സ്വന്തം ലേഖകന്‍: പതിവുപോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി; ഇത്തവണ ആഘോഷം ചൈന അതിര്‍ത്തിയില്‍. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്നും 7,860 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹര്‍സില്‍ കണ്‍ടോണ്‍മെന്റ് എരിയയില്‍ സൈനികര്‍ക്കും ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) അംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റപ്പെട്ട …
സ്വന്തം ലേഖകന്‍: ശബരിമലയിലെ പോലീസ് വിന്യാസം കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ കേസില്‍ ആദ്യ അറസ്റ്റ്. ശബരിമലയിലെ പോലീസ് നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പനുസരിച്ചായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ശബരിമലയിലെത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. നാമജപ പ്രതിഷേധത്തിന്റെ പേരില്‍ ഒരു സംഘം ശബരിമലയിലെത്തിയ …
സ്വന്തം ലേഖകന്‍: അയോധ്യയില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചു കൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന് യോഗി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിച്ചുകൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അയോധ്യയില്‍ രാമപ്രതിമയുടെ നിര്‍മാണത്തിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. രാമക്ഷേത്രത്തിലേക്കുള്ള ദിശാസൂചകമായിരിക്കും രാമപ്രതിമയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീവ്രഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താന്‍ …
സ്വന്തം ലേഖകന്‍: വിവാദ രംഗങ്ങള്‍ ഒഴിവാക്കണം:; വിജയ് ചിത്രം ‘സര്‍ക്കാറി’നെതിരെ താക്കീതുമായി മന്ത്രി. സൂപ്പര്‍ താരം വിജയ് നായകനായി റലീസിനെത്തിയ ചിത്രമാണ് സര്‍ക്കാര്‍. തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി രാജു ആണ് സര്‍ക്കാറിലെ വിവാദ രംഗങ്ങള്‍ക്കെതിരായി രംഗത്തു വന്നിരിക്കുന്നത്. സിനിമയിലെ ഒരു ഗാനരംഗത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ മിക്‌സി, ഗ്രൈന്‍ഡര്‍ ഉള്‍പ്പടെയുള്ള …
സ്വന്തം ലേഖകന്‍: സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം സംബന്ധിച്ച് തര്‍ക്കം; 52 വയസെന്ന് തെളിഞ്ഞപ്പോള്‍ ദര്‍ശനമൊരുക്കി സമരക്കാര്‍; വിവാദ പ്രസംഗത്തില്‍ കുടുങ്ങി ബിജെപി നേതാവ് ശ്രീധരന്‍പിള്ള; നട അടയ്ക്കുന്നത് സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി. ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല വലിയ നടപ്പന്തലില്‍ സംഘര്‍ഷം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ …
സ്വന്തം ലേഖകന്‍: ചെന്നൈ ബാറില്‍ കൂടുതല്‍ മദ്യപിച്ചാല്‍ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ അടക്കമുള്ള സമ്മാനങ്ങള്‍; പരസ്യം നല്‍കിയ ബാര്‍ മാനേജരടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത ബാറിന്റെ മാനേജരും ജീവനക്കാരനും അറസ്റ്റില്‍. ട്രിപ്ലിക്കേന്‍ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടി.വി., ഫ്രിഡ്ജ്, …
സ്വന്തം ലേഖകന്‍: 60 ലക്ഷത്തിന്റെ വജ്രം മോഷണം പോയത് ദുബായില്‍ നിന്ന്; വജ്രം അടിച്ചുമാറ്റി വിഴുങ്ങിയ യുവതിയേയും ഭര്‍ത്താവിനേയും 20 മണിക്കൂറിനകം പിടികൂടിയത് ഇന്ത്യയില്‍നിന്ന്. ദുബായിലെ ജൂവലറിയില്‍ നിന്ന് മൂന്നുലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 60 ലക്ഷം രൂപ ) വജ്രം മോഷ്ടിച്ച ഏഷ്യന്‍ വംശജരായ ദമ്പതിമാരെ 20 മണിക്കൂറിനകം ഇന്ത്യയില്‍നിന്ന് പിടികൂടി. 3.27 കാരറ്റ് വജ്രം …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍. മലയാളികളുടെ പക്രുവായ അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തിയുടെ പിറന്നാളായിരുന്നു. പിറന്നാളിന് പക്രു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ മനംകവര്‍ന്നത്. അച്ഛനേക്കാള്‍ മകള്‍ വളര്‍ന്നു എന്ന സന്തോഷത്തോടെയാണ് ഈ ചിത്രത്തെ എല്ലാവരും സ്വാഗതം …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക്; നഗരം പുകമഞ്ഞിന്റെ പിടിയില്‍. കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കുകള്‍ ധരിക്കാന്‍ നിര്‍ദേശം. അന്തരീക്ഷ മലിനീകരണ തോത് ആപത്കരമായ രീതിയില്‍ ഉയര്‍ന്നതോടെ മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് അപകടമായ നിലയിലാണ്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ …
സ്വന്തം ലേഖകന്‍: ചിത്തിര ആട്ട ആഘോഷത്തിനായി ശബരിമല നട ഇന്ന് തുറക്കുന്നു; സന്നിധാനം കനത്ത സുരക്ഷാ വലയത്തില്‍; 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാര്‍ സുരക്ഷാ ജോലികള്‍ക്ക്. 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാരെ …