍ കുറച്ചു …
റയില്‍വേ ബജറ്റില്‍ ദീര്‍ഘവീക്ഷണം, മോഡി മാജിക് ഇല്ല
റയില്‍വേ ബജറ്റില്‍ ദീര്‍ഘവീക്ഷണം, മോഡി മാജിക് ഇല്ല
റയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ സമഗ്രമായ വികസനത്തിനും ദീര്‍ഘകാല ആസൂത്രണത്തിനും ഊന്നല്‍. ഇത്തവണ യാത്രക്കൂലിയില്‍ വര്‍ധനയില്ല. പകരം ചരക്കു കൂലിയില്‍ വര്‍ധന വരുത്തി. എന്നാല്‍ ബജറ്റില്‍ പുതിയ ട്രെയിനുകള്‍, പാതകള്‍, നിലവിലുള്ള ട്രെയിനുകളുടെ നീളം കൂട്ടല്‍ എന്നിവയുടെ പ്രഖ്യാപനങ്ങളില്ല. ഇവ അടുത്ത ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. …
നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്
നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 147 വിമാനമാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.15 ന് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴായിരുന്നു അപകടം. പൈലറ്റിന് കൃത്യസമയത്ത് വിമാനത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടില്ല. 161 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അറ്റകുറ്റപ്പണിക്കായി പാര്‍ക്കിംഗ് …
ലോകകപ്പ്, അയര്‍ലന്‍ഡ് യുഎഇയെ കശക്കി വിട്ടു
ലോകകപ്പ്, അയര്‍ലന്‍ഡ് യുഎഇയെ കശക്കി വിട്ടു
അവസാന നിമിഷം വരെ നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ലോകകപ്പിലെ പുത്തന്‍ കുതിരകളായ അയര്‍ലന്‍ഡ് മറ്റൊരു കുഞ്ഞന്‍ ടീമായ യുഎഇയെ തകര്‍ത്തു വിട്ടു. ബ്രിസ്‌ബേനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുഎഇ 50 ഓവറില്‍ 278 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തെങ്കിലും അയര്‍ലന്‍ഡിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി. മത്സരം അവസാനിക്കാന്‍ നാലു പന്തും രണ്ട് വിക്കറ്റുകളും …
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി, മെയ് 3 മുതല്‍ നമ്പര്‍ മാറാതെ സംസ്ഥാനം മാറാം
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി, മെയ് 3 മുതല്‍ നമ്പര്‍ മാറാതെ സംസ്ഥാനം മാറാം
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മെയ് 3 മുതല്‍ ഇന്ത്യയിലെവിടേയും നമ്പര്‍ മാറാതെ തന്നെ സംസ്ഥാനം മാറാം. ട്രായിയുടെ പുതിയ ഉത്തരവോടെ ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പൂര്‍ണമായ തോതില്‍ പ്രാബല്യത്തില്‍ വരും. അതാത് സംസ്ഥാന സര്‍ക്കിളുകളില്‍ നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനി മാറാന്‍ ഉപയോക്താക്കള്‍ക്ക് നിലവില്‍ സൗകര്യമുണ്ട്. ടെലികമ്യൂണിക്കേഷന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലന്റി നിയമത്തിലെ ഏറ്റവും പുതിയ …
ഡല്‍ഹിക്കാര്‍ക്ക് ആം ആദ്മി പാര്‍ട്ടി വക സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയും
ഡല്‍ഹിക്കാര്‍ക്ക് ആം ആദ്മി പാര്‍ട്ടി വക സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയും
തെരെഞ്ഞെടുപ്പു പോരാട്ടത്തിന്റെ ചൂടില്‍ വെറുതെ വിളിച്ചു പറഞ്ഞതല്ല വാഗ്ദാനങ്ങള്‍ എന്ന് തെളിയിച്ചു കൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഭരണ പരിഷ്‌കരണങ്ങള്‍ തുടങ്ങി. സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയുമാണ് ഭരണത്തിലേറ്റിയ ജനങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ ആദ്യ സമ്മാനങ്ങള്‍. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് പാതി നിരക്ക് ബാധകമാവുക. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വൈദ്യുതി നിരക്ക് …
കടല മിഠായിയുടെ കഥ പറയുന്ന കടലമുട്ടായി
കടല മിഠായിയുടെ കഥ പറയുന്ന കടലമുട്ടായി
                  ‘എന്താ ..ഒരു ചായ കുടിച്ചാലോ ..? ‘ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഊറിച്ചിരിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു.കൃത്യമായി പറഞ്ഞാല്‍ ,കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാ മലയാളികളും അതിരറ്റു സ്‌നേഹിച്ചിരുന്ന സഖാവ് ഇ കെ നായനാര്‍ കേരള …
സംഭാവന, ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളില്‍ തിരിമറി
സംഭാവന, ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളില്‍ തിരിമറി
2013 14 കാലയളവില്‍ പാര്‍ട്ടി സ്വീകരിച്ച സംഭാവനകളെ സംബന്ധിച്ച് ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളില്‍ തിരിമറിയുള്ളതായി കണ്ടെത്തി. നാലു ലക്ഷം രൂപയുടെ അജ്ഞാത സംഭാവനകളാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒപ്പം ഒരു ചെക്ക് തന്നെ ഉപയോഗിച്ച് വിവിധ ഇടപാടുകള്‍ നടന്നതായും അസോസിയേഷന്‍ കണ്ടെത്തി. ഒരേ ചെക്ക് നമ്പറില്‍ മൂന്ന് …
കശ്മീരില്‍ ഇനി ബിജെപി പിഡിപി കൂട്ടുകെട്ട്
കശ്മീരില്‍ ഇനി ബിജെപി പിഡിപി കൂട്ടുകെട്ട്
കശ്മീര്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. രണ്ടു മാസത്തോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കശ്മീരില്‍ കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയും കശ്മീര്‍ കക്ഷിയായ പിഡിപിയും തമ്മില്‍ ധാരണയായി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നാണ് സൂചന. ഒരു ഹിന്ദു രാഷ്ട്രീയ …
ലൈംഗിക പീഡന ആരോപണം, ഇന്ത്യന്‍ നോബല്‍ ജേതാവ് യുഎന്‍ പദവി ഒഴിഞ്ഞു
ലൈംഗിക പീഡന ആരോപണം, ഇന്ത്യന്‍ നോബല്‍ ജേതാവ് യുഎന്‍ പദവി ഒഴിഞ്ഞു
ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നോബല്‍ സമ്മാന ജേതാവ് രാജേന്ദ്ര പചൗരി യുഎന്‍ കാലവസ്ഥാ വ്യതിയാന പാനല്‍ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. പചൗരി തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്റെ ഡല്‍ഹി ഓഫീസിലെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജി. അനാവശ്യ ഇമെയിലുകളും ഫോണ്‍ മെസേജുകളും പചൗരി യുവതിക്ക് അയച്ചതായി പരാതിയില്‍ ആരോപിക്കുന്നു. …