സ്വന്തം ലേഖകന്‍: ‘ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്; എന്നെ മമ്മൂട്ടിയാക്കിയത് നിങ്ങളും എന്റെ സംവിധായകരുമാണ്,’ ‘പേരന്‍പ്’ പ്രീമിയര്‍ ഷോ ചടങ്ങില്‍ മമ്മൂട്ടി; വൈറലായി വീഡിയോ. തമിഴ് ചിത്രം പേരന്‍പിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രീമിയര്‍ ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. എന്ത് കൊണ്ട് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ഇന്ന് കൊച്ചിയിലും തൃശൂരിലും; രണ്ടു പരിപാടികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെനിന്ന് റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് …
സ്വന്തം ലേഖകന്‍: ‘അമൃതാനന്ദമയി അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു,’ വിമര്‍ശനവുമായി മുഖ്യമന്ത്രി; ‘പിണറായി പറയുന്നത് വിഡ്ഢിത്തം; അമൃതാനന്ദമയിയുടെ പ്രതിഛായ സംരക്ഷിക്കാന്‍ അവര്‍ക്കറിയാം,’ തിരിച്ചടിച്ച് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുമായി വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള …
സ്വന്തം ലേഖകന്‍: ‘ഇതാണ് മിന്നല്‍ ധോണി,’ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വിക്കറ്റിന് പിറകില്‍ ധോണിയുടെ സ്റ്റമ്പിങ്ങ്; വീഡിയോ വൈറലാക്കി ആരാധകര്‍. കേദര്‍ ജാദവിന്റെ പന്തില്‍ റോസ് ടെയ്‌ലറെയാണ് കണ്ണടച്ച് തുറക്കും വേഗത്തില്‍ ധോനി പുറത്താക്കിയത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഒരിക്കല്‍ കൂടി ധോണിയുടെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിച്ചപ്പോള്‍ ന്യൂസിലന്‍ഡിന് നഷ്ടമായത് നിര്‍ണായക വിക്കറ്റായിരുന്നു. ഇന്നിങ്‌സിലെ …
സ്വന്തം ലേഖകന്‍: ചാരക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണം; പത്മഭൂഷണ്‍ പുരസ്‌കാര വിവാദത്തില്‍ സെന്‍കുമാറിനെ വെല്ലുവിളിച്ച് നമ്പി നാരായണന്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഹാജരാക്കണമെന്ന് നമ്പി നാരായണന്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എനിക്കെതിരെ എന്തൊക്കയോ രേഖകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഉചിതമായ സമിതിയില്‍ അത് സമര്‍പ്പിക്കാനുള്ള സമയം ഒരുപാട് ഉണ്ടായിരുന്നു. …
സ്വന്തം ലേഖകന്‍: വ്യാവസായിക രംഗത്തെ കുതിപ്പിനായി വന്‍ പദ്ധതിയുമായി സൗദി ഭരണകൂടം; ലക്ഷ്യം എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള മാറ്റം. നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്‌മെന്റ് ആന്റ് ലോജിസ്ടിക്‌സ് പ്രോഗ്രാം എന്ന പേരിലാണ് പുതിയ പദ്ധതി വരുന്നത്. വ്യാവസായിക വളര്‍ച്ചക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ …
സ്വന്തം ലേഖകന്‍: സംവിധായകന്‍ പ്രിയനന്ദനനെ തലയില്‍ ചാണകം വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തൃശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ ഇയാളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ തൃശൂര്‍ വല്ലച്ചിറയില്‍ ആക്രമണം ഉണ്ടായത്. പട്ടാപകല്‍ നടുറോഡില്‍വച്ച് തലയില്‍ ചാണകം വെള്ളം ഒഴിച്ച് …
സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജി, ഭൂപന്‍ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്‌ന; മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍; കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും സേനാ മെഡല്‍. മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്‍.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്‌നം …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ത്ഥികള്‍ ഗെയിമിന് അടിമപ്പെട്ടുപോകുമ്പോള്‍ അത് അവരുടെ പഠനത്തെ പോലും മോശമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഗെയിം നിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കാന്‍ ശുപാര്‍ശ; അധ്യാപകരാകാന്‍ ബിരുദം അടിസ്ഥാന യോഗ്യതയാകണം; മൂന്നു വയസ്സു മുതല്‍ സ്‌കൂള്‍ പ്രവേശനംവരെ കുട്ടികള്‍ക്ക് പ്രീസ്‌കൂളിങ്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച …