1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിഷു ആഘോഷങ്ങള്‍ക്ക് പരിസമാപ്തി, ലണ്ടന്‍ ഹിന്ദു ഐക്യവേദി ഹിന്ദുമത പരിഷത്ത് അടുത്ത ഞായറാഴ്ച
വിഷു ആഘോഷങ്ങള്‍ക്ക് പരിസമാപ്തി, ലണ്ടന്‍ ഹിന്ദു ഐക്യവേദി ഹിന്ദുമത പരിഷത്ത് അടുത്ത ഞായറാഴ്ച
എ. പി.രാധാകൃഷ്ണന്‍: ഭക്തിയുടെ നറുമണം പരത്തി മറ്റൊരു സന്ധ്യ കൂടി പൂര്‍ണമായി, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ക്ക് ഇന്നലെ അതിഗംഭീര പരിസമാപ്തി. ഇനി ആയിരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാമത് ഹിന്ദുമത പരിഷത്തിനുള്ള കാത്തിരിപ്പ്. അടുത്ത ഞായറാഴ്ച കാലത്ത് 10 മണിമുതലാണ് യു കെ യിലെ മുഴുവന്‍ ഹൈന്ദവ ജനതയുടെയും ആഘോഷമായ ഹിന്ദുമത പരിഷത്ത്. …
ക്രോയ്ടനില്‍ ഇന്ന് വിഷു സദ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 5.30 മുതല്‍
ക്രോയ്ടനില്‍ ഇന്ന് വിഷു സദ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം 5.30 മുതല്‍
എ. പി. രാധാകൃഷ്ണന്‍: 23 ന് ശനിയാഴ്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിപുലമായ വിഷു ആഘോഷങ്ങള്‍. മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ക്രോയ്ടനില്‍ ഇത് രണ്ടാം തവണയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി സൗജന്യ വിഷു സദ്യ ഒരുക്കുന്നത്, വരുന്ന എല്ലാവര്‍ക്കും തൂശനിലയില്‍ വിഭവ സമൃദ്ധമായ സദ്യയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുക്കുന്ന വിഷു കൈനീട്ടം. ക്രോയ്ടനിലെ …
സോജിയച്ചന്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഗോഡ്’ 24 ന് ക്രോളിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സോജിയച്ചന്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഗോഡ്’ 24 ന് ക്രോളിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സാബു ചുണ്ടക്കാട്ടില്‍: റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സെഹിയോന്‍ യു കെ യുടെ ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ’ തണ്ടര്‍ ഓഫ് ഗോഡ് ‘ 24 ന് ഞായറാഴ്ച സസക്‌സിലെ ക്രോളിയില്‍ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന …
ഫിസ്ബറോ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ക്രിസ്തുരാജന്റെയും, പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച
ഫിസ്ബറോ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍  ക്രിസ്തുരാജന്റെയും, പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച
കിസാന്‍ തോമസ്: ഡബ്‌ളിന്‍.ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും,പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച ഫിന്‍ഗ്‌ളാസ് St.Canice’s ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജോസഫ് വെള്ളനാല്‍ OCD എന്നീ വൈദികര്‍ മുഖ്യ …
സെഹിയോന്‍ യുകെ നയിക്കുന്ന താമസിച്ചുള്ള ആത്മീയ വളര്‍ച്ചാ ധ്യാനം ഹണ്ടിംഗ്ടണില്‍
സെഹിയോന്‍ യുകെ നയിക്കുന്ന താമസിച്ചുള്ള ആത്മീയ വളര്‍ച്ചാ ധ്യാനം ഹണ്ടിംഗ്ടണില്‍
തോമസ് കെ. ആന്റണി: വേനല്‍ക്കാല അവധി സമയം ദൈവവചന ശുശ്രൂഷയില്‍ പങ്കെടുത്ത് സ്വയം ആത്മ പരിശോധന നടത്തുവാനും ദൈവഹിതമനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനും സെഹിയോന്‍ ടീം നയിക്കുന്ന ധ്യാന ശുശ്രൂഷയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കേംബ്രിഡ്ജ് ഷെയറിലുള്ള സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ മുതിര്‍ന്നവര്‍ക്കായി ആത്മീയ വളര്‍ച്ചാ ധ്യാനം ആന്തരീക സൗഖ്യ ശുശ്രൂഷയോടെ ക്രമീകരിച്ചിരിക്കുന്നു. ജൂലൈ 15ന് 10 …
സീറോ മലബാര്‍ സെന്റ് ജോസഫ് കൂട്ടായ്മയില്‍ വി. യൌസേപ്പിതാവിന്റെ തിരുന്നാളും,9 കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണവും ഏപ്രില്‍ 30 ന്
സീറോ മലബാര്‍ സെന്റ് ജോസഫ് കൂട്ടായ്മയില്‍ വി. യൌസേപ്പിതാവിന്റെ തിരുന്നാളും,9 കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണവും ഏപ്രില്‍ 30 ന്
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് മരിയന്‍ റോഡ് സെന്റ് ജോസഫ് കൂട്ടായ്മയില്‍ ഇടവക മദ്ധ്യസ്ഥനായ വി യൌസേപ്പിതാവിന്റെ തിരുന്നാളും 9 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും ഈ മാസം (ഏപ്രില്‍ ) 30 ശനിയാഴ്ച OUR LADY QUEEN OF PEACE , MERRION ROAD , DUBLIN4 ദേവാലയത്തില്‍വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു . …
മാഞ്ചസ്റ്ററില്‍ കുട്ടികളുടെ ആഘോഷപ്പൂര്‍വ്വമായ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച
മാഞ്ചസ്റ്ററില്‍ കുട്ടികളുടെ ആഘോഷപ്പൂര്‍വ്വമായ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ ആഘോഷപ്പൂര്‍വ്വമായ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച നടക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിക്ക് തുടക്കമാകും. ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികളെ മുത്തുകുടകളുടെ അകമ്പടിയോടെ സ്വീകരിച്ചു സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ദിവ്യബലിക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപത …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും മെയ് 14,15 (ശനി, ഞായര്‍) തീയതികളില്‍
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും മെയ് 14,15 (ശനി, ഞായര്‍) തീയതികളില്‍
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും 2016 മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കും. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി …
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ധ്യാനം ഏപ്രില്‍ 24ന് ക്രോളിയില്‍
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ധ്യാനം ഏപ്രില്‍ 24ന് ക്രോളിയില്‍
സാബു ചുണ്ടക്കാട്ടില്‍: യേശുവില്‍ സ്‌നേഹമുള്ളവരെ, സുവിശേഷം എല്ലാ ജനതകളിലേക്കും പകരുക എന്ന ലക്ഷ്യത്തോടെ എല്ലാ ഭാഷകളിലും രാജ്യങ്ങളിലുമുള്ളവരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി ഫാ സോജി ഓലിക്കല്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ധ്യാനം സസക്‌സിലെ ക്രോളിയില്‍ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂള്‍ പോളില്‍ ഏപ്രില്‍ 24ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 6.30 വരെ നടത്തപ്പെടുന്നു.ഈ ധ്യാനത്തില്‍ …
പ്രശസ്ത വചനപ്രഘോഷകനും ജീസസ് യൂത്ത് .യു .കെ ആനിമേറ്ററുമായ ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ് നയിക്കുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ 19 ന്
പ്രശസ്ത വചനപ്രഘോഷകനും ജീസസ് യൂത്ത് .യു .കെ ആനിമേറ്ററുമായ ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ് നയിക്കുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ 19 ന്
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചനപ്രഘോഷകനും ജീസസ് യൂത്ത്. യു .കെ ആനിമേറ്ററുമായ ഫാ റോബിന്‍സണ്‍ മെല്‍ക്കീസ് നയിക്കുന്ന, വി.അന്തോണീസിന്റെ നാമധേയത്തിലുള്ള,ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ 19 ന് സെന്റ് പാട്രിക്‌സ് പള്ളിയില്‍(Barnsley Road, S5 0QF) നടക്കും.വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ നടക്കുന്ന നൈറ്റ് വിജിലില്‍ ജപമാല, വി.അന്തോണീസിന്റെ നൊവേന, വചനപ്രഘോഷണം, …