1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫീസ് നൽകാത്തതിന്റെ പേരിൽ കുട്ടികളെ പൂട്ടിയിട്ടു
ഫീസ് നൽകാത്തതിന്റെ പേരിൽ കുട്ടികളെ പൂട്ടിയിട്ടു
ഫീസ് നൽകിയില്ല എന്നാരോപിച്ചു 250 ഓളം കുട്ടികളെ സ്കൂൾ മുറിയിൽ പൂട്ടിയിട്ടു. കോഴിക്കോട് പുതിയറയിലെ ഹിൽടോപ്പ് പബ്ലിക് സ്കൂളിലാണ് സംഭവം. കുട്ടികൾക്ക് വെള്ളം പോലും നൽകിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പൂട്ടിയിട്ടതിനെ തുടർന്ന് മൂന്നാം ക്ലാസുകാരിയയ വിദ്യാർഥിനി ബോധം കെട്ടുവീണു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്കൂളിലെത്തിയ ചില രക്ഷിതാക്കൾ സ്കൂളിനോട് ചേർന്നുള്ള ഒരു ഹാളിൽ കുട്ടികളെ പൂട്ടിയിട്ട …
അസൂയ മൂത്ത് സൗന്ദര്യ റാണിയുടെ കിരീടം വലിച്ചെറിഞ്ഞു
അസൂയ മൂത്ത് സൗന്ദര്യ റാണിയുടെ കിരീടം വലിച്ചെറിഞ്ഞു
സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയോടുള്ള അസൂയ മൂത്ത രണ്ടാം സ്ഥാനക്കാരി കിരീടം തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞു. ബ്രസീലിൽ നടന്ന മിസ് ആമസോൺ മത്സരത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സൗന്ദര്യ റാണിയായ കരോളിന ടോലേഡയുടെ കിരീടമാണ് രണ്ടാം സ്ഥാനക്കാരിയായ ഷീസ്‌ലേൻ ഹയാല തട്ടിയെടുത്ത് നിലത്തെറിഞ്ഞത്. തുടർന്ന് ഹയാല ടോലേഡയുടെ നേരെ കൈചൂണ്ടി അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു. ഫലം …
സ്റ്റേജ് ഷോയിലെ അശ്ലീലം, ബോളിവുഡ് താരങ്ങൾ വെട്ടിൽ
സ്റ്റേജ് ഷോയിലെ അശ്ലീലം, ബോളിവുഡ് താരങ്ങൾ വെട്ടിൽ
ബോളിവുഡ് താരങ്ങളുടെ സ്റ്റേജ് ഷോയിലെ അശ്ലീല പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. എഐബി നോക്കൗട്ട് എന്ന ഷോയിലാണ് വിവാദമായ അശ്ലീല പരാമർശങ്ങൾ ഉള്ളത്. ബ്രാഹ്മിൻ ഏക്താ സേവാ സൻസ്താ എന്ന സംഘടനയുടെ പരാതിയിൽ സംവിധായകനായ കരൺ ജോഹർ, നടന്മാരായ അർജുൻ കപൂർ, രൺവീർ സിങ് എന്നിവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ബോളിവുഡിലെ പ്രമുഖർ …
ഇന്ത്യയിൽ കാൻസർ സാധ്യത കൂടുതൽ സ്ത്രീകൾക്ക്
ഇന്ത്യയിൽ കാൻസർ സാധ്യത കൂടുതൽ സ്ത്രീകൾക്ക്
ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കാൻസർ ബാധിക്കുന്നത് സ്ത്രീകൾക്കാണെന്ന് കണ്ടെത്തൽ. എന്നാൽ കാൻസർ മൂലമുള്ള മരണ നിരക്ക് പുരുഷന്മാരിലാണ് കൂടുതൽ. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം 5.37 ലക്ഷം സ്ത്രീകൾ കാൻസർ ബാധിതരാകുമ്പോൾ 4.77 ലക്ഷം പുരുഷന്മാരെയാണ് കാൻസർ പിടികൂടുന്നത്. എന്നാൽ പ്രതിവർഷം 3.56 ലക്ഷം പുരുഷന്മാർ കാൻസർ ബാധിച്ച് മരിക്കുന്നു. സ്ത്രീകളിൽ ഇത് 3.26 ലക്ഷമാണ്. …
സില്‍വര്‍ ജൂബിലി സന്ദേശവുമായി അബ്ബാസലി ശിഹാബ് തങ്ങള്‍ ശിവഗിരി മഠത്തില്‍
സില്‍വര്‍ ജൂബിലി സന്ദേശവുമായി അബ്ബാസലി ശിഹാബ് തങ്ങള്‍ ശിവഗിരി മഠത്തില്‍
നീതി ബോധന യാത്രയുമായി തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങള്‍ സില്‍വര്‍ ജൂബിലി സമ്മേളന സന്ദേശം കൈമാറാന്‍ ശിവഗിരി മഠത്തില്‍ എത്തി. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഭാഗമായി നടത്തുന്ന നീതി ബോധന യാത്രക്കിടെയിലാണ് തങ്ങള്‍ ശിവഗിരി മഠത്തില്‍ എത്തിയത്.
ടെന്നീസ് കാണുന്ന നായ യുട്യൂബിൽ വൈറലാകുന്നു
ടെന്നീസ് കാണുന്ന നായ യുട്യൂബിൽ വൈറലാകുന്നു
ടെന്നീസ് കളി ആസ്വദിച്ചു കാണുന്ന നായയുടെ വീഡിയോ യൂട്യൂബിൽ ഹിറ്റാകുന്നു. ജോർജ്ജ് എന്ന് പേരുള്ള നായയാണ് ടെന്നീസ് ഭ്രാന്തനായ ഒരു മനുഷ്യനെപ്പോലെ കളി കാണുന്നത്. ജോർജ്ജിന്റെ ഉടമയായ ബ്രിട്ടീഷുകാരനാണ് സംഭവം ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ടത്. രണ്ടു ദിവസം കൊണ്ട് 2,38,226 പേരാണ് ജോർജ്ജിന്റെ കളിഭ്രാന്ത് കണ്ടത്. കളിയുടെ ദൃശ്യങ്ങൾ വരുമ്പോൾ ജോർജ്ജ് തുള്ളിച്ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. …
ആഞ്ചലീന ജോളി ആരാധകരുടെ റാണി
ആഞ്ചലീന ജോളി ആരാധകരുടെ റാണി
ലോകത്ത് ഏറ്റവും ആരാധകരുള്ള വനിതയായി ഹോളിവുഡ് താരറാണി ആഞ്ചലീന ജോളി തെരെഞ്ഞെടുക്കപ്പെട്ടു. ഇന്റർനെറ്റ് മാർക്കറ്റ് റിസർച്ച് കമ്പനിയായ യുഗോവ് നടത്തിയ വോട്ടെടുപ്പിലാണ് ജോളി ഒന്നാമതെത്തിയത്. 25,000 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. നോബെൽ ജേത്രി മലാല യൂസഫ്സായ്, ഹിലാരി ക്ലിന്റൺ, എലിസബത്ത് രാജ്ഞി, സോണിയാ ഗാന്ധി എന്നിങ്ങനെ ഒട്ടേറെ പ്രമുഖരെ പിന്തള്ളിയാണ് ജോളി ഒന്നാമതെത്തിയത്. ഹോളിവുഡ് സൂപ്പർ …
ജീവൻ രക്ഷാ മരുന്നുകൾ ഇനി മുതൽ സർക്കാർ ബ്രാൻഡ്
ജീവൻ രക്ഷാ മരുന്നുകൾ ഇനി മുതൽ സർക്കാർ ബ്രാൻഡ്
വിവിധ കമ്പനികൾ പുറത്തിറക്കുന്ന ജീവൻ രക്ഷാ മരുന്നുകൾ ഇനി മുതൽ ജൻ ഔഷധി എന്ന പേരിൽ സർക്കാർ പുറത്തിറക്കും. രോഗികൾക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കാനുള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടി. പൊതു, സ്വകാര്യ മരുന്നു കമ്പനികളിൽ നിന്ന് സർക്കാർ മൊത്തമായി വാങ്ങുന്ന മരുന്നുകളാണ് ജൻ ഔഷധി എന്ന ബ്രാൻഡിൽ വിൽക്കുക. വിപണി വിലയേക്കാൾ …
ലാലിസം: മുഴുവൻ തുകയും തിരികെ നൽകുമെന്ന് മോഹൻലാൽ
ലാലിസം: മുഴുവൻ തുകയും തിരികെ നൽകുമെന്ന് മോഹൻലാൽ
ദേശീയ ഗെയിംസിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് സർക്കാരിൽ നിന്ന് വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്ന് നടൻ മോഹൻലാൽ. ലാലിന്റെ സംഗീത ബാന്റായ ലാലിസം ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് രണ്ടു കോടി രൂപ പ്രതിഫലം വാങ്ങിയത് വിവാദമായിരുന്നു. കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മാധ്യമങ്ങൽക്കും അയച്ച ഇമെയിൽ സന്ദേശത്തിലാണ് മോഹൻലാൽ …
ചുവന്ന തെരുവിൽ വിറ്റ യുവതിയെ ഒരു ദിവസം പീഡിപ്പിച്ചത് 35 പേർ
ചുവന്ന തെരുവിൽ വിറ്റ യുവതിയെ ഒരു ദിവസം പീഡിപ്പിച്ചത് 35 പേർ
ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച യുവതിയെ മുംബൈക്ക് അടുത്തുള്ള ബിവണ്ടിയിലെ ചുവന്ന തെരുവിൽ വിറ്റു. ഒരു ലക്ഷം രൂപക്കാണ് യുവതിയെ വിറ്റത്. തുടർന്ന് ഒരു ദിവസം 35 പേർ യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. ജോലി വാഗ്ദാനം നൽകി കൽക്കത്തയിൽ നിന്നാണ് യുവതിയെ കൊണ്ടു വന്നത്. യുവതിയെ കൊണ്ടു വന്ന സലീം എന്നയാൾ അവശയായ യുവതിയുമായി ആശുപത്രിയിൽ …