സ്വന്തം ലേഖകന്‍: ചെന്നൈ ബാറില്‍ കൂടുതല്‍ മദ്യപിച്ചാല്‍ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ അടക്കമുള്ള സമ്മാനങ്ങള്‍; പരസ്യം നല്‍കിയ ബാര്‍ മാനേജരടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത ബാറിന്റെ മാനേജരും ജീവനക്കാരനും അറസ്റ്റില്‍.
ട്രിപ്ലിക്കേന്‍ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ അടക്കമുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബാര്‍ മാനേജര്‍ വിന്‍സന്റ് രാജ്(25), ജീവനക്കാരന്‍ റിയാസ് മുഹമ്മദ്(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ ഓഫറുമായി ട്രിപ്ലിക്കേനിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പതിച്ചതോടെ പൊതുജനങ്ങള്‍ പരാതിപ്പെടുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ. നേതാവും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ബാര്‍ ഉടമ മുഹമ്മദ് അലി ജിന്നയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല