ക്രിസ് ഗെയ്ല്‍ അടിച്ചു പറത്തുന്ന പന്തുകള്‍ പെറുക്കി കൂട്ടുക എന്നതായിരുന്നു ഇന്നലെ സിംബാബ്‌വെ കളിക്കാരുടെ പ്രധാന ജോലി. സിംബാബ്‌വെക്കെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ ഒറ്റക്ക് അടിച്ചെടുത്തത് 147 പന്തില്‍ 215 റണ്‍സാണ്. ഒപ്പം വിന്‍ഡീസ് 73 റണ്‍സിന് സിംബാബ്‌വെയെ തോല്‍പ്പിക്കുകയും ചെയ്തു. ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ഇരട്ട സെഞ്ചുറിയാണ് ക്രിസ് ഗെയ്‌ലിന്റേത്. രണ്ടാം വിക്കറ്റില്‍ …
ഒഡിഷയിലെ കുജാങ്ങിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകത അവിടത്തെ തൂപ്പുകാരനു പോലും പ്രസവമെടുക്കാന്‍ അറിയാം എന്നതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രസവിച്ച യുവതിക്ക് തൂപ്പുകാരന്‍ തുന്നലിട്ടത്. സംഭവം പുറത്തായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. ബൗലാങ് ഗ്രാമവാസിയായ അമിത മാലിക് എന്ന യുവതിയാണ് തൂപ്പുകാരന്റെ സഹായ മനോഭാവത്തിന് ഇരയായത്. സാധാരണ പ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം …
ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അതിലുള്‍പ്പെട്ടവരേയും കേരള കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കത്തോലിക്ക സഭയുടെ പ്രസിദ്ധീകരണം. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്‌സിന്റെ പുതിയ ലക്കത്തിലാണ് ആരേയും പേരെടുത്തു പറയാതെ രൂക്ഷ വിമര്‍ശനമുള്ളത്. തെളിവുകളും സാക്ഷികളും രേഖയും ഇല്ലെങ്കിലും കോഴ കൊടുക്കുന്നവനും വാങ്ങുന്നവനും സാമൂഹ്യ ദ്രോഹികളും കുറ്റവാളികളുമാണെന്ന് പ്രസിദ്ധീകരണം പറയുന്നു. അഴമതിക്കെതിരെ അണിചേരുക എന്ന …
കോണ്‍ഗ്രസ് എംപി രേണുകാ ചൗധരി ഷോപ്പിംഗിനു പോയതിനാല്‍ ഡല്‍ഹി ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനത്തിന് നഷ്ടപ്പെട്ടത് 45 മിനുട്ട്. എയര്‍ ഇന്ത്യയുടെ ചിക്കാഗോ ഡല്‍ഹി ഹൈദാരാബാദ് വിമാനത്തിലെ യാത്രക്കാരാണ് എംപിയുടെ ഷോപ്പിംഗ് കാരണം ബുദ്ധിമുട്ടിലായത്. വിമാനത്തില്‍ ഒരു കേന്ദ്രമന്ത്രിയും ഒരു സുപ്രീം കോടതി ജഡ്ജിയും യാത്രക്കാരായി ഉണ്ടായിരുന്നു. വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും രേണുകാ ചൗധരി …
സംഭവ ബഹുലമായ പിണറായി യുഗത്തിനു ശേഷം കൊടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേല്‍ക്കുമ്പോള്‍ മറികടക്കാന്‍ കടമ്പകള്‍ ഏറെയാണ്. ഗൗരവക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് സൗമ്യനായ പാര്‍ട്ടി സെക്രട്ടറിയിലേക്കുള്ള മാറ്റം അണികള്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയ പ്രതിസന്ധി പരിഹരിക്കുക എന്നതായിരിക്കും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കൊടിയേരിയുടെ ആദ്യ വെല്ലുവിളി. അനുരഞ്ജന …
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യവുമായി ആരാധകന്‍ സ്വയം കുരിശില്‍ തറച്ചു. എ. ഐ. എ.ഡി.എം.കെ പ്രവര്‍ത്തകന്‍ ഷിഹാന്‍ ഹുസൈനിയാണ് സ്വന്തം ശരീരം ഒരു മരക്കുരിശില്‍ തറച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഹുസൈനി കടുംകൈ ചെയ്യാന്‍ മുതിര്‍ന്നത്. മരക്കുരിശില്‍ കയറി നിന്ന ഹുസൈനിയുടെ കാലുകളിലും കൈകളിലും പ്രവര്‍ത്തകര്‍ ഇരുമ്പാണികള്‍ അടിച്ചു കയറ്റുകയായിരുന്നു. …
മദര്‍ തെരേസക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ രംഗത്തെത്തി. മദര്‍ വളരെ കുലീനയായ സ്ത്രീയാണെന്നും അവരുടെ പേര്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കെജ്‌രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. നേരത്തെ മദര്‍ തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ മതപരിവര്‍ത്തനമാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മദറിന്റെ സേവന …
ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും കാറിടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ചന്ദ്രബോസിനെ കൊന്നതില്‍ തനിക്ക് പങ്കില്ലെന്നാണ് അമലിന്റെ മൊഴിയെന്നാണ് സൂചനകള്‍. അമലിന്റെ ബന്ധു വീട്ടില്‍ വച്ചാണ് പോലീസ് ഇവരുടെ മൊഴിയെടുത്തത്. നേരത്തെ നിസാം ചന്ദ്രബോസിനെ മര്‍ദ്ദിച്ച് അവശനാക്കി കാറിന്റെ പിറകിലിട്ട് വണ്ടി …
ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പ്രധാനപ്പെട്ട രണ്ടു പുരസ്‌കാരങ്ങളും കരസ്ഥമാക്കി ബേര്‍ഡ്മാന്‍. അലക്‌സാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റു സംവിധാനം ചെയ്ത ബേര്‍ഡ്മാന്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി. റിച്ചാര്‍ഡ് ലിങ്ക്‌ലേറ്റര്‍ സംവിധാനം ചെയ്ത ബോയ്ഹുഡ് എന്ന ചിത്രത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബേര്‍ഡ്മാന്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് …
ഗുരുത്വാകര്‍ഷണ ബലം ന്യൂട്ടണേക്കാള്‍ മുന്നെ ഇന്ത്യന്‍ ശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ടന്‍ കണ്ടുപിടിച്ചിരുന്നുവെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ തലവനും ശാന്‍സ്ത്രജ്ഞനുമായ ജി. മാധവന്‍ നായര്‍ പറഞ്ഞു. വേദങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് വേദങ്ങളിലെ ചില ശ്ലോകങ്ങളില്‍ പരാമര്‍ശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേദങ്ങളും മറ്റു പുരാണ ഗ്രന്ഥങ്ങളും ശാസ്ത്രം, ജ്യോതിശാസ്ത്രം, ലോഹസംസ്‌കരണം, ഗണിതം, വാസ്തുവിദ്യ …