1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2015

എച്എസ്ബിസി ബാങ്ക് വിദേശത്ത് കള്ളപണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പുറത്തു വിട്ടു. 1195 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

പട്ടികയിൽ പ്രമിഖർ അംബാനി സഹോദരന്മാരാണ്. ഒപ്പം ആനന്ദ് ചന്ദ് ബർമൻ, രാജൻ നന്ദ, യശോവർദ്ധൻ ബിർള, ചന്ദ്രു ലക്ഷമൺ രഹേജ, ദത്താ രാജ് സാൽഗോക്കർ എന്നീ വമ്പന്മാരുടെ പേരുകളും പട്ടികയിലുണ്ട്.

അതേസമയം ഒരു മലയാളി വനിതയുടെ പേരും പട്ടികയിൽ സ്ഥാനം പിടിച്ചു. കണ്ണൂർ സ്വദേശിനി ആനി മേനക്കാട് എന്ന പേരിലാണ് നിക്ഷേപമുള്ളത്. ദുബായിൽ നിന്ന് ഒരു ലക്ഷം ഡോളറാണ് ഈ പേരിൽ നിക്ഷേപിച്ചിരിക്കുന്നത്.

2012 ൽ കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ എന്ന സംഘടനയാണ് ആദ്യമായി വിദേശത്തെ കള്ളപണം ഒരു പൊതുവിഷയമായി ഉയർത്തിയത്. മോഡി സർക്കാർ അധികാരത്തിൽ വന്നാൽ നൂറു ദിവസത്തിനകം കള്ളപണക്കാരുടെ പേരുകൾ പുറത്തു കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.