മൈക്രോമാക്സ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ സാംസങിനെ പിന്നിലാക്കി. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തു വന്നപ്പോഴാണ് മൈക്രോമാക്സ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തിയത്.
ആദ്യമായാണ് ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സ് വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടുന്നത്. 22% വിപണി വിഹിതമാണ് ഇന്ത്യൻ വിപണിയിൽ മൈക്രോമാക്സിനുള്ളത്. സാംസങിനാകട്ടെ 20% വിപണി വിഹിതം മാത്രമേ നേടാനായുള്ളു.
21.6 മില്യൺ സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇക്കാലയളവിൽ വിറ്റഴിഞ്ഞത്. ചൈന കഴിഞ്ഞാൻ മൊബൈൽ ഫോൺ ഉപയോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
സാധാരണ ഫോണുകളിൽ നിന്ന് തൊട്ടുമുകളിലുള്ള വില കുറഞ്ഞ സ്മാർട്ട് ഫോണുകളിലേക്ക് മാറുന്നവരാണ് ഉപഭോക്താക്കളിൽ ഏറിയ ഭാഗവും. ഈ വിഭാഗത്തിൽ ശ്രദ്ധ വക്കുന്നതാണ് മൈക്രോമാക്സ് ഫോണുകളുടെ വിൽപന കൂടാൻ കാരണമെന്ന് വിപണിയെക്കുറിച്ച പഠിക്കുന്ന കനാലിസ് എന്ന ഏജൻസി വ്യക്തമാക്കുന്നു.
മൊബൈൽ നിർമ്മാതാക്കളായ കാർബണും ലാവയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല