1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടി.പി വധം സി.പി.എം നേതൃത്വത്തിന്‍െറ അറിവോടെയെന്ന് ഐ.ബി റിപ്പോര്‍ട്ട്
ടി.പി വധം സി.പി.എം നേതൃത്വത്തിന്‍െറ അറിവോടെയെന്ന് ഐ.ബി റിപ്പോര്‍ട്ട്
റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊന്നത് സി.പി.എം നേതൃത്വത്തിന്‍െറ അറിവോടെയാണെന്ന് ഇന്‍റലിജന്‍റ്സ് ബ്യൂറോ റിപ്പോര്‍ട്ട്. സി.പി.എമ്മിന്‍െറ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരം നടന്ന കൊലപാതകം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും അറിവുണ്ടായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ടി.പി വധവുമായി ബന്ധപ്പെട്ട് ഇതിനകം …
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമറകളും പണിമുടക്കില്‍
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമറകളും പണിമുടക്കില്‍
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമകളും പ്രവര്‍ത്തനക്ഷമമല്ലന്ന് റിപ്പോര്‍ട്ട്. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്താകമാനം സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമാണന്നാണ് സണ്‍ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. രാജ്യത്താകമാനമായി 3,189 ക്യാമറാ സൈറ്റുകളാണ് ഉളളത്. ഇതില്‍ 1,522 എണ്ണവും പ്രവര്‍്ത്തിക്കുന്നില്ല. ഏകദേശം 48 ശതമാനം. 2009 ല്‍ ഇത് 32 ശതമാനവും 2010ല്‍ ഇത് …
ജോര്‍ജ്ജിയ, വയസ്സ് 19, ഭാരം 400 കിലോ
ജോര്‍ജ്ജിയ, വയസ്സ് 19, ഭാരം 400 കിലോ
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരിയ ജോര്‍ജ്ജിയ ഫാസ്റ്റ് ഫുഡിന് വേണ്ടി മാത്രം ഒരു വര്‍ഷം ചെലവാക്കുന്നത് 5000 പൗണ്ട്. ഒരു സമയത്തേക്ക് എട്ട് കബാബാണ് ജോര്‍ജ്ജിയ ഓര്‍ഡര്‍ ചെയ്യാറുളളത്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ഫാസ്റ്റ് ഫുഡ് ഓര്‍ഡര്‍ ചെയ്യും. ഫാസ്റ്റ് ഫുഡ് കഴിച്ച് ജോര്‍ജ്ജിയ ഏതാണ്ട് ബലൂണ്‍ കണക്ക് വീര്‍ത്തു. 19 കാരിയായ …
ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ബ്രിട്ടനെ എങ്ങിനെ ബാധിക്കും ?
ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ബ്രിട്ടനെ എങ്ങിനെ ബാധിക്കും ?
രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ഈ പാദത്തിലെ ബ്രിട്ടന്റെ ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടനില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച അവസരത്തിലാണ് അഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടാകുന്നത്. ചൊവ്വാഴ്ച കൂടി അവധി നല്‍കിയതാണ് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നത്. ചെറുകിട കമ്പനികളെല്ലാം കുറച്ച് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ …
പെണ്‍മക്കളുടെ ലൈംഗികാവയവങ്ങള്‍ മുറിച്ച മാതാപിതാക്കള്‍ക്ക്‌ ജയില്‍ ശിക്ഷ
പെണ്‍മക്കളുടെ ലൈംഗികാവയവങ്ങള്‍ മുറിച്ച മാതാപിതാക്കള്‍ക്ക്‌  ജയില്‍ ശിക്ഷ
പാരീസ്: ആചാരങ്ങളുടെ ഭാഗമായി സ്വന്തം പെണ്‍മക്കളുടെ ലൈംഗികാവയവങ്ങള്‍ മുറിച്ച് മാറ്റിയ മുസ്ലീം മതപണ്ഡിതനും ഭാര്യക്കും ജയില്‍ ശിക്ഷ. പേര് വെളിപ്പെടുത്താത്ത മതപണ്ഡിതനായ പിതാവിന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയും മാതാവിന് പതിനെട്ട് മാസത്തെ ശിക്ഷയുമാണ് വിധിച്ചത്. പതിനൊന്നിനും ഇരുപതിനും ഇടയില്‍ പ്രായമുളള ഇയാളുടെ നാല് പെണ്‍മക്കളുടേയും ലൈംഗികാവയവങ്ങളാണ് ഒരു ഡോക്ടറുടെ സഹായത്തോടെ ഇവര്‍ നീക്കം ചെയ്തത്. മാരാബത്ത് …
മത്ത നട്ടാല്‍ കുമ്പളം മുളയ്ക്കുമോ ?
മത്ത നട്ടാല്‍ കുമ്പളം മുളയ്ക്കുമോ ?
വീട്ടില്‍ മാതാപിതാക്കളുടെ വഴക്ക് കണ്ടുവളരുന്ന കുട്ടികളില്‍ അക്രമവാസനകള്‍ കൂടുതലായിരിക്കുമെന്ന് സര്‍വ്വേ. മാതാപിതാക്കള്‍ പരസ്പരം ഉപദ്രവിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ മറ്റൊരാളെ അക്രമിച്ച് പരുക്കേല്‍പ്പിക്കുന്നതിന് സാധ്യത ഏറെയാണന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുളളത്. ഇത്തരം കുട്ടകളില്‍ അക്രമവാസന ഏറെയായിരിക്കും. മാത്രമല്ല കൈകളില്‍ തോക്കോ കത്തിയോ പോലുളള ആയുധങ്ങളും കൊണ്ട് നടക്കും. എന്‍എസ്പിസിസി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉളളത്. ഏകദേശം 6000 …
ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രെഡിറ്റ്കാര്‍ഡ് വഴി രക്ഷപെടാം !
ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രെഡിറ്റ്കാര്‍ഡ് വഴി രക്ഷപെടാം !
അത്യാവശ്യ കാര്യത്തിന് ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുക്കാത്തവരായി മലയാളികളില്‍ ആരും തന്നെ കാണില്ല.എന്നാല്‍ അത്യാവശ്യം കഴിഞ്ഞ് പണം കയ്യില്‍ വന്നതിനു ശേഷവും ഓവര്‍ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്യാന്‍ പലരും ശ്രമിക്കാറില്ല,മാസം ഇരുപതു ശതമാനമോ അതില്‍ കൂടുതലോ പലിശ ഈടാക്കുന്ന ഓവര്‍ഡ്രാഫ്റ്റ്‌ കെണിയില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രക്ഷപെടാന്‍ സാധിക്കും. ഇത് കടം ഒഴിവാക്കാനുളള മാജിക്കൊന്നുമല്ല. എന്നാല്‍ …
പങ്കാളിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ അഞ്ച് വഴികള്‍
പങ്കാളിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ അഞ്ച് വഴികള്‍
ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അടി, ഡിവോഴ്‌സ് ഇതാണ് ഇന്നത്തെ കുടുംബങ്ങളുടെ രീതി. പലര്‍ക്കും സ്വയം നിയന്ത്രക്കാനാകുന്നില്ല. തിരക്കും സമ്മര്‍ദ്ദവും ക്ഷമയേയും സഹനശക്തിയേയും ദമ്പതികളുടെ ഇടയില്‍ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. എന്നാല്‍ കുറച്ചൊന്നു ചിന്തിച്ചാല്‍, പങ്കാളിയുടെ വാക്കുകള്‍ക്ക് ചെവികൊടുത്താല്‍ പല പ്രശ്‌നങ്ങളും നിസാരമായി പരിഹരിക്കാനാകുന്നതേയുളളു. പഴയ കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക ജോലിസ്ഥലത്തെ തിരക്കും സമ്മര്‍ദ്ധവും ഒക്കെയാകും പലരുടേയും ജീവിതത്തില്‍ …
യൂറോ മില്യണ്‍ സമ്മാനത്തുക വീണ്ടും നൂറു മില്യന് മുകളില്‍
യൂറോ മില്യണ്‍ സമ്മാനത്തുക വീണ്ടും നൂറു മില്യന് മുകളില്‍
കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക്ക് പോട്ടില്‍ ആര്‍്ക്കും ഒന്നാം സമ്മാനം അടിച്ചില്ല. അതിനാല്‍ അടുത്ത നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ഇതുവരെയുള്ളതില്‍ നാലാമത്തെ റെക്കോര്‍ഡ് തുകയായ 106 മില്യണ്‍. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ 95 മില്യണ്‍ പൗണ്ടാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആരും തന്നെ ആ നമ്പര്‍ സെലക്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് അടുത്ത നറുക്കെടുപ്പില്‍ …
ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇടത്തേക്ക് ചായുന്നു ?
ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇടത്തേക്ക് ചായുന്നു ?
ഉപ പ്രധാനമന്ത്രി നിക് ക്ലെഗ്ഗിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാക്കള്‍ ലേബര്‍ പാര്‍ട്ടി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി വാര്‍ത്ത. ഭാവിയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാക്കുന്നതിന് വേണ്ടിയാണ് നേതാവ് ലേബര്‍ പാര്‍ട്ടി നേതാക്കളെ കണ്ടെതെന്നാണ് സൂചന. ലിബറല്‍ ഡെമോക്രാറ്റിക് നേതാവും ബിസിനസ് സെക്രട്ടറിയുമായ വിന്‍സ് കേബിള്‍, സര്‍, മെന്‍സിസ് കാംപ്‌ബെല്‍ എന്നിവരാണ് …