അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമക്കെതിരെ മാനനഷ്ടക്കേസ്. ഇന്ത്യാ സന്ദര്‍ശനത്തിടെ ഡല്‍ഹിയില്‍ വച്ച് മതസഹിഷ്ണുതയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് കേസ്. ഉത്തര്‍ പ്രദേശിലെ ഒരു പ്രാദേശിക കോടതിയിലെ അഭിഭാഷകന്‍ സുശീല്‍ കുമാറാണ് മാനനഷ്ടക്കേസ് നല്‍കിയത്. ഒബാമയുടെ പരാമര്‍ശം അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിഛായ മോശമാക്കിയെന്ന് പരാതിയില്‍ പറയുന്നു. കോടതി ഫെബ്രുവരി 18 ലേക്ക് കേസ് വാദം …
വെള്ളിത്തിരയിലെ ആ മുഴുങ്ങുന്ന ശബ്ദം ഇനി ക്രിക്കറ്റ് കളി പറയും. അമിതാഭ് ബച്ചന്‍ ക്രിക്കര്‍ കമന്റേറ്ററായി അരങ്ങേറുകയാണ് ഈ ക്രിക്കറ്റ് ലോകകപ്പില്‍. ഫെബ്രുവരി 15 ന് അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യാ പാക്കിസ്താന്‍ മത്സരത്തിലാണ് ബച്ചന്‍ കമന്റേന്ററായി എത്തുന്നത്. കമന്ററി ബോക്‌സില്‍ ബച്ചനു കൂട്ടായി കപില്‍ ദേവും ഹര്‍ഷ ഭോഗ്‌ലെയും ഉണ്ടായിരിക്കും. തന്റെ പുതിയ ചിത്രം ഷമിതാഭിന്റെ …
ഇരുപത് വര്‍ഷം മുമ്പ് കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ക്ക് മാറി നല്‍കിയതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. 1994 ല്‍ തെക്കന്‍ ഫ്രാന്‍സിലെ ഒരു ആശുപത്രിയില്‍ വച്ചാണ് ഇന്‍കുബേറ്ററില്‍ സൂക്ഷിക്കുന്നതിനിടെ പെണ്‍കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയത്. ഇപ്പോള്‍ ഇരുപതു വയസുള്ള യുവതികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും രണ്ടു മില്യണ്‍ യൂറോ ആണ് ആശുപത്രി നഷ്ടപരിഹാരം നല്‍കേണ്ടത്. നഴ്‌സിന് സംഭവിച്ച …
നഴ്സുമാരെ കണ്ടെത്താനായി എൻഎച്ച്എസ് മാനേജർമാർ ലോകം മുഴുവൻ നടത്തിയ യാത്രകളുടെ വിവരങ്ങൾ പുറത്തായി. ടെലിഗ്രാഫാണ് എൻഎച്ച്എസ് കഴിഞ്ഞ വർഷം നടത്തിയ നൂറോളം യാത്രകളുടെ വിവരങ്ങൾ പുറത്തു വിട്ടത്. ഈ യാത്രകളിൽ എൻഎച്ച്എസ് കണ്ടെത്തി നിയമിച്ച മിക്ക നഴ്സുമാരും ഏതാനും മാസങ്ങൾക്കു ശേഷം ജോലി ഉപേക്ഷിച്ചെന്നും വാർത്തയിൽ പറയുന്നു. മുൻവർഷങ്ങളേക്കാൾ ഒമ്പതു മടങ്ങാണ് കഴിഞ്ഞ വർഷത്തെ എൻഎച്ച്എസ് …
കേൾവി തകരാറുള്ളവർക്ക് ഒരു സന്തോഷ വാർത്ത. നേരിയ വൈദ്യുതി ഷോക്ക് നൽകുന്ന ഒരു ഉപകരണം നാവിൽ ഒന്നു തൊടുവിച്ചാൽ മതി. കൊളോറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് കേൾവിക്കുറവുള്ളവർക്ക് ആശ്വാസമാകുന്ന പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്. ശബ്ദതരംഗങ്ങളെ മൈക്രോഫോൺ ഉപയോഗിച്ച് പിടിച്ചെടുത്ത ശേഷം അവയെ ബ്ലുടൂത്ത് വഴി അയക്കുകയാണ് ചെയ്യുന്നത്. തുടർന്ന് വൈദ്യുത സിഗനലായി മാറുന്ന …
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 61 സീറ്റും ആം ആദ്മി സ്ഥാനാർഥികൾ സ്വന്തമാക്കി. പ്രധാന എതിരാളികളായ ബിജെപിക്ക് എട്ടു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റു നേടിയ കോൺഗ്രസ് ഒരു സീറ്റ് പോലും നേടാനാകാതെ നാണം കെട്ടു. മോഡി …
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ നാട്ടാനകളിലൊന്നായ മഹേശ്വരി ചരിഞ്ഞു. 85 വയസുള്ള മഹേശ്വരിയായിരുന്നു മൃഗശാലകളിൽ പാർപ്പിച്ചിട്ടുള്ള വെള്ളാനകളിൽ ഏറ്റവും പ്രായമുള്ള ആന. തിരുവനന്തപുരം മൃഗശാലയിൽ ഇന്നലെയാണ് മഹേശ്വരി ചരിഞ്ഞത്. കോന്നി കാട്ടിലെ വാരിക്കുഴിയിൽ നിന്നാണ് ചെറുപ്രായത്തിൽ മഹേശ്വരിയെ ലഭിച്ചത്. ആനകളിലെ അപൂർവ ഇനമായ വെള്ളാന (ആൽബിനോ) ആയതിനാൽ തിരുവിതാംകൂർ രാജകുടൂംബത്തിന്റെ നിർദേശപ്രകാരം 1946 ൽ …
പറന്നുയരുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരൻ വാതിൽ തുറന്നെങ്കിലും കൃത്യ സമയത്ത് കണ്ടെത്തിയതിനാൽ എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മോസ്കോ വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തിൽ വിമാനത്തിന്റെ സുരക്ഷാ റാഫ്റ്റ് പുറത്തേക്ക് തെറിച്ചു. റാഫ്റ്റ് താഴെയുണ്ടായിരുന്ന നിരവധി ആളുകളുടേയും വാഹനങ്ങളുടേയും മേൽ വീഴാതിരുന്നതും വൻ അത്യാഹിതം ഒഴിവാക്കി. താൻ ടോയ്‌ലറ്റിൽ നിന്ന് മടങ്ങി വരുമ്പോൾ ഒരാൾ വാതിലിൽ …
എച്എസ്ബിസി ബാങ്ക് വിദേശത്ത് കള്ളപണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പുറത്തു വിട്ടു. 1195 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പട്ടികയിൽ പ്രമിഖർ അംബാനി സഹോദരന്മാരാണ്. ഒപ്പം ആനന്ദ് ചന്ദ് ബർമൻ, രാജൻ നന്ദ, യശോവർദ്ധൻ ബിർള, ചന്ദ്രു ലക്ഷമൺ രഹേജ, ദത്താ രാജ് സാൽഗോക്കർ എന്നീ വമ്പന്മാരുടെ പേരുകളും പട്ടികയിലുണ്ട്. അതേസമയം ഒരു മലയാളി വനിതയുടെ …
അമ്പത്തിയേഴാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാം സ്മിത്തും ഫാരൽ വില്യംസും ഏറ്റവും അധികം പുരസ്കാരങ്ങൾ വീതം നേടി ചടങ്ങിലെ താരങ്ങളായി. മികച്ച പുതുമുഖ ഗായകൻ, മികച്ച പോപ്പ് വോക്കൽ ആൽബം, സോങ് ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളാണ് സാം സ്മിത്ത് സ്വന്തമാക്കിയത്. മികച്ച പോപ്പ് സോളോ പെർഫോർമൻസ്, മികച്ച …