യൂറോകപ്പിലെ മികച്ച കളിക്കാരനായി സ്‌പെയിന്റെ ആന്ദ്രേ ഇനിയെസ്റ്റയെ തെരഞ്ഞെടുത്തു. സാവി, പിര്‍ലോ, സാബി അലെന്‍സോ എന്നിവരെ പിന്തള്ളിയാണ് ഇനിയെസ്റ്റ യൂറോകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞടുക്കപ്പെട്ടത്. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ ഹെഡായ ആന്റി റക്‌സ്ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.
പിര്‍ലോ മികച്ച കളിക്കാരന്‍ എന്നതില്‍ സംശയമില്ല. ഇറ്റലിയാക്കായി അദ്ദേഹം കാഴ്ച്ചവെച്ച മത്സരമികവ് എടുത്തുപറയേണ്ടുതന്നെയാണ്. അതുപോലെ തന്നെ സാവി കഴിഞ്ഞ യൂറോകപ്പിലെ താരമായിരുന്നു. അദ്ദേഹത്തിന് ഇനിയും നേട്ടങ്ങള്‍ കൈവരിക്കാനാവും.
എന്നാല്‍ ഇനിയെസ്റ്റ ക്രീയാത്മകവും സൂഷ്മതയുമുള്ള പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും ആ പ്രകടനം തന്നെയാണ് അദ്ദേഹത്തിനെ ഈ ബഹുമതിയ്ക്ക് അര്‍ഹനായിക്കയതെന്നും റക്‌സ്ബര്‍ഗ് പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല