പറന്നുയരുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരൻ വാതിൽ തുറന്നെങ്കിലും കൃത്യ സമയത്ത് കണ്ടെത്തിയതിനാൽ എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മോസ്കോ വിമാനത്താവളത്തിലാണ് സംഭവം.
സംഭവത്തിൽ വിമാനത്തിന്റെ സുരക്ഷാ റാഫ്റ്റ് പുറത്തേക്ക് തെറിച്ചു. റാഫ്റ്റ് താഴെയുണ്ടായിരുന്ന നിരവധി ആളുകളുടേയും വാഹനങ്ങളുടേയും മേൽ വീഴാതിരുന്നതും വൻ അത്യാഹിതം ഒഴിവാക്കി.
താൻ ടോയ്‌ലറ്റിൽ നിന്ന് മടങ്ങി വരുമ്പോൾ ഒരാൾ വാതിലിൽ മുട്ടിയെന്നും അതുകൊണ്ടാണ് വാതിൽ തുറന്നതെന്നുമാണ് യാത്രക്കാരന്റെ മൊഴി. വാതിൽ തുറന്ന ഉടൻ ശക്തമായ സീൽക്കാര ശബ്ദം ഉണ്ടായതിനെ തുടർന്ന് ജീവനക്കാർ ഓടിയെത്തി വാതിൽ അടക്കുകയായിരുന്നു.
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എയർ ഇന്ത്യയിൽ തുടർക്കഥയാകുകയാണ്. വിമാനത്തിനകത്ത് യാത്രക്കാരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള ജീവനക്കാരുടെ കുറവിലേക്കാണ് മോസ്കോ സംഭവം വിരൽ ചൂണ്ടുന്നത്. സംഭവത്തെക്കുറിച്ച് സമയമെടുത്തെ പ്രതികരിക്കാനാകൂ എന്ന് എയർ ഇന്ത്യ അറിയിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല