ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ നാട്ടാനകളിലൊന്നായ മഹേശ്വരി ചരിഞ്ഞു. 85 വയസുള്ള മഹേശ്വരിയായിരുന്നു മൃഗശാലകളിൽ പാർപ്പിച്ചിട്ടുള്ള വെള്ളാനകളിൽ ഏറ്റവും പ്രായമുള്ള ആന.
തിരുവനന്തപുരം മൃഗശാലയിൽ ഇന്നലെയാണ് മഹേശ്വരി ചരിഞ്ഞത്. കോന്നി കാട്ടിലെ വാരിക്കുഴിയിൽ നിന്നാണ് ചെറുപ്രായത്തിൽ മഹേശ്വരിയെ ലഭിച്ചത്. ആനകളിലെ അപൂർവ ഇനമായ വെള്ളാന (ആൽബിനോ) ആയതിനാൽ തിരുവിതാംകൂർ രാജകുടൂംബത്തിന്റെ നിർദേശപ്രകാരം 1946 ൽ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുകയായിരുന്നു.
ശാന്ത സ്വഭാവിയായ മഹേശ്വരി പെട്ടെന്നു തന്നെ എല്ലാവരുടേയും ഓമനയായി മാറുകയും ചെയ്തു. പൊതുവെ വെള്ളാനകൾ ഭാഗ്യലക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ മഹേശ്വരിക്ക് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്തു.
വയസായതോടെ പല്ലുകൾ കൊഴിഞ്ഞതിനാൽ ദ്രവരൂപത്തിലുള്ള ആഹാരമാണ് മഹേശ്വരിക്ക് നൽകിയിരുന്നത്. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മൃഗശാല വളപ്പിൽ സംസ്കരിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല