ദേശീയ ഗെയിംസ് വേദിയിൽ ആത്മീയ ആൾദൈവമായ ഗുർമീത് റാം റഹീം സിംഗ് മെഡൽ ദാനം നിർവഹിച്ചത് വിവാദമാകുന്നു. ദേരാ സൗദ സച്ച എന്ന വിശ്വാസി സമൂഹത്തിന്റെ തലവനാണ് ഗുർമീത്.
നീന്തൽ മത്സരങ്ങൾക്കു വേദിയായ പിരപ്പങ്കോടാണ് ഇന്നലെ വൈകീട്ട് ഗുർമീത് എത്തിയത്. സംഘാടകർ ആദരപൂർവം സ്വീകരിച്ചാനയിച്ച ഗുർമീതിന് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തൊട്ടടുത്തു തന്നെ ഇരിപ്പിടവും നൽകി.
തുടർന്ന് മുഖ്യമന്ത്രിയുമായും മറുവശത്തിരുന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറുമായും ഗുർമീത് സംസാരിക്കുകയും ചെയ്തു.
പിന്നീട് സംഘാടകർ വിവാദ സ്വാമിയെ ഏറെ പുകഴ്ത്തിയതിനു ശേഷം മെഡൽ ദാനത്തിനായി ക്ഷണിക്കുകയായിരുന്നു. പെൺകുട്ടികളുടെ 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് മത്സരത്തിലെ വിജയികൾക്ക് ഗുർമീത് മെഡലുകൽ സമ്മാനിച്ചു.
ഗുർമീത് സ്വയം ആൾദൈവമായി പ്രഖ്യാപിക്കുന്ന സിനിമ ദി മെസഞ്ചർ ഓഫ് ഗോഡ് അടുത്തിടെ വൻ വിവാദമായിരുന്നു. സാമുദായിക സംഘർഷം ഇളക്കി വിടുമെന്നു പറഞ്ഞു സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമാണ് ദി മെസഞ്ചർ ഓഫ് ഗോഡ്.
ആത്മീയ നേതാവാണെങ്കിലും ഹരിയാനയിൽ സിബിഐ അന്വേഷിക്കുന്ന നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ് ഗുർമീത് സിംഗ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല