1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോണ്‍ അടക്കുന്നതു കൊണ്ട് ഭാര്യക്ക് ഭര്‍ത്താവിനെ വീടിനു പുറത്താക്കാന്‍ അധികാരമില്ല, കോടതി
ലോണ്‍ അടക്കുന്നതു കൊണ്ട് ഭാര്യക്ക് ഭര്‍ത്താവിനെ വീടിനു പുറത്താക്കാന്‍ അധികാരമില്ല, കോടതി
ഭാര്യ ലോണ്‍ അടക്കുന്നു എന്ന കാരണം കൊണ്ട് ഭര്‍ത്താവിനെ വീട്ടില്‍ നിന്നിറക്കി വിടാന്‍ കഴിയില്ലെന്ന് കോടതി. മുംബൈയിലെ കുടുംബ കോടതിയാണ് ഒരു ഡിവോര്‍സ് കേസില്‍ വാദം കേള്‍ക്കെ ഈ നിരീക്ഷണം നടത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ലോണിന്റെ മാസ തവണകള്‍ തിരിച്ചടക്കുന്നത് താനായതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ …
ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ജാഫര്‍ പനാഹിക്ക് ഗോള്‍ഡന്‍ ബിയര്‍
ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ജാഫര്‍ പനാഹിക്ക് ഗോള്‍ഡന്‍ ബിയര്‍
ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് പരമോന്നത ബഹുമതിയായ ഗോള്‍ഡന്‍ ബിയര്‍. ടാക്‌സി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സംവിധാനത്തിനുള്ള സില്‍വര്‍ ബിയര്‍ പുരസ്‌കാരം റോമേനിയന്‍ സംവിധായകന്‍ റാഡു ജൂഡും പോളിഷ് സംവിധായിക മല്‍ഗോര്‍സറ്റാ സുമോവ്‌സ്‌കയും പങ്കുവച്ചു. സംവിധായകന്‍ തന്നെ ഒരു ടാക്‌സി ഡ്രൈവറായി മാറി ടെഹ്‌റാന്‍ തെരുവിലൂടെ കാറോടിക്കുകയാണ് ടാക്‌സിയില്‍. പനാഹി …
ഇന്ധനം അമിതമായി കത്തി, എയര്‍ ഇന്ത്യ വിമാനം നിലത്തിറക്കി
ഇന്ധനം അമിതമായി കത്തി, എയര്‍ ഇന്ത്യ വിമാനം നിലത്തിറക്കി
ഇന്ധനം അമിതമായി കത്തിയതിനാല്‍ യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. 184 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മൂന്നു മണിക്കൂര്‍ പറന്നതിന് ശേഷമാണ് ഇന്ധനം അതിവേഗം കുറയുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു പറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാന …
വിവാഹം കഴിഞ്ഞ് ഭാര്യയോട് പണം ആവശ്യപ്പെടുന്നതും സ്ത്രീധനം, സുപ്രീംകോടതി
വിവാഹം കഴിഞ്ഞ് ഭാര്യയോട് പണം ആവശ്യപ്പെടുന്നതും സ്ത്രീധനം, സുപ്രീംകോടതി
വിവാഹം കഴിച്ചതിനു ശേഷം ഭാര്യയോട് പണം ആവശ്യപ്പെടുന്നത് സ്ത്രീധനമായി കണക്കാക്കുമെന്ന് സുപ്രീംകോടതി. 1997 ല്‍ ഭാര്യം വിഷം കൊടുത്തതിനു ശേഷം കത്തിച്ച കേസില്‍ ഉത്തരാഖണ്ഡ് സ്വദേശി ഭീം സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ശരിവക്കവെ ആണ് പരമോന്നത നീതി പീഠം ഈ നിരീക്ഷണം നടത്തിയത്. വിവാഹത്തിനു മുമ്പ് ചോദിക്കാതെ വിവാഹ ശേഷം ഭാര്യയോട് പണം ആവശ്യപ്പെടുന്നത് …
സംവിധായകന്‍ ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ റെയ്ഡ്
സംവിധായകന്‍ ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ റെയ്ഡ്
സംവിധായകന്‍ ആഷിക് അബുവിന്റെ കൊച്ചിയിലുള്ള കഫെ പപ്പായ കോഫി ഷോപ്പില്‍ പോലീസ് റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ വാലന്റൈന്‍സ് പാര്‍ട്ടികള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു റെയ്‌ഡെന്നാണ് വാര്‍ത്ത. പാലാരിവട്ടത്താണ് കഫെ പപ്പായ കോഫീ ഷോപ്പ്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലും റെയ്ഡ് തുടരുകയാണ്. സമീപകാലത്തെ മയക്കുമരുന്നു വേട്ടയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ …
ആപ്പിളിന്റെ രഹസ്യ പരീക്ഷണ ശാലയില്‍ ആപ്പിള്‍ കാര്‍ ഒരുങ്ങുന്നു
ആപ്പിളിന്റെ രഹസ്യ പരീക്ഷണ ശാലയില്‍ ആപ്പിള്‍ കാര്‍ ഒരുങ്ങുന്നു
ആപ്പിള്‍ തങ്ങളുടെ രഹസ്യ പരീക്ഷണ ശാലയില്‍ ഒരു ഇലക്ട്രിക് കാര്‍ ഉണ്ടാക്കുന്നതായി വാര്‍ത്ത. വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ആപ്പിള്‍ ബ്രാന്‍ഡ് നാമത്തില്‍ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മിനിവാന്‍ പോലുള്ള വാഹനമാണ് തയ്യാറാകുന്നത്. എന്നാല്‍ പരീക്ഷണങ്ങള്‍ നടക്കുന്നെങ്കിലും ആപ്പിള്‍ മേധാവികളില്‍ നിന്ന് ഒരു കാര്‍ പുറത്തിറക്കുന്നതിനെ പറ്റി അറിയിപ്പൊന്നും തന്നെ വന്നിട്ടില്ല. സിലിക്കണ്‍ …
ക്രിക്കറ്റ് ദൈവം കനിഞ്ഞു, സച്ചിന്‍ ആരാധകന്‍ സുധീര്‍ കുമാര്‍ ആസ്‌ട്രേലിയയിലേക്ക്
ക്രിക്കറ്റ് ദൈവം കനിഞ്ഞു, സച്ചിന്‍ ആരാധകന്‍ സുധീര്‍ കുമാര്‍ ആസ്‌ട്രേലിയയിലേക്ക്
പ്രശസ്ത സച്ചിന്‍ ആരാധകനായ സുധീര്‍ കുമാറിന് സച്ചിന്റെ ഇടപെടലിനെ തുടര്‍ന്ന് ലോകകപ്പ് കാണാന്‍ ആസ്‌ട്രേലിയന്‍ വിസ ലഭിച്ചു. വിസ അനുമതിക്കുന്നതിന്റെ നൂലാമാലകളില്‍ കുടുങ്ങിയ സുധീറിന് അധികൃതര്‍ വിസ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സച്ചിന്‍ സുധീറിന് വിസ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ എംബസിക്ക് കത്തെഴുതി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറ്റവും പ്രചോദനം നല്‍കിയ ആരാധകനാണ് സുധീറെന്ന് സച്ചിന്‍ കത്തില്‍ …
കാന്‍സര്‍ രോഗിയായ ഏഴു വയസുകാരി ഒരു ദിവസത്തേക്ക് പോലീസായി
കാന്‍സര്‍ രോഗിയായ ഏഴു വയസുകാരി ഒരു ദിവസത്തേക്ക് പോലീസായി
മൂന്നാം ക്ലാസുകാരിയായ മാഹിക് സിംഗിന് കിട്ടിയ വാലൈന്റൈന്‍ സമ്മാനം ചില്ലറയല്ല. ഒരു വര്‍ഷമായി കാന്‍സര്‍ ബാധിതയായ മാഹികിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു പോലീസുകാരി ആകുകയെന്നത്. ഒടുവില്‍ വെള്ളിയാഴ്ച ഏതാനും മണിക്കൂര്‍ നേരത്തേക്ക് കാക്കിയിട്ട മാഹിക് മുംബൈ ബോയിവാഡാ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെടറായി. മേക് എ വിഷ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന എന്‍ജിഒ യുടെ …
ഷാരൂഖ് ഖാന്റെ ബംഗ്ലാവിന്റെ പടികള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു മാറ്റി
ഷാരൂഖ് ഖാന്റെ ബംഗ്ലാവിന്റെ പടികള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു മാറ്റി
മുംബൈ ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ ബംഗ്ലാവ് മന്നത്തിന്റെ പടികള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി. പരിസര വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ നടപടി. നേരത്തെ പടികള്‍ നിര്‍മ്മിച്ച നിയമ വിരുദ്ധമായി സ്ഥലം കയ്യേറിയാണെന്ന് ആരോപണമുണ്ടായിരുന്നു. തൊട്ടടുത്ത തെരുവിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് പടികള്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. പടികള്‍ പൊളിച്ചു മാറ്റണമെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ കോര്‍പ്പറേഷന് കത്തയച്ചിരുന്നു. …
ഭര്‍ത്താവിനെ കൊന്നയാളെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊന്നു
ഭര്‍ത്താവിനെ കൊന്നയാളെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊന്നു
ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതിയായ ആളെ ക്വട്ടേഷന്‍ നല്‍കി കൊന്ന കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. ജനുവരി 29 നാണ് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി വേണുഗോപാലിനെ വീടുമുറ്റത്തിട്ട് വെട്ടിക്കൊന്നത്. അറസ്റ്റിലായ ആലപ്പുഴ സ്വദേശി സ്മിതയുടെ ഭര്‍ത്താവും ഗുണ്ടാസംഘാംഗവും ആയിരുന്ന ശാന്തിലാലിനെ വധിച്ച കേസില്‍ പ്രതിയാണ് വേണുഗോപാല്‍. വേണുഗോപാലിന്റെ മൃതദേഹത്തിനടുത്തു നിന്ന് സോക്‌സില്‍ പൊതിഞ്ഞ …