ഗുരുത്വാകര്‍ഷണ ബലം ന്യൂട്ടണേക്കാള്‍ മുന്നെ ഇന്ത്യന്‍ ശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ടന് കണ്ടുപിടിച്ചിരുന്നുവെന്ന് മുന്‍ ഐ.എസ്.ആര്.ഒ തലവനും ശാന്സ്ത്രജ്ഞനുമായ ജി. മാധവന് നായര്‍ പറഞ്ഞു. വേദങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് വേദങ്ങളിലെ ചില ശ്ലോകങ്ങളില്‍ പരാമര്‍ശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേദങ്ങളും മറ്റു പുരാണ ഗ്രന്ഥങ്ങളും ശാസ്ത്രം, ജ്യോതിശാസ്ത്രം, ലോഹസംസ്കരണം, ഗണിതം, വാസ്തുവിദ്യ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാല്‍ സമ്പന്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇവയെക്കുറിച്ചുള്ള അറിവ് വികാസം പ്രാപിക്കുന്നതിന് ഏറെ മുമ്പാണിത്.
എന്നാല്‍ വേദങ്ങളിലെ ഇത്തരം അറിവുകള്‍ മനസിലാക്കാന്‍ ബുദ്ധിട്ടുള്ള രൂപത്തിലായതിനാല്‍ ആധുനിക ശാസ്ത്രത്തിന് അവയെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല.വേദത്തിലെ ചില ശ്ലോകങ്ങളില്‍ ചന്ദ്രനിലെ ജല സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആധുനിക ശാസ്ത്രം അത് തള്ളിക്കളഞ്ഞു. എന്നാല്‍ പിന്നീട് ചന്ദ്രയാന്‍ ദൗത്യം അത് തെളിയിക്കുകയും ചെയ്തുവെന്ന് മാധവന് നായര്‍ നിരീക്ഷിച്ചു.
ന്യൂട്ടണും 1,500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആര്യഭട്ടന്റെ സൂത്രവാക്യമാണ് ചന്ദ്രയാന്‍ ദൗത്യത്തില്‍ പോലും ഉപയോഗപ്പെടുത്തിയത്. ആകാശ ഗോളങ്ങളെക്കുറിച്ചുള്ള പര്യവേക്ഷണം തീര്‍ത്തും വെല്ലുവിളിയായിരുന്ന കാലത്ത് ശാസ്ത്ര ലോകത്ത് തന്റേതായ വഴി വെട്ടിത്തെളിച്ച ആര്യഭട്ടനും ഭാസ്കരനും ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല