1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുശീല്‍ കുമാര്‍ ഇന്ത്യയുടെ പതാകവാഹകനാകും
സുശീല്‍ കുമാര്‍ ഇന്ത്യയുടെ പതാകവാഹകനാകും
ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാര്‍ ഇന്ത്യയുടെ പതാകവാഹകനാകുമെന്നു സൂചന. ലണ്ടന്‍ ഒളിമ്പിക്‌സിന്‌ 23 ദിവസം മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനു പതാക വാഹകന്റെ കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കാനായിരുന്നില്ല. ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അഭിനവ്‌ ബിന്ദ്രയെ പതാകവാഹകനാക്കാനാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. എന്നാല്‍ 30 നു നടക്കുന്ന 10 മീറ്റര്‍ …
ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് ദക്ഷിണാഫ്രിക്കയില്‍
ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് ദക്ഷിണാഫ്രിക്കയില്‍
നാലാമത് ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണ്ണമെന്റ് ഒക്‌ടോബര്‍ 9 മുതല്‍ 28 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കും. ജോഹാന്നസ്ബര്‍ഗ്, കേപ്ടൗണ്‍, ടര്‍ബന്‍, സെഞ്ചുറീയന്‍ എന്നിവിടങ്ങളാണ് മത്സരവേദി. 14 ടീമുകളാണ് ഇത്തവണ ചാമ്പ്യന്‍ലീഗില്‍ പങ്കെടുക്കുന്നത്. പാകിസ്താനില്‍ നിന്നും ആദ്യമായി ഒരു 20-20 ടീം ഇത്തവണത്തെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സെയ്ല്‍കോട്ട് സ്റ്റാലിയണ്‍ എന്നാണ് പാക് ടീമിന്റെ പേര്. …
ഇനിയെസ്റ്റ ദി ബെസ്റ്റ് പ്ലെയര്‍ ഓഫ് യൂറോ
ഇനിയെസ്റ്റ ദി ബെസ്റ്റ് പ്ലെയര്‍ ഓഫ് യൂറോ
യൂറോകപ്പിലെ മികച്ച കളിക്കാരനായി സ്‌പെയിന്റെ ആന്ദ്രേ ഇനിയെസ്റ്റയെ തെരഞ്ഞെടുത്തു. സാവി, പിര്‍ലോ, സാബി അലെന്‍സോ എന്നിവരെ പിന്തള്ളിയാണ് ഇനിയെസ്റ്റ യൂറോകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞടുക്കപ്പെട്ടത്. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ ഹെഡായ ആന്റി റക്‌സ്ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. പിര്‍ലോ മികച്ച കളിക്കാരന്‍ എന്നതില്‍ സംശയമില്ല. ഇറ്റലിയാക്കായി അദ്ദേഹം കാഴ്ച്ചവെച്ച മത്സരമികവ് എടുത്തുപറയേണ്ടുതന്നെയാണ്. അതുപോലെ തന്നെ സാവി …
വിംബിള്‍ഡണില്‍ നിന്ന് ഷറപ്പോവ പുറത്തായി
വിംബിള്‍ഡണില്‍ നിന്ന് ഷറപ്പോവ പുറത്തായി
വിംബിള്‍ഡണില്‍ നിന്ന് വനിതാ വിഭാഗം ടോപ്പ് സീഡ് റഷ്യയുടെ മരിയ ഷറപ്പോവ പുറത്തായി. 15-ാം സീഡ് ജര്‍മ്മനിയുടെ സബീന്‍ ലിസിക്കിയാണ് ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4. അതേസമയം അമേരിക്കയുടെ സെറീന വില്ല്യംസ് അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചു.
അണ്ടര്‍ 19: ഏഷ്യാകപ്പ് ഇന്ത്യയും പാകിസ്താനും പങ്കിട്ടു
അണ്ടര്‍ 19: ഏഷ്യാകപ്പ് ഇന്ത്യയും പാകിസ്താനും പങ്കിട്ടു
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്താനും കിരീടം പങ്കിട്ടു. ഫൈനല്‍ മത്സരം ടൈ ആയതോടെയാണ് ഇരുരാജ്യങ്ങളും കിരീടം പങ്കിട്ടത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അവസാന പന്തില്‍ ഒരു റണ്ണായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാനപന്തില്‍ ഇന്ത്യയുടെ കലേറിയ പുറത്താവുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. സഞ്ജു 6 …
കീവില്‍ സ്പാനിഷ് വസന്തം
കീവില്‍ സ്പാനിഷ് വസന്തം
വാനോളം പ്രതീക്ഷകളുമായി എത്തിയ ഇറ്റലിയെ നിഷ്പ്രഭമാക്കി സ്‌പെയിന്‍ യൂറോകപ്പ് നിലനിര്‍ത്തി. ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇറ്റലിയെ തകര്‍ത്താണ് സ്‌പെയിന്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും യൂറോചാമ്പ്യന്‍മാരായത്. ജേതാക്കള്‍ക്കായി ഡേവിഡ് സില്‍വ, ജോര്‍ഡി ആല്‍ബ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാട്ട എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതിലും ആധികാരികമായി ഒരു ടീമിന് ഫൈനലില്‍ ജയിക്കാനാകില്ല. തുടര്‍ച്ചയായി രണ്ട് യൂറോപ്യന്‍ …
യൂറോ: സ്‌പെയിനും ഇറ്റലിയും കലാശപ്പോരിന്
യൂറോ: സ്‌പെയിനും ഇറ്റലിയും കലാശപ്പോരിന്
മല്‍സരം BBC -1 ല്‍ വൈകിട്ട് 7.45 മുതല്‍ ലൈവായി കാണാം യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തി പദത്തിനായി നിലവിലുള്ള ജേതാക്കളായ സ്‌പെയിനും മുന്‍ ചാംപ്യന്മാരായ ഇറ്റലിയും അങ്കം കുറിക്കും. ഉക്രെയ്‌നിലെ കീവ് ഒളിംപിക് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്. സ്‌പെയിന്‍ ഫൈനലിലെത്തുമെന്ന് കിക്ക് ഓഫിനു മുമ്പെ തന്നെ ആരാധകര്‍ വിധിയെഴുതിയതാണ്. അതേ സമയം ഇറ്റലി കടന്നെത്തിയത് തീര്‍ത്തും …
ജനവരി ആദ്യം സക്രിയമാകും -ശ്രീശാന്ത്‌
ജനവരി ആദ്യം സക്രിയമാകും -ശ്രീശാന്ത്‌
അന്താരാഷ്ട്ര മത്സരങ്ങളില്‍ ജനവരി ആദ്യം മുതല്‍ സക്രിയമാകുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു. നാലുമാസത്തിനുള്ളില്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കാര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍ ഒത്തുകളി: അഞ്ചു താരങ്ങള്‍ക്ക് വിലക്ക്‌
ഐ.പി.എല്‍ ഒത്തുകളി: അഞ്ചു താരങ്ങള്‍ക്ക് വിലക്ക്‌
ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെയുണ്ടായ ഒത്തുകളി വിവാദത്തില്‍പ്പെട്ട അഞ്ചു താരങ്ങളെ ബി.സി.സി.ഐ വിലക്കി. അഭിനവ് ബാലി, ടി.പി. സുധീന്ദ്ര (ഇരുവരും ഡെക്കാണ്‍ ചാര്‍ജേഴ്‌സ്), മൊനീഷ് മിശ്ര (പുണെ വാറിയേഴ്‌സ്), അമിത് യാദവ്, ശലഭ് ശ്രീവാസ്തവ (ഇരുവരും കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നീ താരങ്ങള്‍ക്കാണ് വിലക്ക്. ടി.പി. സുധീന്ദ്രയ്ക്ക് ആജീവനാന്ത വിലക്കും ശലഭ് ശ്രീവാസ്തവയ്ക്ക് അഞ്ചു വര്‍ഷത്തെ …
ആര്‍ക്കൊപ്പം വേണമെങ്കിലും കളിക്കാം: പെയ്‌സ്
ആര്‍ക്കൊപ്പം വേണമെങ്കിലും കളിക്കാം: പെയ്‌സ്
വാഗ്വാദങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒരു പക്ഷേ ഇവിടെ വിരാമമായേക്കാം. ഒളിമ്പിക്‌സ് ടെന്നിസില്‍ താന്‍ ആര്‍ക്കൊപ്പം വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പെയ്‌സ്. ‘ ആറാമത് ഒളിമ്പിക്‌സ് ടെന്നിസില്‍ മത്സരിക്കണമെന്നത് എന്റെ ഒരു സ്വപ്‌നമാണ്. അസോസിയേഷന്റെ ഒളിമ്പിക്‌സ് സെലക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ഞാന്‍ മറക്കുകയാണ്. ആ വിവാദങ്ങളൊന്നും ഇനി എന്നെ ബാധിക്കില്ല. ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്‍ …