മലയാളികൾ ഏറ്റവും അധികം ഇഷ്ട്ടപ്പെട്ടിരുന്ന താര ദമ്പതികളായ ദിലീപും മഞ്ജുവും ഒടുക്കം വേർപിരിഞ്ഞു.എന്നാൽ നമ്മൾ മലയാളികൾ ഇന്നേ വരെ കാണാത്ത ഒരു വിവാഹ മോചന രീതിയായിരുന്നു ഇവരുടേത്.ഓരോ മലയാളിയും അയൽപക്കത്തെ പയ്യനായി കണ്ടിരുന്ന ദിലീപും സ്വന്തം വീട്ടിലെ പെണ്‍കുട്ടിയായി സ്നേഹിച്ചിരുന്ന മഞ്ജുവും ആ കുലീനത്വം വേർപിരിയലിലും കാത്തു സൂക്ഷിച്ചു.തങ്ങളുടെ ദാമ്പത്യജീവിതത്തിലെ ഒരു സ്വകാര്യതയും മറ്റുള്ളവർക്ക് വിഴുപ്പലക്കാൻ വേണ്ടി പൊതു …
യുവതിയെ കൂട്ട ബലാത്സംഗം ചെയ്തവരുടെ ദൃശ്യങ്ങൾ പുറത്തു വിട്ടതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തല സുനിതാ കൃഷ്ണനു നേരെ ആക്രമണം. ആറുമാസം മുൻപ് നടന്ന സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. പ്രതികളെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് സുനിതയുടെ നേതൃത്വത്തിലുള്ള പ്രജ്വല സംഘടന പ്രതികളുടെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വാട്ട്സാപ്പിലും പ്രചരിക്കുകയാണ്. ഹൈദാരാബാദിൽ ചാർമിനാറിനു …
മസ്തിഷ്കാഘാതം വന്ന് കോമയിലായ ചൈനീസ് വൃദ്ധ ഉണർന്നത് ഒരു ഇംഗ്ലീഷ് ചലച്ചിത്രത്തിലേക്ക് എന്ന പോലെയാണ്. രണ്ടാഴ്ച ജീവഛവമായി കിടന്ന ലീ ജിയാവുവാണ് ഉണർന്നതിനു ശേഷം ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നത്. 94 കാരിയായ ജിയാവു നേരത്തെ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന ആളാണ്. എന്നാൽ വിരമിച്ച ശേഷം 30 വരഷമായി അവർ ഇംഗ്ലീഷിൽ ഒരു വാക്കു പോലും …
200 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ബുദ്ധ സന്യാസിയുടെ ശരീരം കണ്ടെടുത്തു. മംഗോളിയയിലെ സൊങ്ങിനോഖെയർഖാൻ ജില്ലയിലാണ് ധ്യാനവസ്ഥയിലുള്ള മൃതദേഹം കണ്ടെടുത്തത്. പദ്മാസനത്തിലുള്ള ശരീരം മൃഗത്തോലിൽ പൊതിഞ്ഞ നിലയിലായിരുന്നു. കരിഞ്ചന്തയിൽ പുരാവസ്തു എന്നനിലയിൽ വിൽപ്പനക്കെത്തിയ ശരീരത്തെ പിന്നീട് വീണ്ടെടുക്കുകയായിരുന്നു. ടിബറ്റൻ ലാമയുടെ ശരീരമാകാം ഇത് എന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.മംഗോളിയയിലെ തണുത്ത കാലാവസ്ഥ കാരണമാണ് ശരീരം ജീർണിക്കാത്തതെന്ന് അവർ പറയുന്നു. …
ദേശീയ ഗെയിംസ് വേദിയിൽ ആത്മീയ ആൾദൈവമായ ഗുർമീത് റാം റഹീം സിംഗ് മെഡൽ ദാനം നിർവഹിച്ചത് വിവാദമാകുന്നു. ദേരാ സൗദ സച്ച എന്ന വിശ്വാസി സമൂഹത്തിന്റെ തലവനാണ് ഗുർമീത്. നീന്തൽ മത്സരങ്ങൾക്കു വേദിയായ പിരപ്പങ്കോടാണ് ഇന്നലെ വൈകീട്ട് ഗുർമീത് എത്തിയത്. സംഘാടകർ ആദരപൂർവം സ്വീകരിച്ചാനയിച്ച ഗുർമീതിന് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തൊട്ടടുത്തു തന്നെ ഇരിപ്പിടവും …
മൈക്രോമാക്സ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ സാംസങിനെ പിന്നിലാക്കി. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തു വന്നപ്പോഴാണ് മൈക്രോമാക്സ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തിയത്. ആദ്യമായാണ് ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സ് വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടുന്നത്. 22% വിപണി വിഹിതമാണ് ഇന്ത്യൻ വിപണിയിൽ മൈക്രോമാക്സിനുള്ളത്. സാംസങിനാകട്ടെ 20% വിപണി വിഹിതം മാത്രമേ നേടാനായുള്ളു. 21.6 മില്യൺ സ്മാർട്ട് …
മനാലിയിലെ അഞ്ജലി മഹാദേവ ക്ഷേത്രത്തിലാണ് എല്ലാ വർഷവും മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗമുള്ളത്. കനത്ത മഞ്ഞു വീഴ്ചയും പ്രതികൂല കാലാവസ്ഥയും വകവക്കാതെ വിശ്വാസികളുടെ ഒഴുക്കാണ് ക്ഷേത്രത്തിലേക്ക്. താപനില പൂജ്യത്തിനും താഴെ പോകുന്ന എല്ലാ തണുപ്പുകാലങ്ങളിലും മഞ്ഞിൽ ശിവലിംഗം പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണത്തെ ശിവലിംഗത്തിന് പത്ത് അടിയിലേറെ ഉയരമുണ്ട്. ഡിസംബറിൽ തണുപ്പികാലത്തിന്റെ വരവോടെ രൂപം കൊള്ളുന്ന ശിവലിംഗം ഫെബ്രുവരി …
ദിനംപ്രതി കൂടിക്കൊണ്ടിരുന്ന തന്റെ ഇന്റർനെറ്റ് ഭ്രാന്തിൽനിന്ന് രക്ഷപ്പെടാൻ പത്തൊമ്പതുകാരനായ വാങ് കണ്ടുപിടിച്ച വഴി അല്പം കടന്ന കയ്യായിപ്പോയി. ചൈനയിലെ നാങ്ടീങ് പട്ടണത്തിലെ വിദ്യാർഥിയായ വാങ് സ്വന്തം കൈപ്പത്തി മുറിച്ചാണ് ഇന്റർനെറ്റ് അടിമത്തിൽനിന്ന് രക്ഷ നേടിയത്. താൻ ആശുപത്രിവരെ പോകുകയാണെന്നും വൈകിട്ട് തിരിച്ചുവരുമെന്നും അമ്മക്ക് കത്തെഴുതി വച്ചിട്ട് കാലത്തെ പുറത്തിറങ്ങിയതാണ് വാങ്. നേരെ പാർക്കിലെ ബഞ്ചിൽ പോയിരുന്ന …
വാലന്റൈൻ ദിനത്തിൽ പരസ്യമായി അമിത സ്നേഹപ്രകടനം നടത്തുകയോ ആഘോഷിക്കുകയോ ചെയ്യുന്ന കമിതാക്കളെ പിടിച്ച് വിവാഹം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ. മാളുകളും റസ്റ്റോറന്റുകളും വാലന്റൈൻ ദിനത്തിൽ തങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് മഹാസഭ നേതാക്കൾ അറിയിച്ചു. പിടിയിലാകുന്ന ഹിന്ദു കമിതാക്കളെ ആര്യ സമാജത്തിന്റെ ആചാര പ്രകാരം വിവാഹം കഴിപ്പിക്കും. ഹിന്ദുക്കൾ അല്ലാത്ത കമിതാക്കൾക്കായി ശുദ്ധീകരണ ചടങ്ങുകളുമുണ്ട്. കൈയിൽ റോസാ …
ചാൾസ് രാജകുമാരൻ ഡയാനയുമായുള്ള വിവാഹ ബന്ധത്തെക്കുറിച്ച് ആശയക്കുഴപ്പത്തിൽ ആയിരുന്നെന്ന് വെളിപ്പെടുത്തൽ. രാജകുമാരന്റെ ജീവിതം പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിലാണ് വിവാദ പരാമർശം. ഡയാനയുമായുള്ള വിവാഹത്തലേന്ന് ചാൾസ് രാജകുമാരൻ സംശയാലു ആയിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. തനിക്ക് യോജിക്കുന്ന ഉല്ലാസവതിയായ ഒരു ഗ്രാമീണ പെൺകുട്ടിയല്ല ഡയാന എന്നതാണ് കാരണം. ഡയാനയെ ദുർബല മനസ്കയും സങ്കീർണതകളുള്ളവളുമായ ഒരു സ്ത്രീയായാണ് രാജകുമാരൻ വിലയിരുത്തുന്നത്. …